Thursday 12 November 2015

കോര്‍പ്പറേറ്റുകളുടെ സാമൂഹ്യ പ്രതിബദ്ധത: സിദ്ധാന്തവും യാഥാർധ്യവും.


മാര്‍ക്സിയന്‍ വര്‍ഗ വിശകലന രീതി പ്രകാരം സമൂഹത്തെ നമുക്ക് രണ്ടു ഗ്രൂപ്പുകളായെടുത്ത് പരിശോധിക്കാം- മുതലാളിമാരും തൊഴിലാളികളും. മുതലാളിമാരുടെ കയ്യില്‍ തുടക്കത്തില്‍ കുറെ യന്ത്രങ്ങളും കുറെ അസംസ്കൃത പദാര്‍ദങ്ങളുമുണ്ട്. തൊഴിലാളികളെ കൂലിക്കു നിര്‍ത്തി ഇവയുപയോഗിച്ചു അവര്‍ ചരക്കുകളുണ്ടാക്കുന്നു. യന്ത്രങ്ങളും അസംസ്കൃത പദാര്ഥങ്ങളും മുഴുവന്‍ മുതലാളി സമൂഹത്തിന്‍റെയാണ്. ആയതിനാല്‍ അവയ്ക്കു തല്‍ക്കാലം പ്രത്യേകമായി വില കൊടുക്കേണ്ടതില്ല എന്നു കരുതാം. മുതലാളിമാര്‍ തമ്മില്‍ തമ്മിലുള്ള അഡ്ജസ്റ്റ്മെന്‍റിന്‍റെ പ്രശ്നം മാത്രമേയുള്ളൂ.

 തല്‍ക്കാലത്തേയ്ക്ക് ചരക്കുണ്ടാക്കുന്നതില്‍ (commodity) മുതലാളിമാര്‍ക്കുള്ള ചിലവ് കൂലിചിലവ് മാത്രമാണെന്ന് കരുതുക. എല്ലാ തൊഴിലാളികളും കൂടി ഒരു നൂറു യൂണിറ്റ് ചരക്കുകള്‍ ഉണ്ടാക്കുന്നു എന്നു കരുതുക . കൂലിയായി മുതലാളിമാര്‍ തൊഴിലാളികള്‍ക്ക് നൂറു യൂണിറ്റ് പണം നല്കുന്നു എന്നും കരുതുക. അതുകൊണ്ടു വേണം തൊഴിലാളികള്‍ക്ക് നിത്യവൃത്തി കഴിയുവാന്‍, അവര്‍ക്കവശ്യമുള്ള സാധനങ്ങള്‍ വാങ്ങുവാന്‍. തൊഴിലാളികള്‍ ഉണ്ടാക്കിയ നൂറു യൂണിറ്റ് ചരക്കുകളുടെയും ഉടമസ്ഥര്‍ മുതലാളിമാരാണ്. അരിയും തുണിയും മരുന്നും പാത്രങ്ങളുമൊക്കെ ഓരോരോ മുതലാളിമാരുടെ വകയാണ്. അതിലെ വളരെ ചെറിയ ഒരു ശതമാനമേ അവര്‍ക്ക് സ്വന്തം ഉപയോഗത്തിന് ആവശ്യമുള്ളൂ . അവര്‍ക്ക് വേണ്ടത് ലാഭമാണ്- തങ്ങള്‍ ചിലവാക്കിയതിനെക്കാള്‍ കൂടുതല്‍ പണം. അതാണല്ലോ മുതലാളിത്തത്തിന്റെ മൌലിക സ്വഭാവം.

എങ്ങനെയാണവര്‍ക്ക് പണം കിട്ടുന്നത്? ചരക്കുകള്‍ വില്‍ക്കണം. എത്ര പണത്തിന് വില്‍ക്കണം? 10 ശതമാനം ലാഭം കിട്ടണം എന്നു വയ്ക്കുക. എങ്കില്‍ 110 യൂണിറ്റ് പണം കിട്ടണം. ആര്‍ക്കാണ് വില്‍ക്കുക? ആരാണ് വാങ്ങുക? . തൊഴിലാളികള്‍. അപ്പോള്‍ തൊഴിലാളികള്‍ 110 യൂണിറ്റ് പണം കൊടുത്തു ഇവ വാങ്ങണം. എവിടെ നിന്നാണ് തൊഴിലാളികള്‍ക്ക് പണം കിട്ടുന്നത് ? മുതലാളി നല്കിയ കൂലിയില്‍ നിന്ന്‍. അതെത്രയാണ് ? 100 യൂണിറ്റ് . പിന്നെ എങ്ങനെ അവര്‍ 110 യൂണിറ്റ് പണം മുതലാളിമാര്‍ക്ക് കൊടുക്കും ? കൊടുക്കാന്‍ പറ്റില്ല.  മുതലാളിത്തത്തിലെ ഏറ്റവും അടിസ്ഥാനപരമായ ആഭ്യന്തര വൈരുദ്ധ്യമാണിത്.

ഈ ദൌര്‍ബല്യത്തെ മറികടക്കാന്‍ മുതലാളിത്തം കണ്ടെത്തിയ സൂത്രപ്പണിയാണ് "കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി" എന്നു ഓമനപ്പേരിട്ടു വിളിക്കുന്ന ബിസിനസ് തന്ത്രം. കൂടുതല്‍ സാധനങ്ങള്‍ കൂടുതല്‍ ലാഭത്തില്‍ വിറ്റഴിയണമെങ്കില്‍ തൊഴിലാളി വര്‍ഗത്തിന്റെ വാങ്ങല്‍ ശേഷി കൂട്ടണം. അതായത് കൂടുതല്‍ പണം വരുടെ കൈകളിലേക്ക് എത്തണം. ഇത് എങ്ങനെ സാധിക്കും?. കൂടുതല്‍ പണം തൊഴിലാളിക്ക് കൂലിയായി  കൊടുത്താല്‍ ഉണ്ടാക്കുന്ന ചരക്കിന്റെ ഉല്പാദന ചിലവ് കൂട്ടാന്‍ മാത്രമേ ഉപകരിക്കൂ. അത് മുന്പ് പറഞ്ഞ ആഭ്യന്തര വൈരുദ്ധ്യം കൂടുതല്‍ രൂക്ഷമാകാന്‍ കാരണമാകും. അതിനു പകരം തൊഴിലാളിക്ക് തങ്ങളുടേതായ രീതിയില്‍ ഉള്ള ചരക്കുകളോ സേവനങ്ങളോ  ഉല്‍പാദിപ്പിക്കാനും അത് പരസ്പരം വിറ്റഴിച്ചു തങ്ങളുടെ കയ്യില്‍ ഉള്ള പണത്തിന്റെ മൂല്യത്തെ വര്‍ദ്ധിപ്പിക്കാനുമുള്ള അവസരം ഒരുക്കിക്കൊടുക്കുക.  (ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടകാര്യം മുതലാളിമാരുടെ ചരക്കിന് ഭീഷണിയാവാത്ത തരത്തിലുള്ള ഉല്‍പാദനമായിരിക്കും തൊഴിലാളികള്‍ ചെയ്യുന്നത് എന്നു അവര്‍ ഉറപ്പ് വരുത്തിയിരിക്കും ) അതായത് തൊഴിലാളി വര്‍ഗത്തില്‍ പെട്ടവര്‍ പരസ്പരം ചൂഷണം ചെയ്തു  തങ്ങളുടെ ഓരോരുത്തരുടെയും കയ്യില്‍ ഇപ്പോള്‍ ഉള്ള 100 യൂണിറ്റ് പണമൂല്യത്തെ ഇരുനൂറോ മുന്നൂറോ ആയി വര്‍ദ്ധിപ്പിക്കുക.  ഈ വര്‍ദ്ധിപ്പിക്കുന്ന പണം ഉപയോഗിച്ച് മുതലാളിമാരുടെ ഉടമസ്ഥതയിലുള്ള ചരക്കുകളും സേവനങ്ങളും വാങ്ങിക്കുക്ക. ചുരുക്കിപ്പറഞ്ഞാല്‍ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി എന്ന പേരില്‍ തങ്ങള്‍ മുടക്കുന്ന തുകയുടെ നൂറോ ഇരുനൂറോ ഇരട്ടി പണം തിരിയെ മുതലാളി സമൂഹത്തിന്റെ കയ്യിലെക്കു തന്നെ മടങ്ങിവരുന്നു.

ദാരിദ്ര്യ നിര്‍മാര്‍ജനമെന്നോ, സ്വയം തൊഴില്‍ സംഭരഭങ്ങള്‍ എന്നോ സാമൂഹ്യ ശാക്തീകരണം എന്നോ ഒക്കെയുള്ള ഓമനപ്പേരുകളില്‍ വിറ്റഴിക്കപ്പെടുന്ന, മുതലാളിത്തത്തിന്റെ ഈ അതിജീവന തന്ത്രത്തിന് പിന്നില്‍ ഈ മുഖ്യ അജണ്ടകൂടാതെ മറ്റൊന്നു കൂടിയുണ്ട്. മുതലാളിത്തത്തിന്റെ മറ്റൊരു അടിസ്ഥാന പരമായ സവിശേഷതയാണ് തമ്മില്‍ തമ്മിലുള്ള മത്സരവും അര്‍ഹതയുള്ളവന്റെ അതിജീവനവും.. അതിജീവനത്തിനായുള്ള ഈ പോരാട്ടത്തിന്റെ ഏറ്റവും വലിയ ആയുധമാണ് പരസ്യങ്ങള്‍. ഏറ്റവും നല്ല പരസ്യത്തിലൂടെ ഏറ്റവും നന്നായി  സമൂഹത്തിന്റെ മനസിലേക്ക് ഇടിച്ചു  കയറുന്നവന് മാത്രമേ ഇവിടെ നിലനില്‍പ്പുള്ളൂ.  അപ്പോള്‍ ആഗോളതലത്തില്‍, പ്രത്യേകിച്ചു നമ്മുടെ ഇന്ത്യപോലെ മാനുഷിക, പരമ്പരാഗത മൂല്യങ്ങള്‍ക്ക് വലിയ സ്ഥാനം കൊടുക്കുന്ന ഒരു സമൂഹത്തില്‍ ജന മനസുകളിലേക്ക് ഇടിച്ചു കയറാനുള്ള ഏറ്റവും വലിയ തന്ത്രമാണ് ഈ മൂല്യങ്ങളുടെ സംരക്ഷകരും പ്രായോക്താക്കളുമായി അവതരിക്കുക എന്നത്. അതിനുള്ള ഏറ്റവും പ്രയോഗികമായ മാര്‍ഗം കൂടിയാണ് വിദ്യാഭ്യാസ ആതുര സേവന ദാരിദ്ര്യ നിര്‍മാര്‍ജന മേഖലകളില്‍ ഉള്ള ഇടപെടലുകള്‍. കോടികള്‍ ചിലവഴിച്ചു പരസ്യം ചെയ്യുന്നതിനെക്കാള്‍ ഇംപാക്ട് ഏതെങ്കിലും ഒരു സ്കൂളില്‍  ഒരു നേരത്തെ ഭക്ഷണം സ്പോണ്‍സര്‍ ചെയ്യുന്നതിലൂടെയോ ഒരു മെഡിക്കല്‍ ക്യാമ്പ് നടത്തുന്നതിലൂടെയോ സമൂഹത്തില്‍ ഉണ്ടാക്കാന്‍ കഴിയും എന്നു നന്നായി അറിയാവുന്നവരാണ് നമ്മുടെ കോര്‍പ്പറേറ്റുകള്‍.

അപ്പോള്‍ എന്തുകൊണ്ടാണ് ഇത്തരം ഇടപെടലുകള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടാകുന്നത് ? അല്ലെങ്കില്‍ തിരഞെടുക്കപ്പെട്ട സര്ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ മുതലാളി വര്‍ഗത്തെ പ്രതിനിധീകരിക്കുന്ന കോര്‍പ്പറേറ്റുകള്‍ ചെയ്യുന്നത് ? മുതലാളിത്തത്തിന്റെ അടിസ്ഥാനപരമായ ദൌര്‍ബല്യങ്ങളെയും വൈരുദ്ധ്യങ്ങളെയും പരിഹരിക്കാന്‍ പൊതു സമൂഹത്തെ( മാര്‍ക്സിയന്‍ രീതിയില്‍ പറഞ്ഞാല്‍ തൊഴിലാളി വര്‍ഗത്തെ) വളരെ വിദഗ്ദമായി ഉപയോഗപ്പെടുത്തുകയാണ്.

റെഫറന്‍സ്: "വൈരുദ്ധ്യാത്മക ഭൌതിക വാദം" by എം പി പരമേശ്വരന്‍



അടുത്ത ഭാഗം:
എങ്ങനെയാണ് ഇത്തരം ഇടപെടലുകള്‍ അപകടകരമാകുന്നത് ?

Monday 2 September 2013

ഐ എസ് ആര്‍ ഒ കള്ളക്കേസ് രാജ്യദ്രോഹമാകുന്നത് ഇങ്ങനെയൊക്കെയാണ്

1992 ല്‍ ഇന്ത്യയും റഷ്യയുമായി ക്രയോജനിക് വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യുന്നതിനുള്ള 235 കോടി രൂപയുടെ ഒരു കരാറില്‍ ഒപ്പിട്ടു. അന്ന് അമേരിക്കയും ഫ്രാന്‍സും അതിലും കൂടിയ തുകയ്ക്ക് ഇന്ത്യയുമായി ഇതേ കരാര്‍ ഉറപ്പികാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. അമേരിക്ക 950 കോടിക്കും, ഫ്രാന്‍സ് 650 കോടിക്കും. പക്ഷെ റഷ്യ കുറഞ്ഞതുകയ്ക്ക് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടതുമൂലം അമേരിക്കയ്ക്കും ഫ്രാന്‍സിനും ആ കച്ചവടം നഷ്ടമായി. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ്‌ ബുഷ്‌ സീനിയര്‍, റഷ്യന്‍ പ്രസിഡണ്ട്‌ യെല്‍സിന് എഴുതിയ ഭീഷണിക്കത്തില്‍, ഈ കരാര്‍ റദാക്കണമെന്നും ഇല്ലെങ്കില്‍ രാജ്യത്തെ കരിമ്പട്ടികയില്‍ പെടുത്തും എന്നും ഭീഷണിപ്പെടുത്തി. ഈ ഭീഷണിയില്‍ ഭയന്ന റഷ്യന്‍ ഭരണകൂടം ആ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാന്‍ വിസമ്മതിച്ചു. ഈ അവസ്ഥയിലാണ് ഇന്ത്യ സ്വന്തമായി ക്രെയോജനിക് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ദൌത്യത്തിലെ ആദ്യപടിയും ഏറ്റവും സുപ്രധാനമായ കാര്യവുമായിരുന്നു അത്.
നമ്പി നാരായണന്‍ എന്ന ഐ എസ് ആര്‍ ഒ യിലെ ഏറ്റവും സമര്‍ഥനായ ശാസ്ത്രജ്ഞനായിരുന്നു അതിന്റെ ചുമതല. 1991 ലാണ് ഈ പ്രോജക്റ്റ് തുടങ്ങുന്നത്. ഇന്ത്യയെ ബഹിരാകാശ ഗവേഷണ രംഗത്തെ എലൈറ്റ് ഗ്രൂപ്പ് എന്നറിയപ്പെടുന്ന രാജ്യങ്ങളുടെ നിരയിലെയ്ക്കുയര്‍ത്താന്‍ പര്യാപ്തമായ ഈ പ്രൊജക്ടിനെ മറ്റു രാജ്യങ്ങള്‍ അസൂയയോടെയാണ് നോക്കിക്കണ്ടിരുന്നത്
ഇനി പറയാന്‍ പോകുന്നത് എല്ലാവര്ക്കും അറിയാവുന്ന കുറച്ചു ചരിത്രമാണ്. ഈ പോജക്ടിന്റെ ഡയറക്ടരായിരുന്ന ഡോ നമ്പി നാരായനണനെ 1994 ല്‍, അന്ന് വരെ വികസിപ്പിചെടുത്തിട്ടിലായിരുന്ന, ക്രയോജനിക് സാങ്കേതിക വിദ്യ മാളിക്കാരായ രണ്ടു ചാര വനിതകള്‍ക്ക് വിറ്റു എന്ന കള്ളക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അതോടെ ആ പ്രോജക്റ്റ് അവസാനിച്ചു. ഇന്ത്യയുടെ ബഹിരാകാശമോഹങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായി. ആ കേസ് ഇല്ലായിരുന്നു എങ്കില്‍, രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍, നമുക്ക് ലഭിക്കുമായിരുന്ന ഒരു സാങ്കേതിക വിദ്യ, അതുമൂലം ഭാരതത്തിന്‌ അന്താരാഷ്‌ട്ര തലത്തില്‍ ലഭിക്കുമായിരുന്ന സ്ഥാനം, അധികാരം, എല്ലാം അവസാനിച്ചു. അതായത്, ഈ കേസുമൂലം, ഇത് മെനഞ്ഞെടുത്തവര്‍ എന്തൊക്കെ ആഗ്രഹിച്ചോ അതെല്ലാം നടന്നു. അപ്പോള്‍ ഇതൊക്കെയായിരുന്നു, ഈ കള്ളക്കേസ് നിര്മിക്കപ്പെട്ടതിനു പിറകിലുള്ള ഉദേശ്യങ്ങള്‍ എന്നത് പകല്‍ പോലെ വ്യക്തം.അപ്പോള്‍ എങ്ങനെ നമുക്ക് പറയാന്‍ കഴിയും, ഈ കേസ് അന്നത്തെ കൊണ്ഗ്രെസ്സിലെ ചില നേതാക്കളും, മാധ്യമ സിന്‍ഡിക്കെറ്റും ചേര്‍ന്ന് ആളിക്കത്തിച്ചതിനു പിന്നിലെ ഉദ്യേശ്യം കൊണ്ഗ്രെസ്സിലെ ഗ്രൂപ്പ് വഴക്ക് മാത്രമായിരുന്നു എന്ന്. എങ്ങനെ ആ ഒരു വീക്ഷണകോണിലൂടെ മാത്രം ഈ കേസ് നമുക്ക് പരിഗണിക്കാന്‍ പറ്റും. ഇത് ഒരു രാജ്യദ്രോഹ പ്രവര്‍ത്തിയാണ്. മുംബൈ ഭീകരാക്രമാനത്തിലെ അജ്മല്‍ കസബോ, അല്ലെങ്കില്‍ പാരലമെന്റ്റ് ആക്രമണത്തിലെ അഫ്സല്‍ ഗുരുവോ ചെയ്തത് പോലെ തന്നെയുള്ള ഒരു രാജ്യദ്രോഹം. രാജ്യത്തിന്‌ എതിരെയുള്ള യുദ്ധം …
സി ഐ ഐ എന്ന അമേരിക്കന്‍ ചാര സംഘടനയാണ് ഈ കള്ളക്കേസ് ഉണ്ടാക്കിയതിനു പിന്നില്‍ എന്നും, കേരളപോലിസിലെ ചിലരും, ഐ ബി യിലെ ചിലരും മലയാള മാധ്യമലോകവും അവരുടെ പിണിയാളുകളായാണ് പ്രവര്‍ത്തിച്ചത് എന്നും ചില ആരോപണങ്ങള്‍ ഇതോടകം നമ്മള്‍ കേട്ടതാണ്. ഈ ചാരക്കേസ് മൂലം കേരളത്തില്‍ ഏറ്റവും ഗുണമുണ്ടായ മറ്റൊരു കൂട്ടര്‍, അന്നത്തെ മുഖ്യമന്ത്രി കരുണാകരനെ രാജിവയ്പ്പിച്ച എ ഗ്രൂപ്പ് കൊണ്ഗ്രെസ്സും, മുഖ്യമന്ത്രി ആയ ആന്റണിയുമാണ്. അപ്പോള്‍, ഇത്രയും വലിയ ഒരു രാജ്യദ്രോഹ കുറ്റത്തില്‍ എന്താണ് ഇവരുടെ ഒക്കെ പങ്ക് ?
ആന്റണി ഇന്ന് രാജ്യത്തിനെ പ്രതിരോധ മന്ത്രി കൂടിയാണ് എന്നോര്‍ക്കുമ്പോള്‍ ഇത് വീണ്ടും ഗുരുതരമാകുന്നു. ഈ കേസില്‍, ആന്റണിക്ക് പങ്കില്ല എന്ന് ഉമ്മന്‍ചാണ്ടിയും, ഉമ്മന്‍ ചാണ്ടിക്ക് പങ്കില്ല എന്ന് മനോരമയും പരസ്പരം പറഞ്ഞാല്‍, തീരുന്നതാണോ ഇവരുടെയൊക്കെ പങ്ക്. അല്ലെങ്കില്‍ ചാരക്കേസ് ചാരം മൂടി എന്ന് ഹസണോ, ചെന്നിത്തലയോ വാര്‍ത്താ സമ്മേളനം വിളിച്ചു കൂട്ടി പറഞ്ഞാല്‍ തീരുന്നതാണോ ഇത്ര ഗുരുതരമായ ഒരു രാജ്യദ്രോഹ കേസ്. അങ്ങിനെയെങ്കില്‍ ആര്‍ക്കും നമ്മുടെ രാജ്യത്തിഎതിരെ എന്തും ചെയ്തിട്ട് നാളെ പത്ര സമ്മേളനം വിളിച്ചു കൂട്ടി ഈ കേസില്‍ ഞങ്ങള്‍ക്ക് പങ്കില്ല, ഇതിവിടെ അവസാനിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ !!!നമ്മുടെ രാജ്യത്തിന്റെ ശാസ്ത്ര പുരോഗതിയെ തകര്‍ക്കാന്‍ വിദേശ ശക്തികളും, അവരുടെ പണം പറ്റിയ മലയാള മാധ്യമ രാഷ്ട്രീയ കൂട്ടുകെട്ടും ( സിന്‍ഡികേറ്റ്) കൂടി ചെയ്ത ഒരു വലിയ രാജ്യദ്രോഹകുറ്റം ഇങ്ങനെ കൊണ്ഗ്രെസ്സിലെ ഗ്രൂപ്പ് തര്‍ക്കത്തിന്റെ ഉപോല്‍പ്പന്നം മാത്രമായി തള്ളിക്കളയാനും, നിസാര വല്ക്കരിക്കാനും പാടില്ല. അങ്ങനെ ചെയ്‌താല്‍ അത് നമ്മള്‍ നമ്മുടെ രാജ്യത്തോടും, നമ്പി നാരായണന്‍ എന്ന മഹാ ശാസ്ത്രജ്ഞാനോടും ചെയ്യുന്ന വലിയ ഒരു അപരാധമാകും…
ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച രാജ്യ വിരുദ്ധ ശകതികളെയും, അവര്‍ക്ക് സഹായം നല്‍കിയ മാധ്യമങ്ങളെയും, അവരുടെ പണം പറ്റിയ രാഷ്ട്രീയക്കാരെയും ( ഇന്ന് കേരള ഭരണത്തിന്റെ തലപ്പത്തിരിക്കുനവര്‍ ഉള്‍പ്പെടെ ) നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാനായിരിക്കണം നമ്മള്‍ പരിശ്രമിക്കേണ്ടത്. ഈ രാജ്യദ്രോഹം കൊണ്ഗ്രെസ്സിനകത്തെ വെറുമൊരു ഗ്രൂപ്പുപോര് മാത്രമായി ഒതുങ്ങാന്‍ പാടില്ല … അന്തസും രാജ്യസ്നേഹവും, ആത്മാഭിമാനവുമുള്ള ഓരോ ഭാരതീയനും, ഐ എസ് ആര്‍ ഓ യെ തകര്‍ക്കാന്‍ ശ്രമിച്ച, നമ്പി നാരായണന്‍ എന്ന മഹാനെ ഒറ്റു കൊടുത്ത നാടിനെ വിദേശ ശക്തികള്‍ക്കു വില്‍ക്കാന്‍ ശ്രമിച്ച ശക്തികളെ തിരിച്ചറിയണം.
ചില ലിങ്കുകള്‍
(http://en.wikipedia.org/wiki/Nambi_Narayanan
http://timesofindia.indiatimes.com/home/stoi/special-report/The-scientist-who-wasnt-a-spy/articleshow/16511623.cms?
http://www.thaindian.com/newsportal/sci-tech/unsung-hero-of-moon-mission-is-sad-but-forgiving_100226418.html


Read & Share on Ur Facebook Profile: http://boolokam.com/archives/69763#ixzz2didiCEqj

നിങ്ങളുടെ ചിന്തകളുടെ ഉടമസ്ഥര്‍ നിങ്ങളോ ?

നിങ്ങള്‍ എങ്ങനെ ചിന്തിക്കണം, എന്ത് ചിന്തിക്കണം എന്ന് തീരുമാനിക്കുന്നത് നിങ്ങളാണോ ?? ഒരിക്കലുമല്ല!!! പിന്നെ ആരാണ് നിങ്ങളുടെ ചിന്തയുടെ ഉടമസ്ഥര്‍ ??
എന്റെ ഈ വാദങ്ങള്‍, അംഗമായിരിക്കുന്ന മതത്തെക്കുറിച്ച് വിമര്‍ശനമുയര്‍ന്നപ്പോള്‍ വികാരം വ്രണപ്പെട്ട ഒരു മതഭ്രാന്തന്റെ വാക്കുകളായി തോന്നുന്നവര്‍, ദയവായി എന്റെ മുന്‍ പോസ്റ്റുകള്‍ വായിക്കുക. പിന്നെയും അങ്ങിനെ തന്നെ തോന്നുന്നവര്‍ ദയവായി ഇത് വായിക്കാതിരിക്കുക.സത്യം, അത് ആരുടെ ഭാഗത്തായാലും അത് തുറന്നു കാണിക്കണം എന്ന് മാത്രമേ ഞാന്‍ ഉദെശിചിട്ടുള്ളൂ. അല്ലാതെ ആരെയും ന്യായീകരിക്കാന്‍ ഞാന്‍ ഉദെശിക്കുന്നില്ല. ഇവിടെ സത്യം ഇങ്ങനെ ആയിപ്പോയി എന്നെ ഉള്ളൂ.
കഴിഞ്ഞ ആഴ്ച അയര്‍ലണ്ടില്‍ സവിത എന്ന ഒരു ഇന്ത്യക്കാരി മരണപ്പെട്ടു. ആഗോള മാധ്യമങ്ങള്‍, പ്രത്യേകിച്ച് സി എന്‍ എന്‍, ബി ബി സി പോലുള്ള ഇംഗ്ലീഷ് അമേരിക്കന്‍ മാധ്യമങ്ങള്‍ ആ മരണം ആഘോഷമായി കൊണ്ടാടി. അതിന്റെ ചുവടുപിടിച്ചു നമ്മുടെ മാധ്യമങ്ങളും. ഡോക്ടര്‍മാര്‍ അയര്‍ലണ്ടിലെ നിയമത്തിന്റെ ഗര്‍ഭചിദ്രം നിഷേധിച്ചതുകൊണ്ടാണ് അവര്‍ മരണപ്പെട്ടത് എന്നാണ് വാര്‍ത്ത. ലോകം മുഴുവനും ഉള്ള മനുഷ്യസ്നേഹികള്‍, കത്തോലിക്കാ സഭയുടെയും അയര്‍ലണ്ടിന്റെയും നിയമത്തെ രൂക്ഷമായി വിമര്‍ശിച്ചു, നിയമങ്ങള്‍ തിരുത്തിയെഴുതെണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വാചാലരായി. നമ്മള്‍ മലയാളികളും അതേറ്റ് പാടി. നിയമങ്ങള്‍ തിരുത്തിയെഴുതെണ്ടതിനെക്കുറിച്ചും അബോര്‍ഷന്റെ മഹത്വത്തെക്കുറിച്ചും അവര്‍ അമേരിക്കന്‍ ഇന്ഗ്ലിഷ് മാധ്യമങ്ങളില്‍ എഴുതിപ്പിടിപച്ചതെല്ലാം നമ്മളും വിളിച്ചു പറഞ്ഞു.
എന്നാല്‍ ആരെങ്കിലും ഒരു നിമിഷം ചിന്തിച്ചോ സത്യത്തില്‍ അബോര്‍ഷനെക്കുറിച്ചു ഈ നിയമങ്ങളില്‍ എന്താണ് പറയുനത് എന്ന് ? എന്തിനാണ് ഒരു ഇന്ത്യക്കാരിയുടെ ജീവനെക്കുറിച്ചു ഈ മാധ്യമങ്ങള്‍ ഇത്ര വാചാലമാകുന്നത് എന്ത് ? ഇസ്രെയെലിന്റെ പലസ്തീനിലെ ക്രൂരതകളും അമേരിക്കയുടെ ഇറാക്കിലെയും അഫ്ഗാനിലെയും മനുഷ്യക്കുരുതികളും പരസ്യമായി ന്യായീകരിച്ച സി എന്‍ എനും ബി ബി സിയും പോലുള്ള ഈ പത്രങ്ങള്‍ എന്തിനാണ് ഇപ്പോള്‍ ഒരു ഇന്ത്യന്‍ യുവതിയുടെ കാര്യത്തില്‍ ഇത്ര താല്പര്യമെടുക്കുന്നത് എന്ന് ?
അബോര്‍ഷന്‍ എന്ന ക്രൂരതയ്ക്കെതിരെ ഏറ്റവും ശക്തമായ നിലപാടെടുക്കുന്ന കത്തോലിക്കാ സഭയുടെ കാനന്‍ നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട് , അമ്മയുടെ ജീവന് ഭീഷണിയാകുന്ന പക്ഷം, മറ്റൊരു മാര്‍ഗവുമില്ലെങ്കില്‍, ഗര്‍ഭസ്ഥ ശിശുവിനെ അമ്മയുടെ അനുമതിയോടെ അബോര്‍ട്ട് ചെയ്യാം എന്ന്. അയര്‍ലണ്ടിലെ ഭരണഘടനാ പ്രകാരം അമ്മയുടെ ജീവന് ഭീഷണിയാകുന്ന പക്ഷം അബോര്‍ഷന്‍ അനുവദനീയമാണെന്ന് 1992 ല്‍ അവിടുത്തെ സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. അത് പോലെ തന്നെ അവിടുത്തെ ഡോക്ടര്‍മാര്‍ക്കുള്ള എത്തിക്സ് ഗൈഡിലും ഈ കാര്യം വ്യക്തമായി പറയുന്നു.
In current obstetrical practice, rare complications can arise where therapeutic intervention (including termination of a pregnancy) is required at a stage when, due to extreme immaturity of the baby, there may be little or no hope of the baby surviving. In these exceptional circumstances, it may be necessary to intervene to terminate the pregnancy to protect the life of the mother, while making every effort to preserve the life of the baby.’ —Section 21.4 of Ireland’s Guide to Professional Conduct and Ethics for Registered Medical Practitioners
ഇതില്‍ നിന്ന് തന്നെ വ്യക്തമാണ് ഈ വിമര്‍ശകര്‍ക്ക് വേണ്ടത് ഈ നിയമങ്ങളില്‍ ഉള്ള മാറ്റമല്ല, സഭ നിയമങ്ങളും അയര്‍ലണ്ടിലെ നിയമവും മുറുക്കെ പിടിച്ചിരിക്കുന്ന അബോര്‍ഷനും കൃത്രിമ ഗര്‍ഭ നിരോധന മാര്‍ഗങ്ങളുടെ നിരോധനവും അടക്കമുള്ള നിയമങ്ങള്‍ ഇല്ലതാക്കലാണ്. എന്തിനു വേണ്ടി ?? ഇന്ന് ലോകത്ത് നടക്കുന്ന വ്യാപാരത്തിറെ വല്യ ഒരു പങ്കു ഇത്തരം കൃത്രിമ ജനന നിയന്ത്രണ ഉപകരണങ്ങളുടെയും ഗര്‍ഭ നിരോധന ഉപകരണങ്ങളുടെയുമാണ്. അമേരിക്കയിലെയും ബ്രിട്ടനിലെയും ചില യൂറോപ്യന്‍ രാജ്യങ്ങളിലെയും ഭരണകൂടങ്ങളെ സ്വാധീനിക്കാന്‍ അവര്‍ക്കായി. അതുകൊണ്ട് തന്നെ ഈ കാര്യങ്ങള്‍ അബോര്‍ഷനും കൃത്രിമ ഗര്‍ഭ നിരോധന മാര്‍ഗങ്ങളും ഒട്ടു മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും ഇന്ന് നിയമവിധേയമാണ്. (ഇപ്പോള്‍ അതിനു വേണ്ടി ഏറ്റവും ശകതമായി വാദിക്കുന്നത് ബി ബി സി, സി എന്‍ എന്‍ പോലുള്ള ബ്രിട്ടീഷ് അമേരിക്കന്‍ മാധ്യമങ്ങളാണ്.) പക്ഷെ ഇതിനെതിരെ ശക്തമായി നിലപാടെടുക്കുന്ന കത്തോലിക്കാ സഭയുടെ നിയമങ്ങള്‍ ഇവരുടെ കച്ചവടത്തിന് തടസമാണ്. അതുകൊണ്ട് തന്നെ ഏതു വിധേനയും ഈ നിയമങ്ങള്‍ ഇല്ലാതാക്കാനും, അതിനെതിരെ വാദിക്കാനും അവര്‍ സര്‍വ ശക്തിയും പ്രയോഗിക്കും. ഇപ്പോള്‍ സവിത എന്ന ഇന്ത്യന്‍ യുവതിയുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍, സത്യമെന്തെന്ന് അറിയുന്നതിനു മുന്‍പ് തന്നെ അവരുടെ കച്ചവട താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉപകരണമാക്കിയിരിക്കുകയാണ് മാധ്യമങ്ങളിലൂടെ . ( ഈ കാര്യത്തില്‍ സത്യം അറിയാന്‍ അവിടുത്തെ സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയമിച്ചിട്ടെ ഉള്ളൂ ) ജീവന് വേണ്ടി വാദിക്കുന്നു എന്ന വ്യാജേന അവര്‍ യഥാര്‍ഥത്തില്‍ കൊലപാതകത്തിന് വേണ്ടിയാണ് വാദിക്കുന്നത്. നിങ്ങള്‍ അറിയാതെ നിങ്ങളെക്കൊണ്ട് വാദിപ്പിക്കുന്നത്. അതാണ്‌ ഞാന്‍ ആദ്യം ചോദിച്ചത് നിങ്ങളുടെ ചിന്തകളുടെ ഉടമസ്ഥര്‍ നിങ്ങളാണോ ??? നിങ്ങളുടെ പ്രതിഷേധങ്ങള്‍ ശരിക്കും ആരെയാണ് സഹായിക്കുന്നത് ??
മാധ്യമങ്ങളും ലാഭക്കൊതി മാത്രം ലക്‌ഷ്യം വയ്ക്കുന്ന കുത്തകകളും ഒന്നിക്കുന്നതോടെ, നമ്മുടെ ചിന്തകള്‍ പോലും നമ്മുടെതലാതായി മാറുന്നതിനും, അറിയാതെ തന്നെ നമ്മള്‍ അവര്‍ക്കുവേണ്ടി, അവരുടെ ലാഭാകൊതിയെ സഹായിക്കാന്‍ വേണ്ടി ചിന്തികുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമാണ് ഈ സംഭവം.
ഞാന്‍ വീണ്ടും പറയുന്നു എന്റെ ഈ വാദങ്ങള്‍, അംഗമായിരിക്കുന്ന മതത്തെക്കുറിച്ച് വിമര്‍ശനമുയര്‍ന്നപ്പോള്‍ വികാരം വ്രണപ്പെട്ട ഒരു മതഭ്രാന്തന്റെ വാക്കുകളായി തോന്നുന്നവര്‍, ദയവായി എന്റെ മുന്‍ പോസ്റ്റുകള്‍ വായിക്കുക. പിന്നെയും അങ്ങിനെ തന്നെ തോന്നുന്നവര്‍ ദയവായി ഇത് വായിക്കാതിരിക്കുക. സത്യം, അത് ആരുടെ ഭാഗത്തായാലും അത് തുറന്നു കാണിക്കണം എന്ന് മാത്രമേ ഞാന്‍ ഉദെശിചിട്ടുള്ളൂ. അല്ലാതെ ആരെയും ന്യായീകരിക്കാന്‍ ഞാന്‍ ഉദെശിക്കുന്നീല്ല.
കൂടുതല്‍ വായനയ്ക്ക് :-


Read & Share on Ur Facebook Profile: http://boolokam.com/archives/75847#ixzz2didKSH1C

ലാറ്റിനമേരിക്കന്‍ രാഷ്ട്രത്തലവന്മാര്‍ക്ക ക്യാന്‍സര്‍ ബാധിച്ചതിനു പിന്നില്‍. ?

രണ്ടു വര്‍ഷത്തിനുള്ളില്‍ ലാറ്റിനമേരിക്കയിലെ എട്ടോളം രാഷ്ട്രത്തലവന്മാര്‍ക്കാന് ക്യാന്‍സര്‍ ബാധിച്ചത്. ഈ വര്ഷം ജനുവരിയില്‍, ലാറ്റിന്‍ അമേരിക്കയിലെ പ്രമുഖ ഇടതു നേതാവും ക്യാന്സര്ബാധിതനുമായ ഹ്യുഗോ ഷാവേസ് ആരോപിച്ചതുപോലെ, തങ്ങള്‍ക്കു തലവേദനയായി മാറുന്ന ഇടതു നേതാകളെ ഇല്ലായ്മ ചെയാനുള്ള അമേരിക്കയുടെ വൃത്തികെട്ട കളിയാണോ ഇതിനു പിന്നില്‍. ? ലാറ്റിനമേരിക്കാന്‍ വിപ്ലവ നായകനും തങ്ങളുടെ ഏറ്റവും വലിയ തലവേദനയുമായ ഫിദല്‍ ക്യാസ്ട്രോയെ വധിക്കാന്‍ 900 തവണ ശ്രമിച്ച അമേരിക്കന്‍ സി ഐ ഐ ഇങ്ങനെ ചെയ്യില്ല എന്ന് വിശ്വസിക്കാന്‍ പറ്റില്ല. 2008 ഇല തങ്ങളുടെ പരാഗ്വന്‍ എമ്ബസ്സിയോട്, എല്ലാ ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രത്തലവന്മാരുടെയും ഡി എന്‍ എ അടക്കമുള്ള ബയോമെട്രിക് ഡാറ്റ ശേഖരിക്കാന്‍ അമേരിക്ക നിര്‍ദേശിച്ചിരുന്നു എന്ന് വിക്കി ലീക്ക്സു പുറത്തു വിട്ട വിവരമാണ് ഷാവേസിന്റെ ഈ സംശയം ബലപ്പെടുത്തുന്ന ഏറ്റവും വലിയ തെളിവ്. അമേരിക്കയെ നേരിട്ട് വെല്ലുവിളിക്കാന്‍ ധൈര്യം കാണിച്ച ഷാവേസ്, അതുപോലെ തന്നെ, സാമ്രാജ്യത്വ ആഗോളീകരണ ശക്തികളെ ജനശക്തി കൊണ്ട് വെല്ലു വിളിച്ചു, പാവപ്പെട്ടവരുടെ പക്ഷത്തു നിന്ന് ലോകത്തിനു പുതിയൊരു ജനകീയ വികസന മാര്‍ഗം കാണിച്ചു കൊടുത്ത ബ്രസീലിലെ ലുല ഡി സില്‍വ , അദ്ദേഹത്തിന്റെ പിന്ഗാമി ദില്‍മ റൂസഫ്‌ തുടങ്ങിയവര്‍ ഈ ക്യാന്‍സര്‍ ബാധിതരുടെ ലിസ്സ്റ്റില്‍ പെടുന്നു. മറ്റുള്ളവര്‍ പരാഗ്വെയിലെ പ്രസിഡണ്ട്‌ ഫെര്‍ണടോ ലൂഗെ, ബാര്‍ബടോസിലെ പ്രസിഡണ്ട്‌ ദേവിഡ് തോംസണ്‍, അര്‍ജന്റീന പ്രസിഡണ്ട്‌ ക്രിസ്ടീന ഫെര്‍ണട്നെസ്, ഏറ്റവുമൊടുവില്‍ ഇപ്പോള്‍ കൊളംബിയന്‍ പ്രസിടെന്റ്റ്റ് സാന്റോസ് .. ഇങ്ങനെ നീളുന്നു ആ നിര.
ഈ ലിസ്റ്റ് വായിക്കുന്ന ആര്‍ക്കും തോന്നാവുന്ന ഒരു കാര്യമാണ് ഒരു പ്രദേശത്തെ ഒരേ ആശയഗതിക്കരായ ഇത്രയധികം ഭരണാധികാരികള്‍ക്ക് ഒരുമിച്ചു ഒരേ രോഗം വരണമെങ്കില്‍, അത് വെറും യാദൃശ്ചികമായിരിക്കില്ല എന്നും അതിനു പിന്നില്‍ , അവരുടെ പ്രവര്‍ത്തനത്തില്‍, അസംതൃപ്തരായ, അവരുടെ പ്രവര്‍ത്തനം കൊണ്ട് നഷ്ടമുണ്ടാകുന്ന , അവര്‍ നശിച്ചു കാണണമെന്ന് ആഗ്രഹിക്കുന്ന ആരെങ്കിലുമാവണം എന്നത്. അപ്പോള്‍ ഇടതു പക്ഷത്തിന്റെ പ്രവര്‍ത്തനം കൊണ്ട് സ്വാഭാവികമായും നഷട്ടമുണ്ടാകുന്നത് അമേരിക്കന്‍ മൂലധന താല്പര്യങ്ങള്‍ക്കയിരിക്കും എന്നതും സത്യം. അപ്പോള്‍ ഇതിനു പുറകില്‍ ആരെന്നത് ഊഹിച്ചെടുക്കാന്‍ വലിയ പ്രയാസമുണ്ടാവില്ല.
വലിയ സാമ്പത്തിക മാന്ദ്യത്തില്‍ നട്ടം തിരിയുന്ന അമേരിക്കയ്ക്ക്, ശത്രു നേതാക്കളെ ഇല്ലാതാക്കാന്‍ ഇത്രയും പനചെലവ് കുറഞ്ഞതും, സുരക്ഷിതവുമായ മാര്‍ഗം തിരഞ്ഞെടുക്കുന്നതായിരിക്കും എളുപ്പം.
അമേരിക്കന്‍ ഭീഷണിയുടെയും പ്രലോഭാനത്തിന്റെയും മുന്‍പില്‍ മുട്ട് വിറച്ചു നിന്ന് മൂത്രമൊഴിക്കുന്ന, അമേരിക്കകാര്‍ പറഞ്ഞാല്‍ എഫ് ഡി യും ആണവ കരാറും വഴി സ്വന്തം ജനങ്ങളെ വരെ അമേരിക്കന്‍ മൂലധന താല്പര്യങ്ങള്‍ക്ക് കൂട്ടിക്കൊടുക്കുന്ന നമ്മുടെ കൊണ്ഗ്രെസ്സ് ഭരണാധികാരികള്‍ക്ക്, സ്വന്തം ജീവനുപോലും പുല്ലു വില കല്‍പ്പിച്ചു ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന ഈ ലാറ്റിനമെരിക്കാന്‍ നേതാക്കന്മാരുടെ മുഖത്തു നോക്കാനുള്ള യോഗ്യത ഉണ്ടോ ?? ഇതിനാണ് പണ്ട് സുകുമാര്‍ അഴീക്കോട് പറഞ്ഞതുപോലെ നട്ടെല്ല് എന്നാ ഗുണം വേണം എന്ന് പറയുന്നത്. അതില്ലാത്തവരെയൊക്കെ പിടിച്ചു നാടിന്റെ ഭരണം ഏല്‍പ്പിച്ചാല്‍ നാടിന്റെ സ്വത്ത് മുഴുവന്‍ അമേരിക്കയിലും ബാക്കി ഇറ്റലിയിലും ഇരിക്കും.
എന്റെ രാജ്യത്തെ മഹത്തായ ഭാരതത്തെ സോണിയോ അന്റോണിയോ മദാമ്മയും കൊണ്ഗ്രെസ്സുകാരും കൂടി ഇതുപോലെ അമേരിക്കയുടെ കാല്‍ക്കീഴില്‍ അടിയറ വയ്ക്കുന്നത് ഒരു രാജ്യ സ്നേഹിയും സഹിക്കില്ല ...
http://www.dailymail.co.uk/news/article-2079680/Hugo-Chavez-says-US-giving-South-American-leaders-cancer.html
http://english.pravda.ru/world/americas/05-01-2012/120158-south_america-0/

എയ്ട്സ് എന്ന മഹാവ്യാധി പടര്‍ത്തുന്ന HIV വൈറസ് ഒരു അമേരിക്കന്‍ ജൈവ ആയുധം (biological weapon)

ഇത് scientific proofs വച്ചുള്ള ഒരു പോസ്റ്റ് അല്ല. ചില ശാസ്ത്രജ്ഞന്മാരും രാഷ്ട്രനേതാക്കളും എയിട്സിന്റെ ദുരൂഹതയെപ്പറ്റി ഉണ്ടാക്കിയ ചില തിയറികളും പ്രസ്താവനകളും ആണ് ഇത്. സത്യമാണെങ്കില്‍, ഇനിയും തെളിയിക്കപ്പെടെന്ടവ .പക്ഷെ ലോകത്തിന്റെയും അമേരിക്കയുടെയും ഇത്രയും കാലത്തെ ചരിത്രം വച്ച് നോക്കുമ്പോള്‍ ഇവയില്‍ ചിലതൊക്കെ സത്യമാണെന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ടാണ് ഞാന്‍ ഇത് പോസ്റ്റ് ചെയ്തത്. കൊടുത്തിരിക്കുന്ന ലിങ്കുകള്‍ കൂടി വായിച്ചിട്ട് നിങ്ങളുടെ അഭിപ്രായം പറയുക.

എയ്ട്സ് എന്ന മഹാവ്യാധി പടര്‍ത്തുന്ന HIV വൈറസ് ഒരു അമേരിക്കന്‍ ജൈവ ആയുധം (biological weapon)
1970 കളുടെ അവസാനം അമേരിക്കയിലെ ആര്‍മി അഡ്വാന്‍സ് പ്രോജെക്റ്റ്‌ എജന്‍സി ലാബില്‍ അമേരിക്കന്‍ ശാസ്ത്രജന്‍മാര്‍ സൃഷ്ടിചെടുത്തതാണ് HIV വൈറസ്. ആദ്യമായി നോബല്‍ സമ്മാന നേടിയ ആഫ്രിക്കന്‍ വനിതയായ വന്കാരി മാതേ 2004 ഇല പറഞ്ഞതാണ് ഇത് .(http://www.lifesitenews.com/news/african-nobel-prize-winner-says-hiv-created-in-lab-for-biological-warfare)
എയ്ട്സ് എന്ന മഹാവ്യാധിയുടെ ഉല്‍വത്തെ കുറിച്ചോ ,ഇതെങ്ങനെ ഇത്ര വേഗത്തില്‍ ഇത്ര രൂകഷമായി ഭൂമിയില്‍ പ്രത്യേകിച്ച് ആഫ്രിക്കന്‍ ഭൂഘന്ടത്തില്‍ പടര്‍ന്നു പിടിച്ചു എന്നതിനെക്കുറിച്ചോ ഉള്ള കാര്യങ്ങള്‍ ഇന്നും വളരെ ദുരൂഹമാണ് .
HIV വൈറസ് നാച്ചുറല്‍ മ്യുട്ടെഷന്‍ (അതായത് നിലവിലുള്ള ഒരു വൈറസിന് പ്രകൃതിദത്തമായി അല്ലെങ്കില്‍ സ്വാഭാവികമായി രൂപമാറ്റം സംഭവിച്ചോ അല്ലെങ്കില്‍ മറ്റൊന്നുമായി ചേര്‍ന്നോ അത്യന്തം അപകടകാരിയായ പുതിയ ഒരു വൈറസ് ഉണ്ടാവുന്ന പ്രക്രിയ ) വഴി ഉണ്ടായതാണ് എന്നാണു അമേരിക്കന്‍ ശാസ്ത്രജന്‍മാര്‍ പറയുന്നത്. എന്നാല്‍ ഒരു റഷ്യന്‍ ഡോക്ടറായ പ്രോഫെസ്സര്‍ ജാക്കൊബി പറയുന്നത് ഇത് ഐ വി വൈറസ്‌ നാച്ചുറല്‍ മ്യുട്ടെഷന്‍ സംഭവിച്ച് ഉണ്ടായതല്ല എന്നും , VISNA എന്ന ഒരു വൈറസ് ലാബോറട്ടറിയില്‍ കൃത്രിമ മ്യൂട്ടേഷന്‍ നടത്തിയത് വഴി ഉണ്ടായതാണ് എന്നുമാണ്. അതായത് HIV മനുഷ്യ നിര്‍മിതമാണ് എന്ന്. (http://www.theforbiddenknowledge.com/hardtruth/aids_manufactured.htm)
അതുപോലെ തന്നെ, ആഫ്രിക്കയിലെ കുരങ്ങുകളില്‍ നിന്നാണ് ഇത് ഐ വി വൈറസ് മനുഷ്യരിലെയ്ക്ക് പടര്‍ന്നത് എന്ന് ഒരു കഥയുണ്ട്. എന്നാല്‍ 1981 ഇല അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് ആദ്യമായി ഈ രോഗം സ്ഥിതീകരിച്ചത്. അതിനു ശേഷം പല അമേരിക്കന്‍ ഡോക്ടര്‍മാരും 1959- ഉം 1964 -ഇലും മറ്റും ഈ രോഗം ആഫ്രിക്കയിലെ അമ്ഗോലയിലും കെനിയയിലും റിപ്പോര്‍ട്ട് ചെതിരുന്നു എന്ന് പറഞ്ഞിരുന്നു. പക്ഷെ അതൊന്നും ഇതുവരെ എയ്ട്സ് ആണ് ഇത് ഐ വി മൂലമാണ് എന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ പറ്റിയിട്ടില്ല. അപ്പോള്‍ അമേരിക്കയില്‍ സ്ഥിതീകരിച്ച ഒരു രോഗം എങ്ങിനെ ആഫ്രിക്കയിലെ കുരങ്ങുകളില്‍ നിന്നും പടര്‍ന്നു എന്ന് പറയാന്‍ പറ്റും ?? !!
ഇത് ഐ വി എന്ന് പറയുന്ന എയിട്സ് വൈറസ് അമേരിക്കയിലെ ഫോര്‍ട്ട്‌ ഡിട്രിക്കില്‍ 1978 നും 1979 നും മദ്ധ്യേ ഉണ്ടാക്കിയെടുത്തതാണ്. ഇത് പരീക്ഷിചിരുന്നത് അമേരിക്കയിലെ തടവുകാരില്‍ ആയിരുന്നു. അവരില്‍ നിന്നാണ് ഇത് വെളിയിലേയ്ക്കു പടര്‍ന്നത് . എന്നാണു കോണ്‍സ്പിരന്സി തിയറി പറയുന്നത്. സൌത്ത് ആഫ്രിക്കന്‍ പ്രേസിടന്റ്റ്റ്‌ ആയിരുന്ന താബൂ എമ്ബക്കി ഒരിക്കല്‍ ഈ തിയറി ചൂണ്ടിക്കാട്ടി അമേരിക്കയെ വിമര്‍ശിച്ചിട്ടുള്ളതാണ് . (http://www.time.com/time/specials/packages/article/0,28804,1860871_1860876_1861031,00.html)
അമേരിക്കന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയിട്ടുള്ള കറുത്തവരും വെളുത്തവരും തമ്മിലുള്ള വംശീയ വിരോധവുമായും ഈ എയിഡ്സ് വൈറസിന്റെ സൃഷ്ടിക്കു ബന്ധം ആരോപിക്കപ്പെടുന്നു. അതിലൊരു തിയറി പറയുന്നത്, അമേരിക്കന്‍ സമൂഹത്തിലെ സ്വവര്‍ഗ ഭോഗികളും മയക്കുമരുന്ന് അടിമകളും ക്രിമിനലുകലുമായ കറുത്ത വര്‍ഗക്കരെയും ലാറ്റിന്‍ അമേരിക്കന്‍ മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ളവരെയും വംശഹത്യ നടത്താന്‍ വേണ്ടി, സര്‍ക്കാരിന്റെ ധന സഹായത്തോടെ അമേരിക്കന്‍ ചാര സംഘടനയായ സി ഐ ഐ സൃഷ്ട്ടിച്ചെടുത്ത ജൈവ ആയുധമാണ് HIV. (http://www.kersplebedeb.com/mystuff/profiles/gilbert/aidsconsp.html)
അമേരിക്കന്‍ ഏജന്‍സികളുടെ വംശ ഹത്യ അവിടം കൊണ്ടും തീര്‍ന്നില്ല. ആഫ്രിക്കന്‍ മൂന്നാം ലോക രാജ്യങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തനത്തിനെന്ന വ്യാജേന കടന്നു ചെന്ന്, പ്രതിരോധ കുത്തിവയ്പ്പുകളുടെ മറവില്‍ ഇത് ഐ വി വൈറസുകളെയാണത്രേ കറുത്ത വര്‍ഗകാരുടെ ശരീരത്തിലേയ്ക്ക് കടത്തി വിട്ടുകൊണ്ടിരുന്നത്. വന്കാരി മാതേയും മുന്‍ സൌത്ത് ആഫ്രിക്കന്‍ പ്രേസിടന്റ്റ്റ്‌ ആയിരുന്ന താബൂ എമ്ബക്കിയും പരസ്യമായി തന്നെ ഇക്കാര്യങ്ങള്‍ ആരോപിച്ചിട്ടുള്ളതാണ്. (http://www.nelsonmandela.org/omalley/index.php/site/q/03lv03445/04lv04206/05lv04302/06lv04303/07lv04313.htm)
മറ്റൊരു തിയറി പറയുന്നത് കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളില്‍ ബ്രിടീഷ്-അമേരിക്കന്‍ -സോവിയെറ്റ് പക്ഷത്തും നാസി ജര്‍മനി പക്ഷത്തും ഒരുപോലെ പ്രവര്‍ത്തിച്ചു രാജ്യങ്ങള്‍ തമ്മിലുള്ള ആയുധ കിട മത്സരം മുറുക്കുകയും, അത് ഒന്നും രണ്ടും മഹായുദ്ധങ്ങള്‍ അടക്കമുള്ള യുദ്ധങ്ങളിലെയ്ക്ക് കൊണ്ടെത്തിക്കുകയും, യുദ്ധകാലത്ത് ഇരു പക്ഷത്തിനും ഒരു പോലെ ആയുധം വില്‍ക്കുകയും ചെയ്ത അന്താരാഷ്ട്ര കുത്തകകളുടെ പുതിയ കച്ചവട തന്ത്രമാണ് ഇത് എനാണ് . ആഫ്രിക്കയിലും മൂന്നാം ലോക രാജ്യങ്ങളിലും, തങ്ങളുടെ വരുതിയിലുള്ള അമേരിക്കന്‍ സര്‍ക്കാരിന്റെ ഏജന്‍സികളെ ഉപയോഗിച്ച് ഈ രോഗം പരത്തുകയും, അതിനുള്ള ആന്റി- റിട്രോവല്‍ മരുന്നുകളും അതുപോലെ, ഈ രോഗത്തെക്കുറിച്ചുള്ള ഭീതി പരത്തി ലൈംഗിക സുരക്ഷാ ഉറകളും വന്‍തോതില്‍ വിറ്റഴിക്കുകയും ചെയ്യുക എന്ന പുതിയ തന്ത്രം. ബാക്കി എല്ലാ പകര്‍ച്ച വ്യാദികളുടെയും മരുന്നുകള്‍ രോഗം മാറുന്നതുവരെ ഉപയോഗിക്കാന്‍ ഉള്ളതാണെങ്കില്‍, എയിട്സിന് ഉള്ള ആന്റി- റിട്രോവല്‍ മരുന്നുകള്‍ രോഗി മരിക്കുന്നത് വരെ ആണ് ഉപയോഗിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ കോടികളാണ് ഈ കമ്പനികള്‍ വന്‍ വിലയുള്ള ഈ മരുന്നുകളുടെ കച്ചവടവും സുരക്ഷാ ഉറകളുടെ കച്ചവടവും വഴി നേടുന്നത്.

കൂടുതല്‍ വായനക്ക് .. http://fallingleavestells.blogspot.in/2011/12/blog-post.html
(കടപ്പാട് Ren Jith) .... ഇതുപോലെ ലോകത്തിന്റെ പല ഭാഗത്തും എയിട്സിനു മരുന്ന് കണ്ടു പിടിച്ചിടുണ്ട്. പക്ഷെ ഞാന്‍ ഇവിടെ സൂചിപ്പിച്ച മരുന്ന് മാഫിയയുടെയും കോണ്ടം വില്പന മാഫിയയുടെയും സമ്മര്ധഫലമായി അതൊന്നും വെളിച്ചം കാണാതെ നില്‍ക്കുകയാണ്. ഇത് ഒരു അന്ത രാഷ്ട്ര ഗൂടാലോച്ചനയാണ്. ഇതും ഇതുപോലെ പലതും. സ്ഥാപിത വല്‍ക്കരിക്കപ്പെട്ട കൊള്ള... ഭരണ കൂടങ്ങളെ ഭരിക്കുന്നത്‌ ഇവരോക്കയല്ലേ.
മുന്‍പില്‍ കാണുന്നത് സത്യമല്ല , സത്യമേ അല്ല എന്ന് വീണ്ടും വീണ്ടും മനസ് പറഞ്ഞു പോകുന്നു .
അമേരിക്കയുടെ ശക്തമായ ഇരുമ്പുമറയ്ക്കുള്ളില്‍ മൂടി വയ്ക്കപ്പെട്ടിരിക്കുന്ന ഈ കാര്യങ്ങള്‍ നാളെ ഏതെങ്കിലും "വിക്കി ലീക്കുകളിലൂടെ" പുറത്തു വന്നാല്‍ , ഒരു പക്ഷെ ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വംശഹത്യയുടെയും കൂട്ടക്കൊലയുടെയും ഹിറ്റ്‌ലറെ വെല്ലുന്ന അമേരിക്കന്‍ ക്രൂരതയുടെയും കഥകളാവും ലോകം കേള്‍ക്കാന്‍ പോകുന്നത്.

Saturday 8 September 2012

നവമാദ്ധ്യമങ്ങള്‍ ഭീഷണിയാകുന്നത്‌ ആര്‍ക്ക് ?


നവമാദ്ധ്യമങ്ങള്‍ വര്‍ഗ്ഗീയത വളര്‍ത്തുന്നു; നിയന്ത്രണം അനിവാര്യം, പ്രധാനമന്ത്രി..

സര്‍ അപ്പോള്‍ ചില സംശയങ്ങള്‍..
 1947 ല്‍ പാക്കിസ്ഥാന് വേണ്ടി വാദിച്ചത് നവമാധ്യമങ്ങളായിരുന്നോ സാര്‍..??
അതിനും മുന്‍പ് ബംഗാളിലും പഞ്ചാബിലും മതത്തിന്റെയും ജാതിയുട
െയും പേരില്‍ ലക്ഷങ്ങള്‍ പരസ്പരം വെട്ടിക്കൊന്നത് നവമാധ്യമങ്ങളുടെ സ്വാധീനഫലമായിട്ടയിരുന്നോ സാര്‍??
അതിനു ശേഷം 1948 ല്‍ ഒരു മത ഭ്രാന്തന്‍ നമ്മുടെ രാഷ്ട്ര പിതാവിനെ വെടിവച്ചു കൊന്നത്, അയാള്‍ ഫേസ് ബുക്കും ട്വിട്ടരും മറ്റും ഉപയോഗിക്കുമായിരുന്നത് കൊണ്ടാണോ സാര്‍?? ...
പിന്നീട് ഇന്ദിര ഇന്ത്യയില്‍ അടിയന്തിരാവസ്ഥ പ്രഘ്യാപിച്ചപ്പോലും ഈ വര്‍ഗീയ കാര്‍ഡിറക്കി.അന്നും നവമാധ്യമങ്ങള്‍ ഉണ്ടായിരുന്നോ സാര്‍.??
അല്ലെങ്കില്‍ ഖാലിസ്ഥാന്‍ വാദികളായ ഭിന്ദ്രന്‍ വാലയും കൂട്ടരും നവമാധ്യംങ്ങളിലൂടെയായിരുന്നോ സാര്‍ വര്‍ഗീയ വാദം പ്രചരിപ്പിച്ചിരുന്നത് ??
ഇന്ദിര കൊല്ലപ്പെട്ടപ്പോള്‍, കൊണ്ഗ്രെസ്സുകാര്‍ ദല്‍ഹിയിലും പരിസര പ്രദേശത്തും സിക്കുകാര്‍ക്കെതിരെ നടത്തിയ നരനായാട്ടിനും കൂട്ടക്കൊലയ്ക്കും ഈ നവമാധ്യമങ്ങളുടെ പിന്‍ബലം ഉണ്ടായിരുന്നോ സാര്‍ ??
അല്ലെങ്കില്‍ രാജിവ്ജിയുടെ രക്തസാക്ഷിത്വതിനു കാരണമായ തമിഴ്പുലികളുടെ വര്‍ഗീയ വാദത്തിനു പിന്നിലും നവമാധ്യമങ്ങളായിരുന്നോ സാര്‍ ?
പിന്നീട് ഇന്ത്യയിലെ വര്‍ഗീയവാദ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് ഏറ്റവും വലിയ കാരണമായിതീര്‍ന്ന ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് നവമാധ്യമങ്ങള്‍ എന്ത് പങ്കാണ് വഹിച്ചത് സാര്‍ ?? അന്ന് അങ്ങയെപ്പോലെ തന്നെയുള്ള ഒരു കൊണ്ഗ്രെസ്സ് പ്രധാനമന്ത്രി "പതിനെട്ടു ഭാഷകളില്‍ മൌനമായിരുന്നത്" കൊണ്ടല്ലേ അത് സംഭവിച്ചത് ??
തുടര്‍ന്ന് ഇ
ന്ത്യ  മുഴുവനും വര്‍ഗീയ തീവ്രവാദത്തിന്റെ തീച്ചൂളയില്‍ ആളിക്കതിയപ്പോള്‍, അന്ന് അതിനെതിരെ ഒരു നടപടിയുമെടുക്കാതെ വോട്ടു ബാങ്ക് രാഷ്ട്രീയം കളിച്ചിട്ട്, ഇപ്പോള്‍ നവമാധ്യമങ്ങളെ കുറ്റം പറയുന്നതില്‍ എന്ത് ന്യായീകരണമാണ് സാര്‍ ഉള്ളത് ?
ഗുജറാത്‌ കലാപത്തിനു കാരണം നവമാധ്യമങ്ങളാണോ സാര്‍ ?
ഏറ്റവുമൊടുവില്‍, അങ്ങയുടെ ഈ പ്രസ്താവനയ്ക്ക് കാരണമായ ആസാം കലാപത്തിലും,കലാപം അടിച്ചമര്‍ത്താന്‍ ഒരു നടപടിയുമെടുകാതെ ( സൈന്യത്തെ അയച്ചു കൊടുക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ട് അയച്ചു അയച്ചു കൊടുത്തില്ല എന്ന് ആസാം മുഖ്യമന്തി തന്നെ പറഞ്ഞല്ലോ ) വോട്ടു ബാങ്ക് രാഷ്ട്രീയം കളിച്ചിട്ട് നവമാധ്യമങ്ങളെ കുറ്റം പറയുന്നതില്‍ എന്ത് ന്യായം സാര്‍ ??
അവിടെ ആ കലാപത്തിന്റെ പേരില്‍ ഭരണകക്ഷിയായ കൊണ്ഗ്രെസിന്റെ സഖ്യകക്ഷിയുടെ ഒരു എം എല്‍ എ തന്നെ അറസ്റ്റില്‍ ആയല്ലോ സാര്‍. അപ്പോള്‍ വര്‍ഗീയ വാദത്തിറെ യഥാര്‍ത്ഥ കാരണം ആരാണ് സാര്‍ ?? നവമാധ്യമങ്ങളാണോ ??

അപ്പോള്‍ അങ്ങേയ്ക്ക് നവമാധ്യമങ്ങളോട് അസ്സഹിഷ്ണുത തോന്നതിന്റെ യഥാര്‍ത്ഥ കാരണം, താങ്കളുടെയും താങ്കളുടെ പാര്‍ട്ടിയുടെയും ഭൂലോക കൊള്ളകളെ, അഴിമതികളെ അതിലൂടെ നാട്ടുകാര്‍ എതിര്‍ക്കുന്നതല്ലേ സാര്‍ ?? മുഖ്യധാരാ മാ' മാധ്യമങ്ങളെപ്പോലെ, പണവും കല്‍ക്കരിപ്പാടവും കൊടുത്ത് അവയെ വിലയ്ക്ക് വാങ്ങി പേയിഡു ന്യൂസ് കൊടുത്ത് അവയെക്കൊണ്ടു അഴിമതിക്ക് ഒശാനപാടിക്കാന്‍ പറ്റാത്തത് കൊണ്ടല്ലേ സാര്‍ ? അന്ന ഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന് നവമാധ്യമാങ്ങളിലൂടെ ലഭിക്കുന്ന പിന്തുനകണ്ട് കൊണ്ഗ്രെസ്സുകാര്‍ക്ക് പെടിയാവ്ന്നത് കൊണ്ടല്ലേ സാര്‍ ? "ഞങ്ങളുടെ അഴിമതിക്കെതിരെ നിങ്ങള്‍ എങ്ങനെ, എത്ര അളവ് വരെ പ്രതികരിക്കണം എന്ന് ഞങ്ങള്‍ പറഞ്ഞു തരും, അതനുസരിച്ചില്ലെങ്കില്‍ നിങ്ങള്‍ രാജ്യദ്രോഹികള്‍, മാവോയിസ്സ്റ്റുകള്‍"" എന്ന അങ്ങയുടെയും ബഹുമാനപ്പെട്ട പ്രണാബ്ജിയുടെയും സ്വാതന്ത്ര്യദിനം പ്രസംഗം കേട്ട ഏതൊരു ഭാരതീയനും തോന്നിപ്പോകുന്ന ന്യായമായ സംശയമാണ് സാര്‍ ഞാന്‍ ചോദിച്ചത് ? ഇതിന്റെ പേരില്‍ എനിക്കെതിരെ കേസെടുക്കരുതേ സാര്‍ !!!!!
 

Friday 7 September 2012

പി പി പി വികസന മാതൃകയില്‍ ആരാണ് വികസിക്കുന്നത് ?!....

      ''നിങ്ങള്‍ ഏതൊരു വികസന പരിപാടി ആരംഭിക്കുന്നതിനും മുന്‍പ് ഒരു പരീക്ഷണം നടത്തേണ്ടതുണ്ട്. ഇന്ത്യയിലെ ഏറ്റവും ദുഃഖിതനായ ദരിദ്രനാരായണന്റെ മുഖം മുന്നിലേക്ക് ആവാഹിച്ചു വരുത്തുക. എന്നിട്ടു ചോദിക്കുക. ഇതിന്റെ ഗുണഭോക്താവ് ഈ മനുഷ്യനാണോ അല്ലയോ എന്ന്, അല്ല എന്നാണ് ഉത്തരമെങ്കില്‍ വലിച്ചെറിഞ്ഞുകളയൂ ആ പദ്ധതി.'' "ദൈവം ഭൂമിയില്‍ എല്ലാവരുടെയും ആവശ്യങ്ങള്‍ നിറവേറ്റാനുള്ള വിഭവങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്, അത്യാഗ്രഹം നിറവേറ്റാന്‍ അല്ല."..
ഇന്ത്യയുടെ രാഷ്ട്രപിതാവും, കൊണ്ഗ്രെസ്സിന്റെ വഴികാട്ടിയുമായ മഹാത്മാ ഗാന്ധിയുടെ വികസന സങ്കല്പം!!! ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി, നെഹ്‌റു അധികാരമേറ്റെടുത്ത അന്ന് തന്നെ കൊണ്ഗ്രെസ്സ് അട്ടിമറിച്ചതും ഇതേ വികസന സങ്കല്പം തന്നെയാണ്.

അന്ന് മുതല്‍ നമ്മള്‍ ഒളിഞ്ഞും തെളിഞ്ഞും തുടര്‍ന്ന് വന്ന പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്ന, പടിഞ്ഞാറ് നോക്കി വികസന സങ്കല്പങ്ങള്‍ മൂര്‍ധന്യത്തിലെത്തിയത്, തൊണ്ണൂറുകളില്‍ ഇന്ത്യ ആഗോളവല്‍ക്കരണത്തിലെയ്ക്ക് എടുത്തു ചാടി, സ്വകാര്യവല്‍ക്കരണവും, ഉദാരവല്‍ക്കരണവും നടപ്പിലാക്കിയതോടെ ആയിരുന്നു. ഒരു തരത്തില്‍ അന്നത്തെ ഇന്ത്യന്‍, ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ നമ്മുടെ നിലനില്‍പ്പിനു തന്നെ അത്യന്താപേക്ഷിതമായിരുന്നു അത്തരമൊരു നടപടി. പക്ഷെ അങ്ങനെയൊരു തീരുമാനം എടുക്കേണ്ട സാഹചര്യ ത്തിലെയ്ക്ക്- അതായത് ആഗോലവല്‍ക്കരണത്തിലെയ്ക്ക് എടുത്തു ചാടിയില്ലെങ്കില്‍ ഇന്ത്യയുടെ സാമ്പത്തിക രംഗം തകര്‍ന്നു തരിപ്പണമാകും എന്നുള്ള സാഹചര്യത്തിലെയ്ക്ക് -നമ്മെ എത്തിക്കുകയും അങ്ങിനെ ഗാട്ടുകരാര്‍ നമ്മളെക്കൊണ്ട് അംഗീകരിപ്പിക്കുകയും ചെയ്ത ആഗോള ഗൂഡാലോചനയും അതിനു പിന്നിലെ ബുദ്ധികേന്ദ്രവും, അവരുടെ ഇന്ത്യയിലെ ഏജന്റ്റ്റ് ആരായിരുന്നു എന്നതും ഇപ്പോളും ആരും അന്വേഷിക്കാനും ചര്‍ച്ച ചെയ്യാനും തയ്യാറാവാത്ത കാര്യമാണ്.

എന്തൊക്കെ ആയാലും അന്ന് മുതലാണ്‌ രാജ്യത്തിന്റെ വികസന രംഗത്ത് സ്വകാര്യ പങ്കാളിതത്തെക്കുറിച്ചു നമ്മള്‍ കേട്ട് തുടങ്ങിയത്. പി പി പി (പബ്ലിക് പ്രൈവറ്റ് പാര്‍ട്ടണര്‍ഷിപ്പ് ) എന്ന ഒമാനപ്പെരിലറിയപ്പെടുന്ന ഈ സ്വകാര്യ വല്‍ക്കരണ സമ്പ്രദായത്തിലാണ് ഇന്ത്യയില്‍ ഏകദേശം 60 % വികസന പടതികളും പ്രവര്‍ത്തിക്കുന്നത്. ഏകദേശം 10000 ബില്ല്യന്‍ രൂപയില്‍ കൊടുത്താല്‍ വരും ഈ പദ്ധതികളുടെയെല്ലാം കൂടി മൂല്യം. പി പി പി എന്നാല്‍ പൊതുജനത്തിന് വേണ്ടിയുള്ള സര്‍ക്കാരിന്റെ ഒരു വികസന പദ്ധതിയില്‍, സേവനങ്ങളും സാങ്കേതിക വിദ്യയും, ഉപകരണങ്ങളും പരസ്പരം കൈമാരുന്നതിനുവേണ്ടി ലാഭം മാത്രം ലക്‌ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയും പൊതു മേഖലയും തമ്മില്‍ ഉണ്ടാക്കുന്ന കരാര്‍ ആണ്. ഇതനുസരിച്ച് മൊത്തം പദ്ധതിക്ക് വേണ്ടി വരുന്ന തുകയുടെ പകുതി സര്‍ക്കാരിന്റെ അല്ലെങ്കില്‍ ജനങളുടെ ഭാഗത്ത് നിന്ന് മേല്‍ പറഞ്ഞ പൊതു മേഖലാ സ്ഥാപനവും, ബാക്കി തുക ആ സ്വകാര്യ കമ്പനിയും വഹിക്കുന്നു. ഇതില്‍ കുഴപ്പം വരുന്നത് ഇനിയാണ്. ഈ പദ്ധതിയ്ക്ക് വേണ്ടി ഒരു സ്വകാര്യ കമ്പനി പണം മുടക്കുന്പോള്‍, അവര്‍ അതില്‍ നിന്നും പ്രതീക്ഷിക്കുന്ന ലാഭം, ആ പദ്ധതി പൂര്ത്തിയായിക്കഴിയുമ്പോള്‍ , അത് ഉപയോഗിക്കുന്നവരുടെ കൈയില്‍ നിന്നും പിരിക്കുന്ന "യുസേര്‍സ് ഫീ" അല്ലെങ്കില്‍, "ടോള്‍" എന്നാ ഓമനപ്പേരില്‍ അറിയപ്പെടുന്ന നികുതി ആണ്. ഇവിടെയാണ്‌ മുഖ്യ പ്രശ്നം. ലാഭം മാത്രം ലകഷ്യം വച്ച് ഇങ്ങനെയുള്ള ഒരു പദ്ധതിക്ക് പണം മുടക്കുന്ന സ്വകാര്യ കമ്പനി എത്ര മാത്രം ലാഭാമുണ്ടാക്കണം, അതായത് എത്ര നാള്‍ എത്ര രൂപ നിരക്കില്‍ ചുങ്കം പിരിക്കണം എന്നുള്ള കണക്കുകളിലെ സുതാര്യത സ്വാഭാവികമായും നമ്മുടെ നാട്ടില്‍ പ്രതീക്ഷിക്കരുതാതതാണ്. 100 രൂപ മുടക്കി ഒരു കോടി രൂപ കൊയ്യുന്ന പകല്‍ കൊള്ളയായി നമ്മുടെ നാട്ടിലെ പി പി പി/ ബി ഓ ടി പദ്ധതികള്‍ മാറിയതിന്റെ പച്ചയായ ഉദാഹരണങ്ങള്‍ നമ്മുടെ കണ്മുന്പിലുണ്ട്.അതായത്, സര്‍ക്കാര്‍ നമുക്ക് നമ്മള്‍ കൊടുക്കുന്ന നികുതിപ്പണം ഉപയോഗിച്ച് ചെയ്തു തരേണ്ട കാര്യങ്ങള്‍ ഒരു സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ച് അവര്‍ക്ക് കൊള്ള ലാഭം കൊയ്യാന്‍ അവസരം ഉണ്ടാക്കി കൊടുക്കുന്നു. നമ്മുടെ വീട്ടുമുട്ടത്തുള്ള റോഡിലൂടെയും പാലത്തിലൂടെയും സഞ്ചരിക്കാന്‍ നമുക്ക് "ടോള്‍ എന്നോ യുസേര്‍സ് ഫീ എന്നോ ഉള്ള പേരുകളില്‍ അന്യായമായ തുക കപ്പം കൊടുക്കേണ്ടി ആരുന്നു. ഒരു ജനാധിപത്യ രാജ്യത്ത് ഒരിക്കലും സംഭവിച്ചു കൂടാന്‍ പാടില്ലതവ.

ഇതില്‍ "പബ്ലിക്" അല്ലെങ്കില്‍ പൊതു മേഖലയെപ്രതിനിധീകരിക്കുന്നവരുടെ പങ്കെന്താണ്?. ഈ പങ്ക് നമുക്ക് വളരെ വ്യക്തമായി കാട്ടിത്തരുന്ന ഒന്നാണ് പാലിയെക്കരയിലെ ടോള്‍ പാത. ശാസ്ത്രസാഹിത്യ പരിഷത്തു നടത്തിയ പഠനമനുസരിച്ച് 30 ലക്ഷത്തിലധികം രൂപയാണ് ഓരോദിവസവും പാലിയേക്കരയില്‍ നിന്നു സ്വകാര്യ കമ്പനി, പിരിച്ചെടുക്കുന്നത്. ഒരു വര്‍ഷം 108 കോടി. പ്രതിവര്‍ഷം വാഹനങ്ങളുടെ എണ്ണം പെരുകുന്നതു കൂടി കണക്കിലെടുക്കുമ്പോള്‍ ടോള്‍ കാലാവധിയായ 17.5 വര്‍ഷം കൊണ്ട് 5981.345 കോടി രൂപയാണ് കമ്പനിയ്ക്കു ലഭിയ്ക്കുക. അതായത് ഒരു പ്രവൃത്തി ദിനം റോഡ് ഫീസ് നല്‍കേണ്ട 27324 വാഹനങ്ങളാണ് ഇതു വഴി കടന്നു പോകുന്നത് (സ്വകാര്യ വാഹനങ്ങള്‍- 11572, ചരക്ക്- 8204). അവധി ദിനങ്ങളില്‍ 31722 വാഹനങ്ങള്‍. (സ്വകാര്യം- 17940, ചരക്ക്- 6342). രാത്രികാലങ്ങളില്‍ വാഹനങ്ങളുടെ എണ്ണം പകുതിയായി കുറയുന്നു. ഇങ്ങനെ നോക്കിയാല്‍ പ്രതിദിനം ശരാശരി 27910 ടോള്‍ ബാധ്യതയുള്ള വാഹനങ്ങള്‍ കടന്നു പോകുന്നു. ഒരു മാസം 837312ഉം വര്‍ഷം 10047744ഉം (ഒരു കോടിയോളം) വാഹനങ്ങള്‍ കടന്നു പോകുന്നു. കാര്‍/ജീപ്പ്/വാന്‍- 55, ബസ്- 195, ചെറിയ ചരക്കു ലോറി-95, വലിയ ചരക്കു ലോറി 195 എന്നിങ്ങനെയാണ് ടോള്‍ നിരക്കുകള്‍. വര്‍ഷത്തില്‍ ഒരു കോടിയോളം വാഹനങ്ങളെ ഓരോ ഇനത്തിലും വേര്‍തിരിച്ചു ടോള്‍ നിരക്കു കൂട്ടുമ്പോഴാണ് ആറായിരം കോടിയോളം രൂപ 17.5 വര്‍ഷം കൊണ്ടു കമ്പനി നേടുന്നത്.അവിടെ ഈ കൊള്ളയ്ക്കെതിരെ പ്രതികരിക്കുന്ന നാട്ടുകാരെ തല്ലിച്ചതയ്ക്കുകയും, ടോള്‍ പാതയ്ക്ക് സമാന്തരമായുണ്ടായിരുന്ന പാതയിലൂടെ ആരും കടന്നു പോകാതിരിക്കാന്‍ വേണ്ടി, അത് കേട്ടിയടച്ചു കമ്പനിയുടെ ലാഭം കുറയാതെ നോക്കുകയുമാണ്, പിപി പി യിലെ "പബ്ലിക്" എന്ന പേരില്‍ അറിയപ്പെടുന്ന സര്‍ക്കാരിന്റെ ജോലി. കേരളത്തില്‍ റോഡു വികസനത്തിന് തടസം ജനങ്ങളാണ് എന്ന നമ്മുടെ പൊതുമരാമത്തു വകുപ്പ് മന്ത്രിയുടെ പ്രസ്താവനയില്‍, എല്ലമാടങ്ങിയിരിക്കുന്നു. കാരണം വികസനം ജനങ്ങള്‍ക്കുവേണ്ടിയല്ല, അവര്‍ ആഗ്രഹിക്കാത്ത വികസന പദ്ധതികള്‍ നടപ്പാക്കുന്നത് സ്വകാര്യ കമ്പനികള്‍ക്ക് കൊള്ള ലാഭം കൊയ്യാന്‍ മാത്രമാണ് എന്നത് വ്യക്തം. ഇത് വെറും ഒരു ഉദാഹരണം മാത്രം.

സിന്ഗൂരിലെയും നന്ദിഗ്രാമിലെയും ഉത്തര്‍പ്രദേശിലെയും കര്‍ഷകരുടെ ഭൂമിയില്‍ പ്രൈവറ്റിനു വേണ്ടി വേണ്ടി ഈ "പബ്ലിക്" നടത്തിയ ഇടപെടലുകള്‍ നമ്മള്‍ കണ്ടതാണ്. അങ്ങിനെ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ കര്‍ഷകരുടെയും പാവപ്പെട്ട ഗ്രാമീനരുടെയും ഭൂമിയും വിഭവങ്ങളും പിടിച്ചു പറിച്ചു സ്വകാര്യ മേഘലയുടെ പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കും, അടിസ്ഥാന സൌകര്യ വികസനം എന്ന മറവില്‍ നടക്കുന്ന പകല്‍ കൊള്ളകള്‍ക്കും നല്‍കുന്ന വെറുമൊരു ഇടനിലക്കാരനായി മാത്രം മാറുന്ന ഒരു കാഴ്ചയാണ് ഇന്ത്യയിലെ പി പി പി സമ്പ്രദായത്തില്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

ഒരു രാജ്യത്തെ വികസന പദ്ധതികള്‍ ജനങ്ങള്‍ക്ക്‌ വേണ്ടിയുള്ളതാണെങ്കില്‍ ആ പദ്ധതികളുടെ ഉടമസ്ഥാവകാശവും ജനങളുടെ കയ്യില്‍ തന്നെയായിരിക്കണം. പബ്ലിക് പ്രൈവറ്റ് പാര്‍ട്നെര്‍ഷിപ്പില്‍( ((PPP) അങ്ങിനെയല്ല സംഭവിക്കുന്നത്‌... ജനങ്ങള്‍ ആഗ്രഹികാത്ത വിധത്തില്‍ വികസനം അടിചെല്‍പ്പിക്കുകയും, ആ പദ്ധതികളുടെ ഉടമസ്ഥാവകാശം പ്രൈവറ്റ് പാര്‍ട്ടി സ്വന്തമാക്കി വയ്ക്കുകയും, തങ്ങളുടെ മേല്‍ അടിചെല്‍പ്പിക്കപ്പെട്ട ആ വികസനം ഉപയോഗ
ിക്കുന്നതിനു ജനങ്ങള്‍ യുസേര്‍സ് ഫീ എന്ന പേരില്‍ അന്യായമായ തുക കപ്പം കൊടുക്കേണ്ടി വരികയും ചെയ്യുന്നു. നമ്മുടെ ടോള്‍ പാതകള്‍ ഇതിനു ഉത്തമ ഉദാഹരണമാണ്. എമെര്‍ജിംഗ് കേരളയിലെ മിക്കവാറും എല്ലാ പദ്ധതികളും ഈ രീതിയിലാണ് നടപ്പാക്കാന്‍ ഉദേശിക്കുന്നത്. ഇങ്ങനെ ജനങ്ങള്‍ക്ക്‌ വേണ്ടിയല്ലാതെയും അവര്‍ ആഗ്രഹിക്കാത്ത രീതിയിലും, മറ്റു ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ക്ക് വേണ്ടി , അവര്‍ ആഗ്രഹിക്കുന്നരീതിയില്‍, വികസന പദ്ധതികള്‍ നടപ്പാകാന്‍ ശ്രമിക്കുമ്പോളാണ്, നമ്മുടെ പൊതു മരാമത്ത് മന്ത്രി പറഞ്ഞതുപോലെ എല്ലാ ഭരണകൂടങ്ങള്‍ക്കും പറയേണ്ടി വരുന്നത്. "വികസനത്തിന് തടസം ജനങ്ങളാണ്" എന്ന്. അതെ ജനങള്‍ക്ക് വേണ്ടിയല്ലാതെ മറ്റു ചില കൊള്ളക്കാര്‍ക്കു വേണ്ടി നിങ്ങള്‍ വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അതിനു തടസം ജനങ്ങള്‍ തന്നെയായിരിക്കും. 

ഇത്തരത്തില്‍ പി പി പി വ്യവസ്ഥയില്‍ നടപ്പാക്കുന്ന നൂറുകണക്കിന് പദ്ധതികളാണ് "എമെര്‍ജിംഗ് കേരള എന്ന "വികസന" പദ്ധതിയില്‍ യു ഡി എഫ് സര്‍ക്കാര്‍ മുന്‍പോട്ടു വയ്ക്കുന്നത്. അടിസ്ഥാന സൗകര്യം, വിനോദ സഞ്ചാരം, വിദ്യാഭ്യാസം ആരോഗ്യം, മുതലായ എല്ലാ രംഗങ്ങളിലും ഇത്തരം പി പി പി പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. അതിനു ന്യായീകരണമായി സര്‍ക്കാര്‍ പറയുന്നത് മാറിയ വികസന സങ്കല്‍പ്പങ്ങളില്‍ ഇത്തരം പദ്ധതികളിലൂടെയെ വികസനം കൊണ്ട് വരാന്‍ കഴിയൂ എന്നാണ്.....
നമ്മള്‍ പണിത റോഡ്‌ കെട്ടിയടച്ച്‌ കുത്തക കമ്പനിക്കാര്‍ പണിത ബി ഓ ടി റോഡിലൂടെ കപ്പം കൊടുത്ത് നാട്ടുകാരെ നടത്തുന്നതാനോ നമ്മുടെ വികസനം?....
നമ്മുടെ കിണറും നമ്മുടെ കുളങ്ങളും കെട്ടിയടച്ചു കുത്തക കമ്പനികളുടെ കുപ്പിവെള്ളം മാത്രം നൂറിരട്ടി വിലകൊടുത്തു നമ്മളെക്കൊണ്ട് വാങ്ങിപ്പിക്കുന്നതാണോ നമ്മുടെ വികസനം?.....
നമ്മുടെ ആശുപത്രികളും സ്കൂളുകളും നമ്മുടെ സര്‍ക്കാര്‍ തന്നെ തകര്‍ത്തിട്ടു, അതൊക്കെ നടത്താന്‍ വിദേശ കുത്തകളെ ചുവപ്പ് പരവതാനിയിട്ടാനയിച്ചു വരുത്തുന്നതാനോ നമ്മുടെ വികസനം?.....
നമ്മുടെ റേഷന്‍ പൊതുവിതരണ, ചെറുകിട വ്യാപാര രംഗത്തെ മുച്ചൂടും തകര്‍ത്ത് വാരിയിട്ടു, നമ്മുടെ ഉല്‍പ്പന്നങ്ങള്‍ തോന്നിയ വിലയ്ക്ക് നമുക്ക് വില്‍ക്കാന്‍ നമ്മുടെ വിപണി വാള്‍ മാല്ട്ടിനും റിലയന്‍സിനും , ബിര്‍ലയ്ക്കും, അടിയറ വയ്ക്കുന്നതാണോ നമ്മുടെ വികസനം?....
നമ്മുടെ പെട്ട്രോലും ഡീസലും കല്‍ക്കരിയും റിലയന്‍സും ടാറ്റയും കുഴിച്ചെടുത്തു കൊള്ളലാഭത്തിന് നമുക്ക് വില്‍ക്കുന്നണോ വികസനം?..

വികസന പദ്ധതികളെ ആരും എതിര്‍ക്കുന്നില്ല. അവ നടപ്പാകണം എന്ന് തന്നെയാണ് എല്ലാവരെയും പോലെ എന്റെയും ആഗ്രഹംഇപ്പോള്‍ സര്‍ക്കാര്‍ മുന്‍പോട്ടു വച്ചിരിക്കുന്ന പദ്ധതികളില്‍, പ്രകൃതിയുടെ നശീകരണവും, വന്‍കിടക്കാര്‍ക്ക് ചുളുവിലയില്‍ കൈമാറാനുള്ള നീക്കവും ഉണ്ടെന്നുള്ള ആരോപണങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ തന്നെ, ഇങ്ങനെ ജനങ്ങള്‍ ആഗ്രഹിക്കാത്ത ജനവിരുദ്ധമായ പി പി പി രീതിയില്‍ വികസന പദ്ധതികള്‍ നടപ്പാക്കും എന്ന് വാശി പിടിക്കുന്നത്‌ , ആര്‍ക്കു വേണ്ടി?. ഉദാഹരണത്തിന് അതില്‍ പറഞ്ഞിരിക്കുന്ന കാര്‍ഷിക സംസ്കരണ പ്ലാന്റ്ടു, നാളികേര സംസ്കരണ ശാല മുഗസംരക്ഷണം, ജലസേചനം ,മുതലായ പദ്ധതികളുടെ നടത്തിപ്പ് എന്തിനു സ്വകാര്യ കമ്പനിക്കു പി പി പി അടിസ്ഥാനത്തില്ക് കൊടുക്കണം ? അത് ഇവിടുത്തെ കര്‍ഷകരെ ഏല്‍പ്പിച്ച് കൂടെ? അതിനു വേണ്ട അടിസ്ഥാന സൌകര്യങ്ങളും മറ്റും കര്‍ഷകരുടെ കൂട്ടായ്മകളും സര്‍ക്കാരും ചേര്‍ന്ന് കണ്ടെത്തിക്കൂടെ ?കര്‍ഷകരുടെ കൂട്ടായ്മയില്‍ വിജയം കൊയ്ത എത്രകഥകള്‍ നമുക്ക് പറയാനുണ്ട്. സര്‍ക്കാര്‍ അവരെ അനാവശ്യമായി ദ്രോഹിക്കാതിരുന്നാല്‍ മാത്രം മതി. അതുപോലെ തന്നെ ഇന്ത്യയില്‍ തന്നെ വിദ്യാഭ്യാസ രംഗത്ത് ഏറ്റവും മുന്‍പില്‍ നില്‍ക്കുന്ന, ആ രംഗത്ത് നമ്മുടെ സര്‍വകലാശാലകള്‍ പോലെ സര്‍ക്കാര്‍ മേഖലയില്‍ ഏറ്റവും വലിയ മനുഷ്യവിഭാവശേഷിയും, അടിസ്ഥാന സൌകര്യവുമുള്ള ഒരു സംസ്ഥാനത്ത്, എനെര്‍ജിംഗ് കേരളയില്‍ ഉള്‍പ്പെടുത്തി ആ രംഗത്ത് കൊണ്ട് വരുന്ന പദ്ധതികളുടെ നടത്തിപ്പ് എന്തിനു സ്വകാര്യ കമ്പനിക്കു പി പി പി അടിസ്ഥാനത്തില്‍ കൊടുക്കണം ? അപ്പോള്‍ ഇതൊക്കെ, മുന്‍പ് സൂചിപ്പിച്ചത് പോലെ നമ്മുടെ കിണറിലെയും നമ്മുടെ കുളങ്ങലിലെയും നമ്മുടെ നദികളിലെയും വെള്ളം കുത്തക കമ്പനികള്‍ക്ക് വിറ്റ് അവരുടെ കോളയും കുപ്പിവെള്ളവും മാത്രം നൂറിരട്ടി വിലകൊടുത്തു നമ്മളെക്കൊണ്ട് വാങ്ങിപ്പിക്കുന്നതുപോലെയുള്ള വികസന സങ്കല്പങ്ങള്‍ അല്ലെങ്കില്‍ പകല്ക്കൊള്ളയ്ക്ക് വേണ്ടിയാണ് എമേര്‍ജിംഗ് കേരള ഒരുങ്ങുന്നത് എന്നല്ലേ ?

ഈ വികസന സ്വപനങ്ങള്‍ ഇതാ ഇവിടെ വരെ എത്തി നില്‍ക്കുന്നു.....
കൊച്ചിയില്‍ കരിക്കുവില്പനയും നിരോധിച്ചു. ഈ നിരോധനം പിന്‍വലിക്കുമെന്ന് ആര്‍ക്കാണ് ഉറപ്പ്??. എമെര്‍ജിംഗ് കേരളയില്‍, കരിക്ക് വിപണന സംസ്കരണ കേന്ദ്രങ്ങളുടെ നിര്‍മാണ, നടത്തിപ്പ് അവകാശം ഏതെങ്കിലും വന്‍കിട കമ്പനി പി പി പി വ്യവസ്ഥയില്‍ നേടിക്കഴിഞ്ഞാല്‍ പിന്നെ "പബ്ലിക്ക( സര്‍ക്കാര്‍ )" അതിന്റെ പണി തുടങ്ങും. ഇപ്പോളുള്ള നിരോധനം അവര്‍ തുടരും. പിന്നെ നമുക്ക് വില്‍ക്കാന്‍ അനുവാദമില്ല. എമെര്‍ജിംഗ് കേരളയിലൂടെ കരിക്കിന്റെ വില്പ്പനാവകാശം സ്വന്തമാക്കുന്നവന്റെ കയ്യില്‍നിന്നും അവന്‍ പറയുന്ന വിലയ്ക്ക്, അവന്‍ കലര്‍ത്തി തരുന്ന കീടനാശിനികളും ചേര്‍ത്തു നമ്മള്‍ വാങ്ങണം..
"എമെര്‍ജിംഗ് കൊള്ള" തുടങ്ങി കാഴിഞ്ഞു..ഇനി എന്തെല്ലാം ഇതുപോലെ ??
നമ്മുടെ വാഗമണ്നും നമ്മുടെ നെല്ലിയാമ്പതിയും, നമ്മുടെ റോഡുകളും, പാലങ്ങളും, ആകാശം വരെ!!!! ...
ലേറ്റസ്റ്റ് ന്യൂസ് :-എമേര്‍ജിംഗ് കേരള ദിവസങ്ങളില്‍ കൊച്ചിയില്‍ തട്ടുകട നിരോധനം..ഇനി മുതല്‍ എമെര്‍ജിംഗ് കേരളയിലൂടെ പി പി പി അടിസ്ഥാനത്തില്‍ നഗര വികസന പദ്ധതികളുടെ നടത്തിപ്പ് അവകാശം നേടുന്നവന്, അവന്‍ പോരയുന്ന തുക കപ്പം കൊടുത്തിട്ട്, അവന്‍ പറയുന്ന നിയ ന്ത്രണങ്ങ ലോടെ, അവന്‍ പറയുന്ന സ്ഥലത്ത് വേണം നിങ്ങള്‍ തട്ടുകട ഇടാന്‍. അല്ലെങ്കില്‍ "പബ്ലിക്" അതിന്റെ പണി തുടങ്ങും. ഇതൊക്കെ വെറും കേട്ട് കഥകളായി നിങ്ങള്ക്ക് തോന്നിയേക്കാം. പക്ഷെ, പ്ലാച്ചിമടയും, എന്ടോ സള്‍ഫാനും, പാലിയെക്കരയും, പച്ചയായ ഉദാഹരണങ്ങളായി മുന്‍പില്‍ നില്‍ക്കുമ്പോള്‍ അപകടം നമ്മള്‍ പ്രതീക്ഷിച്ചതിലും അടുത്താണ് എന്ന് വിശ്വസിക്കാനാണ് എനിക്ക് തോന്നുന്നത്.
പിന്നെ ഈ പി പി പി എന്ന ജന വിരുദ്ധ നയം നടപ്പാക്കുന്ന കാര്യത്തില്‍, ഇടതോ വലതോ വ്യത്യാസമില്ലെന്ന് നമ്മള്‍ കണ്ടതാണ്. ഇവിടെ, വിക്സന്നം എങ്ങിനെ വേണം എന്നുള്ള കാര്യത്തില്‍, ജനങ്ങള്‍ ഒരു വശത്തും, ഇടതു വലതു ഭരണകൂടങ്ങള്‍ മറു ഭാഗത്തും നില്‍ക്കുന്ന ഒരു സ്ഥിതി യാണ് ഉള്ളത്. ജനങ്ങള്‍ക്ക്‌ വേണ്ടി ശബ്ധിക്കേണ്ടവര്‍ ജനങ്ങളുടെ എതിര്‍ പക്ഷത്തായാല്‍ അന്തര ഫലം അപകടകരമായ അരാഷ്ട്രീയവല്‍ക്കരനമായിരിക്കും. നമുക്ക്, ഇന്ത്യക്ക് മൊത്തത്തില്‍, കേരളത്തിനു പ്രത്യേകിച്ചും വേണ്ടത് ജനകീയ വികസനം സങ്കല്‍പ്പങ്ങളും രീതികളുമാണ് .എങ്കില്‍ മാത്രമേ വികസനം സുസ്ഥിരമാകൂ ...

നമുക്ക് വേണ്ടത് പബ്ലിക് പ്രൈവറ്റ് പാര്‍ട്നെര്‍ഷിപ് അല്ല. പബ്ലിക് കംമ്യുനിട്ടി പാര്‍ട്നെര്‍ഷിപ് (Public-community partnership) ആണ്. അതായതു പദ്ധതിയുടെ ഉടമകള്‍ ജനങ്ങള്‍ ആയിരിക്കണം. ആ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതിനു വേണ്ടി ആ പ്രാദേശിക ജനവിഭാഗത്തെ ശാക്തീകരിക്കുക, ആ പദ്ധതി നടത്തിപ്പിന് വേണ്ട പണവും സാങ്കേതിക വിദ്യയും നല്‍കുക എന്നിവയായിരിക്കണം ഇതില്‍ പബ്ലികിന്റെ ഭാഗം. ഈ പണവും സാങ്കേതിക വിദ്യയും, പബ്ലിക് എങ്ങിനെ മാനേജു ചെയ്യും, എന്ന് സംശയിക്കുന്നവരുടെ മുന്‍പില്‍, കൊങ്കണ്‍ റെയില്‍വേ കോര്പരഷനും, മെട്രോ റെയില്‍ കോര്‍പറെഷനും പോലുള്ള ഉദാഹരണങ്ങള്‍ ഉണ്ട്. ഇ. ശ്രീധരനെപോലുള്ള മികച്ച ഉദ്യോഗസ്ഥരും നമുക്കുണ്ട്. പക്ഷെ പിന്നെയും എന്ത്നു നമ്മള്‍ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ പ്രൈവറ്റ് ന്റെ പുറകെ പോകുന്നു എന്നുള്ളതിനുള്ള കാരണം ഇപ്പോള്‍ മി. ശ്രീധരനെ കൊച്ചി മെട്രോ റയിലിന്റെ ചുമതലയില്‍ നിന്നും മാറ്റാന്‍ ചില ശക്തികള്‍ പെടാപാട് പെടുന്നത് എന്തിനാണ് എന്നുള്ളതിന്റെ ഉത്തരത്തില്‍ ഉണ്ട്....