ഹസാരെയും അദ്ദേഹത്തിന്റെ സംഘാംഗങ്ങളെയും ഗുണ്ടകളെ വിട്ടു ആക്രമിക്കുകയും, അവര്‍ പ്രകടിപ്പിക്കുന്ന വ്യക്തിപരമായ അഭിപ്രായങ്ങള്‍ അവര്‍ തമ്മിലുള്ള ഭിന്നത ആയി ചിത്രീകരിച്ചു , തങ്ങളുടെ വരുതിയിലുള്ള മാധ്യമങ്ങളെക്കൊണ്ട് paid ന്യൂസ് ലൂടെ കള്ളത്തരങ്ങള്‍ പ്രചരിപ്പിച്ചു അവരെ തകര്‍ക്കാന്‍ ശ്രമിക്കുകയും ന്യൂനപക്ഷത്തിന്റെ പേര് പറഞ്ഞു ലോക്പാല്‍ ബില്ലിനെ തോല്‍പ്പിക്കാന്‍ പെടാപ്പാടു പെടുകയും ചെയ്യുന്ന രാഷ്ട്രീയക്കാരുടെ കള്ളത്തരം ആണല്ലോ ഇപ്പോള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഭരണ പക്ഷവും പ്രതിപക്ഷവും ഇതിനു രണ്ടിനുമിടയിലുല്ലാവരും ചേര്‍ന്നുള്ള ഈ കോര്‍പ്പറേറ്റ് രാഷ്ട്രീയ അഴിമതി മാഫിയാ കൂട്ടുകെട്ട്, ഇതിലൂടെ ഹസ്സരെയുടെ ധര്മസമരത്തെ തകര്‍ക്കാമെന്ന് വ്യാമോഹിക്കുന്നു. എന്നാല്‍ സ്വാതന്ത്ര്യ സമരകാലത്ത്, സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ, ഇന്യയിലും ദക്ഷിനാഫ്രിക്കയിലും നിന്ന് തുരത്തിയോടിച്ചത് ഇതേ അഹിംസാ ധര്മാസമാരമാനെനു അന്ന് അതിനു നേത്രുത്വം നല്‍കിയവരുടെ പിന്മുരക്കരെന്നു അവകാശപ്പെടുന്നവര്‍ ഒരു നിമിഷം ഇവര്‍ ഓര്‍ക്കണം.
കഴിഞ്ഞ 64 വര്‍ഷത്തിനിടയ്ക്ക്, സ്വതന്ത്ര ഇന്യ, അഴിമതിക്കും നമ്മുടെ കള്ള ജനാധിപത്യത്തിനും എതിരായി ഒറ്റപ്പെട്ടതും കൂട്ടായതുമായ പല സമരങ്ങളും കണ്ടു. എന്നാല്‍ അതൊന്നും ലക്‌ഷ്യം കാണാതെ പോയത്, തങ്ങളെ എതിര്‍ക്കുന്നവരെ നക്കിക്കൊല്ലുക അല്ലെങ്കില്‍ ഞെക്കിക്കൊല്ലുക എന്നാ ഇന്ത്യന്‍ രാഷ്ട്രീയക്കാരന്റെ അടവ് നയത്തിന്റെ ഫലമാണ്. തങ്ങളുടെ ആധിപത്യത്തിന്റെ നേര്‍ക്ക് വരുന്ന ഏതു പ്രതിഷേധട്ടെയും ഈ നയം ഉപയോഗിച്ച് അവര്‍ സമര്‍ഥമായി അടിച്ചമര്‍ത്തി സ്വതന്ത്ര സുന്ദര ജനാധിപത്യം അവര്‍ കാത്തു സൂക്ഷിച്ചു. പിന്നെ 5 വര്ഷം കൂടുംപോളും ചിലപ്പോള്‍ അതിനു മുന്‍പും വരുന്ന ഇലക്ഷന്‍ എന്ന പ്രഹസനത്തെ പോലും അധികാരവും ജാതി സമവാക്യങ്ങളും കയ്യൂക്കും കൊണ്ട് ജനാധിപത്യ മാര്‍ഗത്തിലൂടെ തന്നെ അവര്‍ അട്ടിമറിച്ചു, ജനവിധിയെ വെറും വില്‍പ്പനച്ചരക്കാക്കി . രാജ്യത്തിന്റെ പൊതുവായ നമയെക്കള്‍ ഏതെങ്കിലും സമുദായത്തിന്റെയോ ജാതിയുടെയോ മതത്തിന്റെ യോ ദുരവസ്ഥ ചൂഷണം ചെയ്തു ജാതി, മത രാഷ്ട്രീയത്തിന്റെ അപസ്തോലന്മാര്‍ അധികാര കേന്ദ്രങ്ങളില്‍ തങ്ങളുടെ സിംഹാസനം ഉറപ്പിച്ചു. ഇങ്ങനെ പേരിനു മുന്‍പില്‍ , സോഷ്യലിസവും, ദളിറ്റ് സ്നേഹവും മത ചിനങ്ങളും ചേര്‍ത്തു വര്ഷം തോറും അവതരിച്ചു പോരുന്ന രാഷ്ട്രീയക്കാര്‍ക്ക് ഗതികെട്ട കഴുതകളായ ജനം, പ്രതീക്ഷയോടെ വീണും വീണ്ടും അധികാരത്തിലേറ്റി. എന്നാല്‍ വീണ്ടും വീണ്ടും ഈ ജനങ്ങളെ അഴിമതിയിലൂടെയും കേടുകാര്യസ്ടതയിലൂടെയും കോര്‍പറെറ്റുകള്‍ക്ക് ഒറ്റിക്കൊടുതും ചതിച്ചുകൊണ്ടിരുന്ന രാഷ്ട്രീയ വ്യവസ്ഥിതിയോട് അവരുടെ മനസ്സില്‍ ഉറഞ്ഞു കൂടിക്കിടന്നിരുന്ന രോഷം ഒന്നിച്ചു കൂട്ടി ഒരു അഗ്നി ആയി ജ്വലിപ്പിക്കുകയാണ് ഹസാരെ ചെയ്തത്..അദ്ദേഹം ഇത്ര നാള്‍ പാലിച്ചു പോന്ന ഗാന്ധിയന്‍ ആദര്‍ശത്തിന്റെ വഴിയിലൂടെ ത്തന്നെ 110 കോടി ജനങ്ങളുടെ പ്രതിനിധി ആയി അവര്‍ക്കുവേണ്ടി നിരാഹാരം കിടക്കയും ആ ജനമുന്നെറ്റത്തിനു മുന്‍പില്‍ ഭാഗികമായെങ്കിലും, കൌശലക്കാരായ രാഷ്ട്രീയക്കാര്‍ മുട്ടുമടക്കുകയും ചെയ്തതാണ് നാം കണ്ടത്.
തനിക്കു ഇഷ്ട്ടമില്ലാത്തത് പറയുകയോ തന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി വിമര്‍ശിക്കുകടോ ചെയ്യുന്നവരെ മറ്റേ പാര്ട്ടിക്കാരനാക്കി മുദ്രകുത്തുകയോ, ഇനി അതിനു പറ്റിയില്ലെങ്കില്‍ രാജ്യദ്രോഹി ആക്കി നിയമത്തിന്റെ പഴുതുകളിലൂടെ അവനെ ഒരിക്കലും പുറത്തു വരാത്ത വിധം തുറുങ്കില്‍ അടയ്ക്കുകയോ ചെയ്യുന്ന എല്ലാ നാട്ടിലും ഉള്ള രാഷ്ട്രീയക്കാരന്റെ ജന്മ സ്വഭാവമാണ് ജനാധിപത്യ ഇന്ത്യയിലും ഈ കാര്യത്തില്‍ ആദ്യം നാം കണ്ടത്. ജനങള്‍ക്ക് കൊടുക്കാതെ രാഷ്ട്രീയക്കാര്‍ നിഷേധിച്ചിരുന്ന മൌലികാവകാശത്തിനു വേണ്ടി ശബ്ദ യര്‍ത്തിയ ഹസാരെയേ ആദ്യം പാക്കിസ്താന്‍ ചാരനായി ഭരണക്കാര്‍ ചിത്രീകരിച്ചു, അത് ജനങ്ങള്‍ വിശ്വസിക്കാഞ്ഞപ്പോള്‍ ആര്‍ എസ് എസ് കാരനാക്കി . എന്നാല്‍ തന്റെ പിറകില്‍ ആര്‍ എസ് എസ് ഓ പാക്സിതാനോ അല്ല ജനങ്ങളാണ് എന്ന് ഹസാരെ വിളിച്ചു പറഞ്ഞപ്പോള്‍ വിമര്‍ശകര്‍ തങ്ങളുടെ അടവ് മാറ്റി. അദ്ദേഹം ഒരു ഏകാധിപതിയെപ്പോലെ പെരുമാരുന്നുവെന്നും, പാര്‍ലമെന്റിനെ ഭീഷണിപ്പെടുത്തുന്നു വെന്നും ജനാധിപത്യ മൂല്യങ്ങളെ ചവിട്ടി അരയ്ക്കുന്നുവെന്നും അവര്‍ പറഞ്ഞു
ഇവരോട് ജങ്ങള്‍ക്ക് ചിലത് ചോദിക്കനുട്. ആരാണ് ഇവിടെ ഏകാധിപതികള്‍ ?ആര്‍ക്കാണ് ആ പാര്ലമെന്റിനോട് ബഹുമാനം ??? കള്ളപ്പണവും, അഴിമതിയും ജാതി മത രാഷ്ട്രീയവും കൊണ്ട് ജനാധിപത്യത്തെ ചവിട്ടി അരയ്ക്കുന്നതാരാണ്. ജനങള്‍ക്ക് വേണ്ടി നിയമനിര്‍മാണം നടത്താനും, രാജ്യം ഭരിക്കാനുമായി ജനങ്ങള്‍ തിരഞ്ഞെടുത്തു വിടുന്ന ഞങ്ങളുടെ പ്രതിനിതികള്‍, ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ കിടന്നു പോറാട്ടുനാടകം കളിക്കുകയും അവിടെക്കിടന്നു തെരുവുപട്ടികളെക്കള്‍ കഷ്ടമായി എന്തിനോ വേണ്ടി കടിപിടികൂടുകയും തമ്മിലടിക്കുകയും, അവസാനം മടുത്തുകഴിയുമ്പോള്‍ വാക്ക് ഔട്ട് എന്നാ ഓമനപ്പേരില്‍ ഇറങ്ങിപ്പോവുകയും ചെയ്യുന്നത് കണ്ടുകൊണ്ടിരിക്കുന്ന ജനങ്ങക്കാണോ ആ പാര്‍ലമെന്റിനോട് നിങ്ങള്‍ക്കില്ലാത്ത ബഹുമാനം ഉണ്ടാവേണ്ടത് ??ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ സെക്ഷനില്‍ എത്ര മണിക്കൂര്‍ നമ്മുടെ 'ബഹുമാനപ്പെട്ട' പാര്‍ലമെന്റ്റ് പ്രവര്‍ത്തിച്ചു ? വിരളിലെന്നാം അത് നമുക്ക്..ചന്തയില്‍ നിന്ന് മാടുകളെ വാങ്ങുന്നത് പോലെ വിശ്വാസവോട്ടിന്റെ സമയത്തു എം പി മാരെ വിലയ്ക്ക് വാങ്ങിയതും നിങ്ങളീപ്പറഞ്ഞ ശ്രീകോവിലില്‍ തന്നെയല്ലേ ??പരസ്പര ബഹുമാനത്തോടും അഭിപ്രായ ഐക്യത്തോടും കൂടി നിങ്ങള്‍ എല്ലാ ആറു മാസത്തിലരിക്കല്‍ ചെയ്യുന്ന ഒരേ ഒരു കാര്യ നിങ്ങളുടെ ശമ്പള വര്‍ധനവ് അല്ലെ??
പിന്നെ ജന്നധിപത്യത്തിന്റെ കാര്യം. AFSPA എന്നാ കരിനിയമത്തിന്റെ പേരില്‍, സ്വന്തം സഹോദരങ്ങളെ സൈനികര്‍ കൂട്ടക്കൊല ചെയ്യുമ്പോളും, അമ്മയെയും പെങ്ങളെയും വരെ വീട്ടില്‍ നിന്നും പിടിച്ചിറക്കി കണ്മുന്‍പില്‍ വച്ച് കാമവേരിയന്മാരായ സൈനികര്‍ പിച്ചി ചീന്തുംപോലും, ഒന്നുകരയാന്‍ പോലുമാകാതെ നോക്കിനില്‍ക്കേണ്ടി വരുന്ന കാശ്മീരിലെയും, ആസാമിലെയും, മനിപ്പൂരിലെയും ജനങ്ങള്‍ക്ക് മനസിലാവുമോ രാഷ്ട്രീയക്കാരെ നിങ്ങള്‍ ഈ പറയുന്ന ജനാദിപത്യം എന്താണെന്ന് ? ജന്മിമാരുടെയും, വന്‍കിട കോര്‍പററ്റു മുതലാളിമാരുടെയും തോട്ടങ്ങളില്‍ പകലന്തിയോളം പണിയെടുത്തിട്ടും ഒരു നേരത്തെ ഭക്ഷണത്തിനുള്ള വക പോലും പ്രതിഭലം കിട്ടാത്ത ചതിസ്ഘട്ടിലെയും, ബംഗാളിലെയും ആന്ദ്രയിലെയും പാവപ്പെട്ടവരുടെ മോചനത്തിനായി തോക്കെടുത്ത് പോരാടുന്ന മാവോയിസ്റ്റ്കളെയും, ഗവന്മേന്റ്റ് ചെയ്യാത്തതാണ് അവര്‍ ചെയ്യുന്നതെന്ന് ലോകത്തോട് ഉറക്കെ വിളിച്ചുപറയുന്ന ബിനായക് സെന്നിനെ പോലെ ഉള്ളവരെയും വിചാരണ പോലും ഇല്ലാതെ കാല കാലം ജയിലില്‍ അടയ്ക്കുന്നതാണോ നിങ്ങളുടെ മഹത്തായ ജനാധിപത്യം. ഇനി അതുമല്ലെങ്കില്‍, വന്‍കിട കോര്‍പററ്റു ലോബികള്‍ക്കു റോഡുകളും കൊട്ടാരങ്ങളും പ്രത്യേക സാമ്പത്തിക മേഖലകളും ഉണ്ടാക്കാന്‍ തുച്ചവിലയ്ക്ക് നിങ്ങള്‍ തീറെഴുതിയ പാവപ്പെട്ട ഗ്രാമീണരുടെ ഇത്തിരി മണ്ണും ചെറ്റക്കുടിലും ഇടിച്ചുപോളിക്കാന്‍ ബുള്‍ഡോസര്‍ ഉം ആയി വരുന്ന നിയമപാലകരെ നിങ്ങളോ ഈ ജനാധിപത്യത്തിന്റെ കാവല്‍ നായ്ക്കള്‍? അങ്ങനെ ഈ മഹത്തായ ജനാധിപത്യം പുലരാന്‍, ഭാരതത്തെ ഒരു 'വികസിത' രാജ്യമാക്കാന്‍ എല്ലാം നഷ്ടപ്പെടുത്തി നിരാലംബരായി തെരുവിലെയ്ക്കിറങ്ങേണ്ടി വരുന്ന അമ്മമാരുടെ കൈയിലിരിക്കുന്ന കുഞ്ഞുങ്ങലളിലാനല്ലോ നിങ്ങളുടെ ജനാധിപത്യത്തിന്റെ ഭാവി കുടികൊള്ളുന്നത്. ഈ രാഷ്ട്രീയക്കാര്‍ക്ക് ഹസാരെയേ വിമര്‍ശിക്കാന്‍ എന്ത് അവകാശം. നിങ്ങള്‍ ഒന്ന് മനസിലാക്കണം. നമ്മുടെ ജനാധിപത്യത്തില്‍ രാഷ്ട്രീയയക്കാരും സഭാ സാമാജികരും ജനങളുടെ പ്രതിനിധികള്‍ മാത്രമാണ്. നമ്മള്‍ ജങ്ങളാണ് യജമാനന്മാര്‍. ആ ജങ്ങള്‍ക്ക് ശക്തമായ ഒരു ലോക്പാല്‍ വേണം എന്ന് പാര്‍ലമെന്റിനോട് - ജനപ്രതിനിധി സഭയോട് - അധികാരത്തോട് കൂടി തന്നെ ആജ്ഞാപിക്കാന്‍ കഴിയും. ഇന്ത്യന്‍ ഭരണഘടനാ ഉറപ്പു തരുന്ന്‍ അവകാശമാണ് ഇത്. ഈ ജനങളുടെ പ്രനിതികള്‍ പാര്ലമെന്റിനകത്ത് ഇരുന്നു ഉറക്കം തൂങ്ങിയാല്‍ , പാര്‍ലമെന്റിനു പുറത്തു ഞങ്ങള്‍ ഉയിര്തെഴുനെള്‍ക്കും. ഇപ്പോള്‍ അതാണ് സംബവിച്ചുകൊണ്ടിരിക്കുന്നത്.
സ്വാതന്ര്യ സമരകാലത്ത് ഗാന്ധിജിയ്ക്കും ഇപ്പോള്‍ ഹസാരെ നേരിടേണ്ടി വന്നതിലധികം ആരോപനഗല്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ശ്രദ്ധേയമായ ഒരു കാര്യം, അദ്ദേഹം ആര്‍ക്കെതിരെ സമരം ചെയ്തോ ആ ബ്രിടിഷ്കാര്‍ ഉന്നയിച്ചതില്‍ അധികം ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ സ്വന്തം നാട്ടുകാര്‍ തന്നെയാണ് ഉന്നയിച്ചത് എന്നതാണ്. സ്വജനപക്ഷപാതം, ഏകാധിപത്യ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ , കടുംപിടുത്തം, തീരുമാനഗല്‍ എടുക്കാനുള്ള താമസം, തുടങ്ങി അദ്ദേഹത്തിന്റെ കൊച്ചു മക്കളായ മനുവിനോടും ആഭയോടും ഉള്ള ബന്ധത്തില്‍ പോലും അദേഹത്തിന്റെ സ്വന്തം നാട്ടുകാര്‍ കുറ്റം കണ്ടുപിടിച്ചിരുന്നു. പിന്നെ ഹസാരെ സംഘത്തില്‍ ഉണ്ടായ ഭിന്നത പോലെ ഗാന്ധിജി വളര്ത്തിയ പ്രസ്ഥാനത്തിലും വ്യതസ്ട അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. തീവ്ര വാദികള്‍, മിതവാദികള്‍ എന്ന് കോണ്ഗ്രസ് പാര്‍ട്ടി പിളര്‍ന്നതും, ഗാന്ധിജി നിര്‍ത്തിയ സ്ടാനാര്തിക്കെടിരെ സുഭാഷ് ചന്ര്ദ്ര ബോസ്സ് മത്സരിച്ചതും എല്ലാം ഗാന്ധിജിക്ക് ഏറെ വേദന ഉളവാക്കിയ കാര്യങ്ങള്‍ തന്നെ ആയിരുന്നു. ഇങ്ങളെ എന്തെങ്കിലും പ്രതിസന്ന്തികളെ മാനസിക വിഷമങ്ങളോ വരുമ്പോള്‍ മൌനവൃതം അനുഷ്ടിക്കുക എന്നത് ഗാന്ധിജിയുടെ ഒരു ശീലമായിരുന്നു. ഈ ഗാന്ധിയെ തന്നെയാണ് ഹസ്സരെയും പിന്തുടരുന്നത്. ആരോപനഗള്‍ക്ക് മറുപടി പറയാന്‍ വാക്കുകള്‍ ഇല്ലാത്തതുകൊണ്ടാണ് ഹസാരെ മൌനവൃതം അനുസ്ടിച്ചത് എന്ന് പറയുന്ന കൊണ്ഗ്രസ്സ്കാര്‍ ഗാന്ധിജിയുടെ ജീവചരിത്രം ഒരു തവണ എങ്കിലും വായിച്ചു നോക്കുന്നത് നല്ലതായിരിരിക്കും. ഒരു ഗാന്ധിയന്‍ ഒരിക്കലും വാക്കുകള്‍ കൊണ്ടല്ല പ്രവര്തികൊണ്ടാണ് ആരോപണങള്‍ക്ക് മറുപടി പറയുക.
ഹസ്സരെയേ മുന്‍നിര്‍ത്തി മറ്റുചിലരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നും സംഘത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ട് എന്നുമാണല്ലോ മറ്റൊരാരോപണം. ഇവര്‍ ഒരു കാര്യം മനസിലാക്കണം. ഒരു ഗാന്ധിയന്‍ സ്വന്തം ബോധ്യങ്ങളില്‍ നിന്നും തനിക്കു ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കുന്നത് . എങ്കില്‍തന്നെയും കൂട്ടായി എടുക്കുന്ന തീരുമാനം ഏതെങ്കിലും സാഹചര്യത്തില്‍ തന്റെ തീരുമാനതെക്കള്‍ അനുയോജ്യമാണ് എന്ന് തോന്നിയാല്‍ അത് അംഗീകരിക്കാന്‍ ഒരു ഗാന്ധിയന്‍ ഒരിക്കലും മടി കാണിക്കില്ല. ഇതിനു ഏറ്റവും നല്ല ഉദാഹരണം ഇന്ത്യ വിഭജനത്തില്‍ ഗാന്ധിജി എടുത്ത നിലപാടാണ്. ആദ്യം ഇന്ത്യ വിഭജിക്കുന്നതിന് മുന്‍പ് തന്നെ കൊല്ലണം എന്ന് പറഞ്ഞ ഗാന്ധിജി പിന്നെ അത് ഒരു അനിവാര്യത ആയ ഘട്ടത്തില്‍ വേദനയോടുകൂടി അത് അംഗീകരിക്കുകയായിരുന്നു. ഒരു ജനാധിപത്യ കൂടായമയില്‍ ഇങ്ങനെ എല്ലാവര്ക്കും വ്യത്യസ്ട അഭിപ്രായങ്ങള്‍ ഉണ്ടയും. ഇവര്‍ ഒരു സംഘമാണ് എന്നതുകൊണ്ട്,ത്ത്ങ്ങള്‍ ഇതു പ്രത്യേക കാര്യത്തിനാണോ ഒന്നിചിരിക്കുന്നത് - ജനലോക്പാല്‍- ആ കാര്യത്തിലല്ലാതെ സൂര്യന് താഴെയുള്ള എല്ലാകാര്യങ്ങളിലും ഒരേ അഭിപ്രായം വേണമെന്ന് പറയുന്നത് എത്ര ബാലിശമാണ്. ഇതാണ് പ്രശാന്ത് ഭൂഷന്റെ കാശ്മീര്‍ അഭിപ്രായ പ്രകടനത്തില്‍ സംഭവിച്ചത് . കാഷ്മീരിനെക്കുരിച്ചു ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ വ്യതസ്ട വീക്ഷങ്ങള്‍ ഉള്ളത് പോലെ അദ്ദേഹത്തിനും ഒരു അഭിപ്രായം ഉണ്ട് . അദ്ദേഹം അത് പറഞ്ഞു. ഈ കാര്യത്തില്‍ എല്ലാവര്ക്കും ഒരേ അഭിപ്രായമേ പാടുള്ളൂ എന്ന് പറയുന്നത് എത്ര ജനാധിപത്യ വിരുധമാണ്.
പിന്നെ ഹസാരെ ജനലോക്പാല്‍ നിയമം പാസാക്കാന്‍ സമയപരിധി വയ്ക്കുക്ന്നു എന്നതാണ് മറ്റൊരാരോപണം. സ്വന്തം ശമ്പള വര്‍ധനവിന്റെ ബില്ല് ചര്‍ച്ചപോലും കൂടാതെ ഒറ്റ മണിക്കൂര്‍ കൊണ്ട് പാസാക്കിയ ഈ ജനപ്രതിനിതികള്‍ക്ക് എന്തുകൊണ്ട് രാജ്യത്തെ 110 കോടി ജനങ്ങള്‍ ഒറ്റ സ്വരത്തില്‍ ആവശ്യപ്പെടുന്ന ഈ നിയമം ആ ഞങ്ങളുടെ പാര്‍ലമെന്റില്‍ പാസാക്കിക്കൊട. ജനങള്‍ക്ക് വേണ്ടി ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ജനങളുടെ സഭ ആ ജനങളുടെ കാര്യത്തെ ക്കള്‍ കോര്‍പററ്റുകളുടെയും തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരുടെയും കാര്യത്തില്‍ കൂടുതല്‍ താല്പര്യം എടുക്കുകയും, അവര്‍ നല്‍കുന്ന സമയ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് അവര്‍ക്ക് വേണ്ടി കാര്യങ്ങള്‍ നടത്തിക്കൊടുക്കുകയും ചെയ്യുന്നതിന്റെ നീതീകരണം ഇന്ത്യന്‍ ജനത്തെ നിങ്ങളില്‍നിന്നും പ്രതീക്ഷിക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ മള്‍ടിനഷനലുകള്‍ നല്‍കിയ സമയ പരിടിക്കുള്ളില്‍ നിന്നുകൊണ്ട് FDI ബില്ല് പാസാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കിനാജു പരിശ്രമിക്കുകയും ആ ശ്രമം ജനരോഷത്തെ തുടര്‍ന്ന് പരാജയപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി അസ്വസ്ഥനാകുന്നതും നമ്മള്‍ കണ്ടതാണ്. ഇവര്‍ക്ക് ആരോടാണ് കൂറ് എന്ന് ഒരു സാധര്രണ ഇന്ത്യന്‍ പൌരന്‍ ചോദിച്ചാല്‍ നമുക്ക് അവനെ കുറ്റം പറയാന്‍ സാധിക്കുമോ. ഏറ്റവുമൊടുവില്‍ ബഹുമാനപ്പെട്ട ലാലു പ്രസാദ്,ലോക്പാല്‍ ബില്ലിന്റെ അവതരനവേലയില്‍ ലോകസഭയില്‍
പറഞ്ഞു ഈ ലോക്പാല്‍ ബില്‍പാസാക്കിയാല്‍ ജനങ്ങള്‍ എം പി മാരെ വെറുക്കും എന്ന്...ബഹുമാനപ്പെട്ട
കാലിത്തീറ്റ കള്ളാ, താങ്കള്‍ പറഞ്ഞത് പരമ സത്യമാണ്..കാരണം ഞങ്ങള്‍ ആഗ്രഹിക്കുന്നത്, നിങ്ങളെപ്പോലെയുള്ള
ജനദ്രോഹികളായ കള്ളന്മാരെ ശിക്ഷിക്കാനും ജയിലില്‍ അടയ്ക്കാനും തക്ക ശക്തവും, വ്യവസ്ടകള്‍ ഉള്ളതുമായ ഒരു
ബില്‍ ആണ്...താങ്കളെ പോലെ ഉള്ളവരെ ശിക്ഷിക്കാന്‍ ഇപ്പോളുള്ള ഒരു നിയമവും മതിയാവില്ല...ജനങ്ങള്‍
ആഗ്രഹിക്കുന്നത് ഹസാരെ അവതരിപ്പിച്ചതുപോലെ ഉള്ള ശക്തമായ ഒരു ലോക്പാല്‍ ആണ്.....അതുകൊണ്ട് ഈ
നിയമം പാസാക്കിയാല്‍ ഞങ്ങള്‍ നിങ്ങളെ വെറുക്കുക മാത്രമല്ല അകമ്പടി ഇല്ലാതെ പുറത്തിറങ്ങിയാല്‍ ചിലപ്പോള്‍
തെരുവില്‍ കൈകാര്യം ചെയ്തെന്നും വരും..കരുതിയിരുന്നോളൂ രാഷ്ട്രീയക്കാരെ, അങ്ങനെ ഒരു കാലത്തെ. അത്
അതി വിദൂരമല്ല.....

oru aalu oru thettu cheythalum, athu 100 alla 110 kodi aalkar support cheythalum, thettu thettu thanneyanu...pakshe ivide pala thettukalil, ethu thettinanu kooduthal katinyam, ennathinanu prasakthi.
ReplyDeleteanna hazar-eyude blackmail model samaram, parliamentary function-e chodyam cheyunna reethiyil ullathanu...athu ethra nalla karyathinu vendiyanelum, thettu thettu thanneyanu....but ithe parliament-il irikunnavar kollakarayondu nammail ee thettine support cheyunnu...Kiran Bedi-yude azhimathy purathu kondu vannavurude (govt?) lakshyavum athu thanneyanu...avare kari vari thekuka...but ennum paranju, Kiran Bedi cheythathu thettavathirikunnundo? illa, athu thettu thanneyanu....
corruption nammude naadine kaarnnu thinnunna cancer thanneyanu, athinu curb cheyuka thanne venam.
ingane pazhuthukal illatha oru niyamam pass aayal namuku kollam...pakshe ithinte peril niraparadhikal kroosikapedathirunnal mathy...