Tuesday 11 October 2011

സ്വര്‍ഗത്തിലും വിപ്ലവമോ ?

സ്വര്‍ഗത്തിലും വിപ്ലവമോ ? അമേരിക്കയില്‍ വാള്‍സ്ട്രീട്ടിലും മറ്റു നഗരങ്ങളിലും നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച്  വായിച്ചപ്പോള്‍ ആദ്യം അങ്ങിനെ ആണ് തോന്നിയത്. ഇന്ത്യ അടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളുടെ വികസനത്തിന്റെ മാതൃകയും വഴികാട്ടിയും  ലക്ഷ്യവുമായിരുന്ന, മുതലാളിത്ത സ്വര്‍ഗത്തില്‍ , അമേരിക്കയില്‍ ഇപ്പോള്‍ എന്താണ് നടക്കുന്നത്. അത് ഇന്ത്യക്കാരായ  നമുക്ക് എളുപ്പം മനസിലാവും. കാരണം ഇക്കഴിഞ്ഞ അറുപത്തിനാല് വര്‍ഷമായി നാം പറയുന്ന അതെ മുദ്രാവാക്യങ്ങള്‍ ആണ് ഇപ്പോള്‍ അവര്‍ വിളിച്ചു പറയുന്നത്. ദാരിദ്ര്യം, അസ്വമത്വം, തൊഴില്‍ ഇല്ലായ്മ. ഭരണ കൂടത്തിലുള്ള  കോര്‍പ്പറേറ്റ് കൈകടത്തല്‍ മുതലായവ.

സത്യത്തില്‍ എന്താണ് അമേരിക്കയില്‍ സംഭവിച്ചത്. മുതലാളിത്ത സാമ്പത്തിക ശാസ്ത്രത്തിന്റെ ആധാര ശില ആയ ഗവണ്മെന്റിന്റെ കൈകടത്തല്‍ കൂടാതെ ഉള്ള സമ്പത്ത് വ്യവസ്ഥയുടെ സ്വയം പര്യാപ്ത്തത അവിടെ സാധ്യമാകുന്നില്ല. ധനകാര്യ സ്ഥാപനങ്ങളുടെ ഇകണോമിക് മിസ്മാനെജെമെനടിന്റെ ഭാഗമായി  2008 ല് ഉണ്ടായ സാമ്പത്തിക  ആരാജകത്വം പരിഹരിക്കുന്നതിന് അമേരിക്കയും മറ്റു യൂറോപ്പ്യന്‍  രാജ്യങ്ങളും കോടിക്കണക്കിനു ഡോളര്‍ ആണ് വിപണി യിലേക്ക് ഒഴുക്കിയത്.  തങ്ങളുടെ രാജ്യത്തെ സാധാരണ ജനങ്ങളുടെ അടിസ്ഥാന സൌകര്യ സാമൂഹ്യ ക്ഷേമ വികസന രംഗങ്ങളില്‍ ഉപയോഗിക്കേണ്ട പണം ആയിരുന്നു ഈ ഗവണ്മെന്റുകള്‍ കോര്‍പ്പറേറ്റ്   ഭീമന്മാരുടെ നഷ്ടം നികത്താന്‍ നീക്കിവച്ചതു . അപ്പോള്‍ മുതലാളിത്ത സാമ്പത്തിക ശാസ്ട്രഞ്ഞന്മാരുടെ മുകളില്‍ പറഞ്ഞ - അതായത് വിപണിയുടെ സ്വയം പരയാപ്തത  വെറും ഒരു ഉട്ടോപ്പ്യന്‍  സിദ്ധാന്തം  മാത്രം ആണെന്ന് തെളിഞ്ഞു.
അമേരിക്കയെ സംബന്ധിച്ച് അഫ്ഗാനിസ്താന്‍ ഇറാഖ യുദ്ധങ്ങളില്‍ കോടികള്‍ മുടക്കി തളര്‍ന്നിരുന്ന സമ്പത്ത് വ്യവസ്ഥയ്ക്ക്  ഏറ്റ കനത്ത ആഘാതം ആയിരുന്നു ഇത്. എന്നാല്‍ കോര്‍പ്പറേറ്റ്കള്‍ ആവട്ടെ തങ്ങള്‍ക്കു ഗവന്മേന്റില് നിന്ന്നും കിട്ടിയത് പോര എന്ന് പറഞ്ഞു നിലവിളിച്ചു കൊണ്ടിരുന്നു. ഇന്യയിലെത് പോലെ തന്നെ 'ജനാധിപത്യ 'ഭരണകൂടത്തില്‍ വളരെ ശകതമായ  പിടിയുള്ള  കോര്‍പ്പറേറ്റ്കളുടെ ഭീഷണിക്ക് മുന്‍പില്‍  ഗവന്മേന്റ്റ് വീണ്ടും വഴങ്ങി. അവര്‍ക്ക് കൊടുക്കാന്‍ വേണ്ടി സാധാരണക്കാരുടെ പാത്രത്തില്‍ നിന്നും കൈ ഇട്ടു വാരാന്‍ തുടങ്ങി. വെറും   1 % വരുന്ന അതി സമ്പന്നര്‍ക്ക് വേണ്ടി  99  % ജനങ്ങളുടെ  നികുതിപ്പണം ഗവന്മേന്റ്റ്  ഉപയോഗിച്ചു. അങ്ങനെ സാധാരണക്കാരന്റെ തൊഴില്‍, കച്ചവടം, വിദ്യാഭാസ, ആരോഗ്യ, സാമൂഹ്യ ക്ഷേമ രംഗഗളില്‍ എല്ലാം കനത്ത തിരിച്ചടി ഉണ്ടായി. ജനങളുടെ കടം വര്‍ധിച്ചു. ദാരിദ്ര്യം പെരുകി, തൊഴിലില്ലായ്മ കൂടി.  അങ്ങനെ അസംതൃപ്തരായ  ജനം  തെരുവുകള്‍ കീഴടക്കുന്ന കാഴ്ചയാണ് നമുക്ക് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. 

കോര്‍പ്പറേറ്റ്കള് നിയന്ത്രിക്കുന്ന ഭരണവും സമ്പത്ത് വ്യവസ്ഥയും ഉള്ള ഒരു രാജ്യത്ത്, ജനാധിപത്യം എന്നാല്‍ ജനങ്ങള്‍ക്ക്‌ വേണ്ടിയുള്ള ജനങളുടെ ഭരണമാനെന്നു പഠിപ്പിച്ച  എബ്രഹാം ലിങ്കന്റെയും മാര്‍ടിന്‍ ലൂതരിന്റെയും  ജനാധിപത്യ സ്വപ്നങ്ങളിലെയ്ക്കുള്ള  തിരിച്ചു പോക്കിനാണ് ഇപ്പോള്‍ കളമോരുങ്ങിയിരിക്കുന്നത്.ലോകം മുഴുവനും തങ്ങളുടെ കാല്‍ക്കീഴില്‍ ആണെന്നും, തങ്ങള്‍ക്കു ഇഷ്ടമുള്ള പാവ ഗവന്മേന്റുകളെ സ്ഥാപിക്കാനും  പ്പറേറ്റ് ഭീമന്മാര്‍ക്ക് ആയുധ കച്ചവടം ചെയ്യാനും യുദ്ധങ്ങള്‍ നടത്തുകയും, ജനാധിപത്യ പ്രക്ഷോഭങ്ങളെ തങ്ങള്‍ ആഗ്രഹിക്കുന്ന ദിശയിലേക്കു വഴി തിരിച്ചു വിട്ടു ലാഭം കൊയ്യുകയും ചെയ്തിരുന്ന അമേരികന്‍ സാമ്രജ്യതത്തിനു  ഇപ്പോള്‍ അപ്രതീക്ഷിതമായി കിട്ടിയ ഈ തിരിച്ചടി ചരിത്രത്തിന്റെ ഒരു മധുര പ്രതികാരം കൂടി ആണ്.  

ഈ വാള്‍സ്ട്രീറ്റ് വസന്തത്തില്‍ നിന്നും ഇന്യ അടക്കമുള്ള മൂന്നാം ലോക രാജ്യങ്ങള്‍  മനസിലാക്കേണ്ട പാഠങ്ങള്‍ എന്തൊക്കെ ആണ്. സേവനം എന്നത് സര്‍കാരുകള്‍ ജനങ്ങള്‍ക്ക്‌ നല്‍കേണ്ട ഔദാര്യമല്ല പകരം ജനങ്ങളുടെ അവകാശമാണ്. ഒരുകാലത്ത് ഗവണ്മെന്റിന്റെ മാത്രം കുത്തക ആയിരുന്ന, പെട്രോളിയം, അടിസ്ഥാനസൌകര്യ വികസനം ( റോഡുകള്‍, പാലങ്ങള്‍ ), വിമാനത്താവളം, ആരോഗ്യം, വിദ്യാഭ്യാസം, മാധ്യമം,ബാങ്കിംഗ്, മുതലായ, ജനങ്ങളെ  നേരിട്ട് ബാധിക്കുന്ന സമസ്ത മേഖലകളും ആഗോളവല്‍കരണത്തിന്റെ മറവില്‍ ഇന്ത്യാ  ഗവന്മേന്റ്റ് കോര്‍പ്പറേറ്റ്കള്‍ക്ക്  മുന്‍പില്‍ തുറന്നുവച്ചു കഴിഞ്ഞു. എന്താണ് ഇതിന്റെ  പ്രത്യാഘാതങ്ങള്‍ ?. പുറമേ നിന്ന് നോക്കുന്ന ഒരാള്‍ക്ക്‌ ആദ്യം ഇതെല്ലം ഗുണപരമായ  മാറ്റങ്ങള്‍ എന്ന് തോന്നാം. ജനങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നു. ഗവണ്മെന്റിന്റെ ഭാരം കുറയുന്നു തുടങ്ങി. എന്നാല്‍ മുതലാളിത്തത്തിന്റെ പ്രത്യയശാസ്ത്രങ്ങളും  ആയി നാം ഈ മാറ്റങ്ങളെ കൂട്ടി വായിച്ചു നോക്കുമ്പോള്‍ ആണ് ഇതിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അപകടം നമുക്ക് മനസിലാകുന്നത്. മുതലാളിത്തത്തിന്റെ ലക്ഷ്യവും മാര്‍ഗവും ഒന്ന് തന്നെ ആണ്.- പരമാവധി  ലാഭം കൊയ്യല്‍. അതിനു വേണ്ടി ഒരു സമൂഹത്തിനു അംഗീകരിക്കാനാവാത്ത വഴികളിലൂടെ സഞ്ചരിക്കുന്നതിനും അവര്‍ക്ക് ഒരു തടസവും ഇല്ല, എന്ന് തന്നെയല്ല അത് നിയന്ത്രിക്കേണ്ട ഗവണ്മെന്റുകള്‍ തന്നെ അവര്‍ക്ക് പരമാവധി ഒത്താശകള്‍  ചെയ്തു കൊടുക്കുന്നു. മുതലാളിത സമ്പത്ത് വ്യവസ്ഥയില്‍ കാര്യക്ഷമതയുടെ അളവുകോല്‍ ആയി നിശയിക്കപ്പെട്ടിട്ടുള്ളത് ലാഭം മാത്രം ആണല്ലോ. അതുകൊണ്ട് പരമാവധി  ലാഭം ഉണ്ടാക്കാന്‍ ഏതു വഴിയും അവര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. അതിനാല്‍  ഒരു സോഷ്യലിസ്റ്റ്‌ സമ്പത്ത് വ്യവസ്ടയില്‍ ഉള്ളത് പോലെ ജനങളുടെ ക്ഷേമമോ, സാമൂഹിക  സുരക്ഷയോ ഒന്നും മുതലാളിത സമ്പത്ത് ‍വ്യവസ്ഥയില്‍ പാലിക്കേണ്ട കാര്യം ഇല്ല. ഇത് നോക്കേണ്ട ഗവന്മേന്റ്റ്  ആകട്ടെ ജങ്ങളുടെ സമ്പത്തും ഭൂമിയും വിഭവങ്ങളും  പിടിച്ചെടുത്തു ഇവര്‍ക്ക് മുന്‍പില്‍ കാഴ്ച വയ്ക്കുന്ന ഒരു ഇടനിലക്കാരന്റെ വേഷത്തിലും  ആണ്. അങ്ങനെ 1 % വരുന്ന അതിസമ്പന്നര്‍ വീണ്ടും സമ്പത്ത്  വാരിക്കൂട്ടുകയും, 99 % വരുന്ന സാധാരണക്കാര്‍ സാധാരണക്കാരായി തന്നെ തുടരുകയും ചെയ്യുന്നു. 

നെഹ്രുവിയന്‍ സോഷ്യലിസത്തെ തള്ളിപ്പറഞ്ഞു കൊണ്ട് '90  കളില്‍ മുതലാളിത്തത്തെ പുല്കിയപ്പോള്‍ മന്മോഹനും കൂട്ടരും വാഗ്ദാനം ചെയ്തിരുന്ന സമ്പത്തിന്റെയും വികസനത്തിന്റെയും താഴെത്തട്ടിലെയ്ക്കുള്ള ഒഴുക്ക് 20  വര്‍ഷങ്ങല്ല്ക്കിപുറവും സാധ്യമായിട്ടില്ല. പക്ഷെ അഴിമതിയും വിലക്കയറ്റവും കൊണ്ട് നാം പൊറുതി മുട്ടുകയും ചെയ്യുന്നു. സമീപകാല സംഭവങ്ങള്‍ ഇതിനു ഉദാഹരങ്ങളാണ് . റിലയന്‍സഇന്റെ ആന്ട്രാ പ്രദേശിലെയും ബോംബെ ഹൈ ലെയും എണ്ണക്കിനറുകളില്‍ നിന്ന് അവര്‍ ഉദ്ദേശിച്ച അത്ര എണ്ണ കിട്ടാതെ നഷ്ടമുണ്ടായപ്പോള്‍, ആ നഷ്ടം പെട്രോള്‍ വില വര്ധനവിലൂടെ ജങ്ങളില്‍നിന്നു പിഴിഞ്ഞു  നികതിക്കൊടുത്ത നമ്മുടെ ഗവണ്മെന്റിന്റെ  നടപടിയെ ഹാ കഷ്ടം; എന്നല്ലാതെ എന്ത് പറയാന്‍. അമേരിക്കയില്‍ വാല്‍ സ്ട്രീട്ടിലെത് പോലെ ബോംബയില്‍  ദലാല്‍ സ്ട്രീട്ടിലെ ഓഹാക്കച്ചവടക്കാരുടെ ഓഹരി വിലയുടെ ഗ്രാഫുകളില്‍ കണ്ണും നാട്ടിരിന്നു രാജ്യം ഭരിക്കുന്ന ഒരു ഭരണകൂടത്തിനു ഇതൊക്കയല്ലേ ചെയ്യാന്‍ പറ്റൂ .  ഇപ്പോള്‍ നമ്മള്‍ ഇന്യയില്‍ കാണുന്ന വികസനം എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഈ നീര്‍ക്കുമിള, അമേരിക്കയില്‍ സംഭവിച്ചത് പോലെ ഏതു നിമിഷവും പോട്ടിത്തകരാം . അങ്ങിനെ സംഭവിച്ചാല്‍ അതിന്റെ പ്രത്യാഘാതം അതി ഭീകരമായിരിക്കും.
 
സ്വന്തം ജനങ്ങളെക്കള്‍ കോര്‍പ്പറേറ്റ്കളെ സ്നേഹിക്കുകയും, സാധാരണക്കാരന്റെ അടിസ്ഥാന  പ്രശ്നങ്ങളേക്കാള്‍  അവരുടെ ലാഭക്കൊതിക്ക് മുന്ഗണന ‍ കൊടുക്കുകയും ചെയ്യുന്ന  ഭരണാധികാരികള്‍ ഉള്ള നമ്മുടെ നാട്ടില്‍, അഴിമതിക്കാരെയും കള്ളപ്പണക്കാരെയും കൊലക്കുറ്റതിനും, സ്ത്രീ പീഡനത്തിനും  ജയിലില്‍ കിടക്കുന്നവരെയും നേതാക്കള്‍ എന്നും മന്ത്രിമാര്‍ എന്നും വിളിക്കേണ്ട ഗതികേട് ഉള്ള നാട്ടില്‍, നമ്മെ ഭരിക്കേണ്ട മന്ത്രിമാരെ വരെ മാധ്യമ ഭീമന്‍മാരും വന്‍കിടക്കാരും നിശ്ചയിച്ചു തരുന്ന നാട്ടില്‍,  പിറന്ന മണ്ണും കിടക്കുന്ന കൂരയും ഭരിക്കുന്നവരുടെ ഒത്താശയോടെ വന്‍കിടക്കാര്‍ വന്നു മാന്തി എടുക്കുമ്പോള്‍, നിസഹായരായി കൈക്കുഞ്ഞുങ്ങളെയും കൊണ്ട്  തെരുവിലെയ്കിറങ്ങേണ്ടി വരുന്ന അമ്മ മാരുടെ ഈ നാട്ടില്‍ ഈ വസന്തത്തിന്റെ വെള്ളിടി മുഴങ്ങുന്ന കാലം അതിവിദൂരമല്ല.

ഒരുഒരു നാടും എന്നേക്കും അവിടുത്തെ ഭരണ വര്‍ഗത്തിന്റെത് മാത്രം ആയിരുന്നിട്ടീല്ല,......ആത്യന്തികമായി അത് ജനങ്ങളുടെതാണ്..........ജനങ്ങള്‍ ഉയിര്തെഴുനെല്‍ക്കുകയും തങ്ങളെ അടിച്ചമാര്തുന്നവരെ പുറം കാലിനു തൊഴിക്കുകയും ചെയ്യുന്ന കാലം വന്നു കഴിഞ്ഞു.........ഇന്യയിലും അമേരിക്കയിലും..ലോകം മുഴുവനും.........അതിന്റെ ഗതിവേഗം തടയാന്‍ ഒരു കോര്‍പ്പറേറ്റ് ഭരണാധികാരിക്കും സാധ്യമല്ല........

6 comments:

  1. This comment has been removed by the author.

    ReplyDelete
  2. നമ്മള്‍ ഇത്രയും നാള്‍, പുറമേയ്ക്ക് നോക്കി- അതാതായത് 47 മുതല്‍ 90 വരെ സോവിയറ്റ്‌ റഷ്യയെയും അതിനു ശേഷം അമേരിക്കയും നോക്കി വികസന സ്വപ്നങ്ങള്‍ കണ്ടു..അത് എല്ലാം പരാജയപ്പെട്ട സ്വര്‍ഗങ്ങള്‍ ആണെന്ന് കാലം തെളിയിച്ചു.. ഇനി നമ്മള്‍ നമ്മുടെ ഉള്ളില്‍ തിരഞ്ഞു പണ്ട് നാം വലിച്ചെറിഞ്ഞു കളഞ്ഞ ആ ഗാന്ധിയെ വീണ്ടെടുക്കണം . അത് മാത്രം ആണ് ഇന്ത്യയുടെ രക്ഷ..

    ReplyDelete
  3. എന്തരോ എന്തോ... ഗാന്ധിക്ക് ജീവിക്കാന്‍ പറ്റിയ കാലമല്ല... ഇവിടിപ്പോ മൊത്തം ഗോട്സെമാരാ...

    ReplyDelete
  4. കോര്‍പറേറ്റിനു വേണ്ടി റാന്‍ മൂളുന്ന മുതലാളി വര്‍ഗ്ഗം തോലക്കട്ടെ
    ആശംസകള്‍

    ReplyDelete
  5. ഭാരനാധികാരികല്ല്ക് വേണ്ടത് പണവും പത്രാസും അതിനിടയില്‍ ഞ്ഞ ഞ മിഞ്ഞാ ജനത്തെ ആര്‍ക്കു വേണം അല്ലെ...ആശംസകള്‍ നന്നായി

    ReplyDelete
  6. titanium price per ounce | TITanium Art | TITIAN TITIAN
    TIAN TITIAN SALTA | TITIAN TITIAN SALTA The most authentic, authentic art titanium earring posts is still in use in China, where can i buy titanium trim as is the titanium density SINYAN titanium rings for women TOTO GACOR - 100000+ TIN $0.50 titanium water bottle · ‎In stock

    ReplyDelete