Tuesday 12 June 2012

ഏതാണിവിടെ യഥാര്‍ത്ഥം ?

ടി പി ധീരനായ ഒരു കമ്മ്യുണിസ്റ്റായിരുന്നു . ഒരിക്കലും വലതുപക്ഷ വ്യതിയാനം കാണിക്കാത്തയാള്‍. അന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കം എന്ന് പറഞ്ഞു യു ഡി എഫ് പുറകെ നടന്നിട്ടും അദ്ദേഹം പോയില്ല. അത് അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവം. പക്ഷെ, സി പി എമ്മിന്റെ വലതുവല്‍ക്കരണത്തിനെതിരെ പടനയിച്ചിറങ്ങിപ്പോയവര്‍ ടി പിയുടെ മരണശേഷം പിന്നെങ്ങിനെയാണ് വലതു പക്ഷ പാളയത്തില്‍ തന്നെ എത്തിപ്പെട്ടത് ?വലതുവല്ക്കരണത്തോട് യഥാര്‍ത്ഥമായ എതിര്‍പ്പുള്ളവര്‍ക്ക് എങ്ങിനെയാണ് വലതു പക്ഷ പാര്‍ട്ടിയുടെ നേതാക്കളെ, അതും, കോണ്ഗ്രസ്സിന്റെ കേന്ദ്ര മന്ത്രിമാരെ വരെ തങ്ങളുടെ "യദാര്‍ത്ഥ കമ്യുണിസ്റ്റ്" പാര്‍ട്ടിയുടെ വക്താവ് സ്ഥാനത്തു അവരോധിക്കാന്‍ കഴിഞ്ഞത്. . അത്, കുടിവെള്ളത്തില്‍ ഉപ്പു ചുവയ്ക്കുന്നു എന്ന് കുറ്റം പറഞ്ഞിട്ട് വെള്ളം കുടിയ്ക്കാനായി കടലില്‍ ചാടുന്നത് പോലെ അല്ലെ ??? കാരണം , ആര്‍ എം പിക്കരെക്കാളധികമായി, അവരുടെ വക്താക്കളുടെ സ്ഥാനത്തു നിന്ന്, ഇന്ന് "യഥാര്‍ത്ഥ ഇടതുപക്ഷത്തിന്റെ" ആവശ്യകതെയെക്കുറിച്ചും അതിന്റെ ഗുണ ഗണ ലക്ഷണങ്ങലെക്കുറിച്ചും സംസാരിക്കുന്നത് ഉമ്മച്ചനും, ചെന്നിയും, തിരുവഞ്ചൂരും, അട്ടംപരതിയുമൊക്കെ അടങ്ങുന്ന വലതു നേതാക്കളല്ലേ. "യഥാര്‍ത്ഥ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച്" അവര്‍ക്കിത്രയ്ക്ക് സ്വപ്നങ്ങളുണ്ടെങ്കില്‍ , നമ്മുടെ സമൂഹത്തില്‍ ഒരു യഥാര്‍ത്ഥ ഇടതു പക്ഷത്തിന്റെ അതിന്റെ ആവശ്യകതയെക്കുറിച്ചു അവര്‍ക്ക് ആത്മാര്‍ഥമായ ബോധ്യമുന്ടെകില്‍ എന്തിനു പിന്നെ അവര്‍ വലതു വശത്തു നില്‍ക്കുന്നു. പറയുന്ന വാക്കിനു ആത്മാര്‍ഥത ഉണ്ടെങ്കില്‍ കൊണ്ഗ്രസ്സു പാര്‍ട്ടി പിരിച്ചു വിട്ടു "യദാര്‍ത്ഥ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍" ചേര്‍ന്ന് അവര്‍ക്ക് തന്നെ മാതൃക കാട്ടുകയല്ലേ വേണ്ടത് ??!! അപ്പോള്‍ അവര്‍ക്ക് വേണ്ടത് അതല്ല എന്നുറപ്പ് !!! ഇവിടെ നമ്മള്‍ ഓര്‍ക്കേണ്ട ഒരു കാര്യം, ഇന്ന് പാര്‍ട്ടി പുറത്താക്കിയാല്‍, അല്ലെങ്കില്‍ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞാല്‍ എം എം മണിപോലും കൊണ്ഗ്രസ്സിനു "ധീരനായ കമ്മ്യുണിസ്റ്റാകും" പുന്യാളനാകും.

അപ്പോള്‍ ഇവിടെ സംഭവിക്കുന്നത്‌ ഒരുതരം സൈക്കോളജികല്‍ ഹൈജാക്കിംഗ് ആണ്. അതായത്, കേരളത്തിനു ഒരു "ഇടതു പക്ഷ മനസ്" ഉണ്ട്. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും നിന്നും വ്യതസ്തമായി, ആദിമ നൂറ്റാണ്ട് കളില്‍ സംഭവിച്ച വിദേശ സാംസ്കാരിക വിനിമയങ്ങളുടെയും, പത്തൊന്‍പതാം നൂറ്റാണ്ടില്‍ സംഭവിച്ച സാമൂഹ്യ നവോധാനങ്ങളുടെയും ഫലമായി നൂറ്റാണ്ടുകളിലൂടെ കേരള സ്വാശീകരിചെടുത്ത ഒരു ഇടതു പക്ഷ മനസ്. ഈ മനസ് എല്ലാ വിധ അധിനിവേശങ്ങള്‍ക്കും, ചൂഷണങ്ങള്‍ക്കും, എതിരും, അടിച്ചമാര്‍ത്തപ്പെട്ടവന്റെയും,ദരിദ്രന്റെയും പക്ഷത്തു നില്‍ക്കുന്നതുമാണ്.അതിലും പ്രധാനമായി പറയേണ്ട കാര്യം, ഈ മനസിന്റെ രൂപപ്പെടല്‍ നടന്നത് എല്ലാ വിധ ജാതി മത വര്‍ഗ വര്ണ ലോബികള്‍ക്കും എതിരായി പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇവിടെ സംഭവിച്ച സാമൂഹ്യ നവോധാനങ്ങളുടെ ഫലമായാണ് എന്ന് പറയുമ്പോള്‍ തന്നെ, മേല്‍ പ്രസ്താവിച്ച എല്ലാ ശക്തികള്‍ക്കും എതിരുമാണ് ഇത് എന്നതാണ്. അതുകൊണ്ട് തന്നെ ആദ്യകാലം മുതല്‍ തന്നെ ഈവ്വിധ സക്തികലുമായുള്ള നിരന്തര സംഘട്ടനത്തിലൂടെയാണ് ഈ "ഇടതു പക്ഷ മനസിന്റെ" സംഘടനാ വല്‍ക്കരണം നടന്നിട്ടുള്ളത്. അന്ന് മുതല്‍ നടന്നു വരുന്ന, പുരോഗമന ശക്തികളും ജാതി മത വര്‍ഗീയ കുത്തക മുതലാളിത ശക്തികളുമായുള്ള നിരതര പോരാട്ടത്തിലെ ഒരു നൂതനമായ ആയുധമാണ് ഈ സൈക്കോളജികല്‍ ഹൈജാക്കിംഗ് എന്ന പ്രക്രിയ . ഇതിന്റെ ചരിത്രം തുടങ്ങുന്നത്, എഴുപതുകളില്‍ , വയനാടന്‍ കാടുകള്‍ക്ക് മേലെ വിപ്ലവത്തിന്റെ വെള്ളിടി വീണപ്പോള്‍, മനോരമയും അന്നത്തെ കൊണ്ഗ്രസ്സു സര്‍ക്കാരും പ്രഖ്യാപിച്ചു, ഇവരാണ് "യഥാര്‍ത്ഥ കമ്മ്യുണിസ്റ്റ്കാര്‍". ഇവരുടെ കൂടെകൂടാത്തവരും ഇവര്‍ക്ക് എതിരുനില്‍ക്കുന്നതുമായ മുഖ്യധാര കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ എല്ലാം റിവിഷനിസ്റ്റ്കളാണ്. അതായത്, മുമ്പ് പറഞ്ഞ കേരളത്തിന്റെ ഇടതു പക്ഷ മനസിനെ തട്ടിയെടുത്തു തങ്ങള്‍ അനുകൂലിക്കുന്ന വശത്തു നിര്‍ത്താനും അത് വഴി അതിനെ പിന്‍വാതിലിലൂടെ തങ്ങളുടെ പാളയത്തില്‍ കെട്ടാനുമായിരുന്നു ആ ശ്രമം. പക്ഷെ കേരളത്തിലെ ജനങ്ങള്‍ അത് തിരിച്ചരിയുകയും , പിന്നീടു അതെ വലതു പക്ഷത്തിനു തന്നെ ഈ നക്സലിസത്തിനെതിരെ കടുത്ത നടപടികള്‍ എടുകേണ്ടി വന്നതും ചരിത്രം. 
പിന്നീടു സഖാവ് എം വി ആറും, ഗൌരിയമ്മയും ഇടതു പക്ഷത്തിന്റെ വലതു വല്ക്കരണത്തിനെതിരെ പടനയിച്ചു ഇറങ്ങിപ്പോയി അവസാനം വലതു പാളയത്തില്‍ തന്നെ ചെന്ന് ചാടിയവരാണ് . അന്നും ഈ പറഞ്ഞ മ' മാധ്യമങ്ങള്‍ക്കും വലതു ബു ജി കള്‍ക്കും അവര്‍ ഉണ്ടാക്കിയ പാര്‍ട്ടി ആയിരുന്നു "യഥാര്‍ത്ഥ കമ്മ്യുണിസ്റ്റ് പാര്‍ട്ടി"!!. അവരുടെ കൂടെ നില്‍ക്കുന്നവര്‍ യഥാര്‍ത്ഥ ഇടതു പക്ഷവും. അന്നും ഇങ്ങനെ പിന്‍വാതിലിലൂടെ കേരളത്തിന്റെ ഈ ഇടതു മനസിനെ റാഞ്ചിയെടുക്കാം എന്ന് അവര്‍ സ്വപ്നം കണ്ടു. പക്ഷെ അന്നെല്ലാം കേരളത്തിലെ പ്രബുദ്ധ ജനത ഈ വൈരുധ്യം തിരിച്ചറിഞ്ഞു അതിനെ പരാജയപ്പെടുത്തിയിട്ടുണ്ട്. പിന്നെ നാളിതു വരെ , കേരളത്തില്‍ സി പി എമ്മില്‍ ബ്രാഞ്ച് തലത്തില്‍ മുതല്‍ ആരെങ്കിലും പാര്‍ട്ടിയെ തള്ളിപറയുകയോ, പാര്‍ട്ടി പുറത്താക്കുകയോ ചെയ്താല്‍, മ'മാധ്യമങ്ങള്‍ക്കും വലതു പക്ഷകാര്‍ക്കും അവര്‍ യഥാര്‍ത്ഥ കമ്മ്യുണിസ്റ്റ് ആകുന്നു, അത് നാലുകോളം വാര്‍ത്തയാകുന്നു. ബര്‍ലിനും, അപ്പുക്കുട്ടന്‍ വള്ളിക്കുന്നും, എം ആര്‍ മുരളിയും, അത് പോലെ ബ്രാഞ്ച് തലം മുതലുള്ള പല പല ആള്‍ക്കാരും ഇങ്ങനെ,മ, മാധ്യമങ്ങളും വലതു ശക്തികളും മാര്‍ഗം കൂട്ടിയതിന്റെ ഫലമായി "യഥാര്‍ത്ഥ കമ്മ്യുണിസ്റ്റ്കളായി" പരിണമിച്ചവരാണ്!!. പക്ഷെ ഇപ്പോളും ഈ പറഞ്ഞവരല്ലാം, ഏറിയാല്‍ ഒരു പഞ്ചായത്ത് നഗരസഭാ പരിധിക്കുള്ളില്‍ ഒതുങ്ങേണ്ടി വരുന്നത്, അല്ലെങ്കില്‍ ഈ ഇടതു മനസിനെ ഗണ്യമായി സ്വാധീനിക്കാന്‍ കഴിയാതെ വരുന്നത് എന്ത് കൊണ്ട്,അല്ലെങ്കില്‍ ഈ ഇടതു മനസിന്റെ പിത്രുത്വം ഇതുവരെ സി പി എമ്മില്‍ നിന്നും തട്ടി എടുക്കാന്‍ ആര്‍ക്കും കഴിയാതെ വന്നതു എന്തുകൊണ്ട് എന്നതിന് ഇവര്‍ക്കൊന്നും ഉത്തരമില്ല!!. 

അതെ, ടി പി യുടെ കാര്യത്തിലും അവര്‍ ശ്രമിച്ചത്‌ ഇത് തന്നെ ആയിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ്. തിരഞ്ഞെടുപ്പില്‍, അവസാനം വരെ വടകര മണ്ഡലം വലതു പാളയം ഒഴിച്ചിട്ടു. ടി പി ക്കുവേണ്ടി. ടി പി യിലൂടെ ആ പ്രദേശത്തെ ഇടതു വോട്ടുകളെ റാഞ്ചി പിന്‍വാതിലിലൂടെ തങ്ങളുടെ തൊഴുത്തില്‍ കേറ്റം എന്ന് അവര്‍ സ്വപ്നം കണ്ടു. പക്ഷെ അദ്ദേഹം അവരുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങിയില്ല. അവസാനം സാക്ഷാല്‍ മുല്ലപ്പള്ളി, അടിയന്തിരാവസ്ഥാ പോലീസു ,തന്നെ വേണ്ടി വന്നു അവിടെ മതസരിക്കാന്‍. അപ്പോള്‍ ടി പി ജീവിച്ചിരുന്നപ്പോള്‍ നടക്കാത്ത ഈ സൈക്കോളജികല്‍ ഹൈജാക്കിംഗ്, അദ്ദേഹത്തിന്റെ അരും കൊലയുടെ ആനുകൂല്യം മുതലാക്കി വലതു ക്തികള്‍ നടത്താന്‍ ശ്രമിക്കുന്നു എന്നല്ലേ നമ്മള്‍ മനസിലാക്കേണ്ടത്. കാരണം , ടി പി ഇന്നുമുണ്ടായിരുന്നെങ്കില്‍, ഇപ്പോള്‍ നടക്കുന്നത് പോലെ, ഉമ്മച്ചനും, ചെന്നിയും, തിരുവഞ്ചൂരും, അട്ടംപരതിയുമൊക്കെ അടങ്ങുന്ന വലതു നേതാക്കള്‍ക്കും, മനോരമ, മാത്രുഭൂമി, ഏഷിയാനെറ്റ് തുടങ്ങിയ മാധ്യമ രാജാക്കന്മാര്‍ക്കും "യഥാര്‍ത്ഥ കമ്മ്യുണിസ്റ്റ്ന്റെ" രക്ഷാകര്‍തൃത്വം ഏറ്റെടുക്കാനും അവരുടെ വക്താക്കളാകാനും സാധിക്കുമായിരുന്നോ ? ആര്‍ എം പി യെ ഇത് പോലെ പിന്‍വാതിലിലൂടെ റാഞ്ചിക്കൊണ്ടു പോകാന്‍ പറ്റുമായിരുന്നോ ? ഇതിനിടയ്ക്ക് ഞാന്‍ കൂട്ടിച്ചേര്‍ക്കുന്നു. ടി പി യുടെ കൊലയെ ഞാന്‍ ന്യായീകരിക്കുകയല്ല. അതിലെ യഥാര്‍ത്ഥ പ്രതികള്‍ക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ ലഭിക്കണം. - അദേഹത്തിന് താന്‍ പുറത്തുപോയത് ശരി എന്ന് വിശ്വസിക്കുന്നത് പോലെ തന്നെ പാര്‍ട്ടിക്കും അത് തെറ്റാണ് എന്ന് വിശ്വസിക്കാനും പറയാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അതുപോലെ തന്നെ അദ്ദേഹം ഈ പാര്‍ട്ടിയെ ഒറ്റുകാരുടെ പാര്‍ട്ടി എന്ന് വിളിച്ചതുപോലെ തന്നെ പാര്‍ട്ടിക്ക് അദ്ദേഹത്തെയും ഒരു കുലംകുത്തി എന്ന് വിളിക്കാനുള്ള അവകാശവുമുടായിരുന്നു. (കുലം കുത്തി എന്നാല്‍ ഇവിടെ ചിലര്‍ പ്രചരിപ്പീക്കുന്നതുപൊലെ കൊല്ലപ്പെടെണ്ടവന്‍ എന്നാ അര്‍ഥത്തില്‍ അല്ല. ) പാര്‍ട്ടിയെ ആത്മാര്‍ഥമായി വിശ്വസിക്കുന്നവര്‍ക്ക് പാര്‍ട്ടി ശരിയാണ് എന്ന് വിശ്വാസം ഉള്ളവര്‍ക്ക് ( വി എസിനെപ്പോലെ ഉള്ളവര്‍ക്കല്ല !!) അത് ആണ് ശരി. അത് ശരിയല്ല എന്ന് തോന്നുന്നവര്‍ക്ക് അന്നേ പോകാമായിരുന്നു.

എനിക്ക് ഈ വലതു മ'മാധ്യമ രാട്രീയ കൂട്ടുകെട്ടിനോട് ഒന്നേ പറയനുള്ളൂ !!. ചരിത്രത്തില്‍ നിന്നും നിങ്ങള്‍ പാഠം പഠിക്കണം. നിങ്ങള്‍ കൊട്ടിഘോഷിച്ച യഥാര്‍ധന്മാര്‍, നക്സലൈറ്റുകളും, എം വി ആറും, ഗൌരിയമ്മയും, ബര്‍ലിനും, മറ്റും ഇപ്പോള്‍ എവിടെയാണ് ?. സി പി എം ഇപ്പോളും എവിടെയാണ്. ഈ ചരിത്രത്തില്‍ നിന്നും നിങ്ങള്‍ എന്തെങ്കിലും പാഠം പഠിച്ചിട്ടുണ്ടെങ്കില്‍, നിങ്ങള്ക്ക് മനസിലാക്കാന്‍ സാധിക്കും, എന്നൊക്കെ ഈ ഇടതു മനസിന്റെ പിതൃത്വം നിങ്ങള്‍ സി പി എമ്മില്‍ നിന്നും തട്ടിയെടുക്കാന്‍ ശ്രമിച്ചിട്ടുണ്ടോ, അപ്പോളൊക്കെ ഈ മനസ് ആ പാര്‍ട്ടിയിലേക്ക് കൂടുതല്‍ കൂടുതല്‍ അലിഞ്ഞു ചേരുന്നു. എന്തെകിലും സംശയമുള്ളവര്‍ 12 /05 /12 നു ഓര്‍ക്കട്ടെരിയില്‍ പിണറായി പങ്കെടുത്ത പൊതു യോഗത്തിന്റെ ചിത്രങ്ങള്‍ കാണുക. !!!!..

16 comments:

  1. ചരിത്രത്തില്‍ നിന്നും നിങ്ങള്‍ പാഠം പഠിക്കണം. നിങ്ങള്‍ കൊട്ടിഘോഷിച്ച യഥാര്‍ധന്മാര്‍, നക്സലൈറ്റുകളും, എം വി ആറും, ഗൌരിയമ്മയും, ബര്‍ലിനും, മറ്റും ഇപ്പോള്‍ എവിടെയാണ് ?. സി പി എം ഇപ്പോളും എവിടെയാണ്. ഈ ചരിത്രത്തില്‍ നിന്നും നിങ്ങള്‍ എന്തെങ്കിലും പാഠം പഠിച്ചിട്ടുണ്ടെങ്കില്‍, നിങ്ങള്ക്ക് മനസിലാക്കാന്‍ സാധിക്കും, എന്നൊക്കെ ഈ ഇടതു മനസിന്റെ പിതൃത്വം നിങ്ങള്‍ സി പി എമ്മില്‍ നിന്നും തട്ടിയെടുക്കാന്‍ ശ്രമിച്ചിട്ടുണ്ടോ, അപ്പോളൊക്കെ ഈ മനസ് ആ പാര്‍ട്ടിയിലേക്ക് കൂടുതല്‍ കൂടുതല്‍ അലിഞ്ഞു ചേരുന്നു. എന്തെകിലും സംശയമുള്ളവര്‍ 12 /05 /12 നു ഓര്‍ക്കട്ടെരിയില്‍ പിണറായി പങ്കെടുത്ത പൊതു യോഗത്തിന്റെ ചിത്രങ്ങള്‍ കാണുക. !!!!..

    ReplyDelete
  2. വളരെ ശരിയാണ് , നമ്മുടെ മാധ്യമങ്ങള്‍ ഒരു പുനര്‍ചിന്തനം നടത്തേണ്ട സമയം ആയി , എന്തെന്നാല്‍
    ഇവര്‍ ഉരുട്ടി തരുന്നത് തൊണ്ട തൊടാതെ വിഴുങ്ങുന്നവരാണ് കേരളീയര്‍ എന്നൊരു മൌഡ്യം
    ഇവര്‍ക്കുണ്ട് . അതൊന്നും നടക്കില്ല എന്ന് ഇവര്‍ മനസ്സിലാക്കണം .അതിനു തെളിവാണ് സ : പിണറായി വിജയന്‍
    പങ്കെടുക്കുന്ന സമ്മേളനങ്ങളിലെ അഭൂതപൂര്‍വമായ ജന സാന്നിധ്യം .
    ചെറിയാന്‍ ഫിലിപ്പിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കുറ തൊണ്ട തൊഴിലാളികളും , വിദേശപ്പണം കൈപ്പറ്റാന്‍ വേണ്ടി
    മാത്രം പേനയുന്തുന്ന ചില മാധ്യമ പ്രവര്‍ത്തകര്‍ എന്നുപറയപ്പെടുന്ന വലതു പക്ഷ കൂട്ടികൊടുപ്പുകാരും,
    വലതുപക്ഷ കമ്യൂനിസ്റുകളും വിചാരിച്ചാല്‍ ഈ പാര്‍ട്ടിയെ ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ല എന്ന് മനസ്സിലാക്കണം
    കാരണം ജനങ്ങളാണ് ഈ പാര്‍ട്ടിയുടെ അടിത്തറ . അല്ലാതെ കൂട്ടിക്കൊടുപ്പുകാര്‍ അല്ല .

    ReplyDelete
    Replies
    1. കാരണം ജനങ്ങളാണ് ഈ പാര്‍ട്ടിയുടെ അടിത്തറ . അല്ലാതെ കൂട്ടിക്കൊടുപ്പുകാര്‍ അല്ല...

      Delete
  3. കൊലപാതക രാഷ്ട്രീയമില്ലാത്ത ഒരു രാഷ്ട്റീയ പാര്‍ട്ടിയും കേരളത്തിലില്ല. എല്ലാവരും ഒരു പരിധിവരെ ഉന്‍മൂലന സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നു, കാരണം അവര്‍ക്ക്‌ അവരുടെ നില നില്‍പാണ്‌ വലുത്‌.

    ReplyDelete
    Replies
    1. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ...

      Delete
  4. ലാല്‍ സലാം സഖാകളെ........

    ReplyDelete
  5. കൃത്യമായ നിരീക്ഷണം...കേരളത്തിനൊരു ഇടതു മനസ്സുണ്ട്....ജാതി മത വര്‍ഗ്ഗീയ സാമ്രാജ്യത്വ കിങ്കരന്മാരക്ക് പിടി കൊടുക്കാതെ കേരളത്തിലെ നവോഥാന മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കാന്‍ മടിക്കാത്ത ഒരു ഇടതുപക്ഷ മനസ്സ്..ആ മനസ്സുകളുടെ തളര്ച്ചയെ ഇവിടെ ഫലപ്രദമായി പലരും മുതലെടുതിട്ടുണ്ട്...ഭാരതത്തെ വിട്ടു തിന്നാന്‍ കൂട്ടി കൊടുക്കുന്നവരുടെയും, ഭാരതത്തെ ഊട്ടി വലിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന സാമ്രാജ്യത്വ മുതലാളിമാരുടെയും മുന്നില്‍ ഇന്നതിനു ഒരേയൊരു തടസ്സമേയുള്ളൂ..!!!! കേവലം മൂന്നു സംസ്ഥാനങ്ങളില്‍ മാത്രം പ്രധാന ശക്തിയായ ഇടതു പക്ഷം..!!!!! ആ ഇടതു പക്ഷത്തെ തകര്‍ക്കാന്‍ കാശും പെണ്ണും ചാനലുമായി തിമിര്താടുമ്പോള്‍ നമുക്ക് ഉറക്കെ പറയേണ്ടതുണ്ട് ഈ സത്യങ്ങള്‍..അത് ചെയ്യുന്ന ഇവരും ഈ കാലഘട്ടത്തിന്റെ ശബ്ദമാണ് ആവശ്യമാണ്‌ ഭാരതാംബയുടെ പ്രതീക്ഷയാണ്...തുടരുക സഖാവേ...

    ReplyDelete
    Replies
    1. താങ്കളുടെ കമന്റിനു വളരെ നന്ദി രഞ്ജിത്ത് ..

      Delete
  6. പുനര്‍വിചിന്തനം നടത്തേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളും കൂടിയാണ്... എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അക്രമങ്ങളുടെയും അടിച്ച്ച്ചമാര്ത്തലുകളുടെയും രാഷ്ട്രീയം അവസാനിപ്പിക്കട്ടെ.....തങ്ങളുടെ സ്വാര്ത്തതയ്ക്ക് വേണ്ടിയുള്ള ജാതിമത പ്രീണനങ്ങളും ധാര്‍ഷ്ട്ട്യങ്ങളും തുലയട്ടെ.... നെര്‍വഴിയാവട്ടെ രാഷ്ട്രീയം...ഇല്ലെങ്ങില്‍ ജനങ്ങളില്‍ നിന്നുതന്നെ തിരിച്ച്ചടിയുണ്ടാവും...ഇടതോ വലതോ എന്നല്ല ജനങ്ങള്‍ക്ക്‌ വിസ്വാസ്യരാണോ എന്നുള്ളതാണ് കാര്യം...അങ്ങോട്ടും ഇങ്ങോട്ടും കരിവാരിത്തെച്ച്ചു കൊന്നുകൊലവിളിച്ച്ചു രാഷ്ട്രീയം എന്നാ പേരില്‍ ആടുന്ന ഈ പോരോട്ടു നാടകങ്ങള്‍ ഇനി നമുക്ക് വേണ്ട.....

    ReplyDelete
  7. വളരെ ശരിയാണ്...സ്വാര്തത രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്തണം...

    ReplyDelete
  8. അതായത്  താങ്കളുടെ പാർടിയുടെ വിപ്ലവപ്രവർത്തനത്തിനു തടസ്സമായി വലതുപക്ഷ   പാളയത്തിനു അനുകൂലമായി നീങ്ങിയ
    ;
    റ്റി.പി.ചന്ദ്രശേഖരനെ എത്തിക്കേണ്ടിടത്തു എത്തിച്ചു.താങ്കൾ" മനുഷ്യനോ  മാർക്സിസ്റ്റോ" എന്നു ചോദിക്കാൻ തോന്നിപ്പോവുന്നു!

    ReplyDelete
    Replies
    1. ...............................................ടി പി യുടെ കാര്യത്തിലും അവര്‍(വലതു പക്ഷം ) ശ്രമിച്ചത്‌ ഇത് തന്നെ ആയിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ്. തിരഞ്ഞെടുപ്പില്‍, അവസാനം വരെ വടകര മണ്ഡലം വലതു പാളയം ഒഴിച്ചിട്ടു. ടി പി ക്കുവേണ്ടി. ടി പി യിലൂടെ ആ പ്രദേശത്തെ ഇടതു വോട്ടുകളെ റാഞ്ചി പിന്‍വാതിലിലൂടെ തങ്ങളുടെ തൊഴുത്തില്‍ കേറ്റം എന്ന് അവര്‍ സ്വപ്നം കണ്ടു. പക്ഷെ അദ്ദേഹം അവരുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങിയില്ല. അവസാനം സാക്ഷാല്‍ മുല്ലപ്പള്ളി, അടിയന്തിരാവസ്ഥാ പോലീസു ,തന്നെ വേണ്ടി വന്നു അവിടെ മതസരിക്കാന്‍. അപ്പോള്‍ ടി പി ജീവിച്ചിരുന്നപ്പോള്‍ നടക്കാത്ത ഈ സൈക്കോളജികല്‍ ഹൈജാക്കിംഗ്, അദ്ദേഹത്തിന്റെ അരും കൊലയുടെ ആനുകൂല്യം മുതലാക്കി വലതു ശക്തികള്‍ നടത്താന്‍ ശ്രമിക്കുന്നു എന്നല്ലേ നമ്മള്‍ മനസിലാക്കേണ്ടത്. കാരണം , ടി പി ഇന്നുമുണ്ടായിരുന്നെങ്കില്‍, ഇപ്പോള്‍ നടക്കുന്നത് പോലെ, ഉമ്മച്ചനും, ചെന്നിയും, തിരുവഞ്ചൂരും, അട്ടംപരതിയുമൊക്കെ അടങ്ങുന്ന വലതു നേതാക്കള്‍ക്കും, മനോരമ, മാത്രുഭൂമി, ഏഷിയാനെറ്റ് തുടങ്ങിയ മാധ്യമ രാജാക്കന്മാര്‍ക്കും "യഥാര്‍ത്ഥ കമ്മ്യുണിസ്റ്റ്ന്റെ" രക്ഷാകര്‍തൃത്വം ഏറ്റെടുക്കാനും അവരുടെ വക്താക്കളാകാനും സാധിക്കുമായിരുന്നോ ? ആര്‍ എം പി യെ ഇത് പോലെ പിന്‍വാതിലിലൂടെ റാഞ്ചിക്കൊണ്ടു പോകാന്‍ പറ്റുമായിരുന്നോ ?..................

      Delete
  9. വളരെ പ്രസക്തമായ നിരിക്ഷണം ,ബുര്ഷാമാധ്യമസംസ്കാരത്തിനും വലുത് പക്ഷത്തിനും ഒരു കമ്മ്യുണിസ്റ്റ്‌ കാരന്‍ യഥാര്‍ത്ത കംമ്മ്യുനിസ്റ്കാരനാകുന്നത് ഒന്നുകില്‍ മരിക്കണം അല്ലങ്കില്‍ പാര്‍ട്ടിയെ ഒറ്റുകൊടുക്കണം ,പാര്ട്ടി വിടണം.ഇതില്‍ നിന്നും ഉള്കൊണ്ടുകൊടെ എന്തിനു വേണ്ടിയാണ് വലതു പക്ഷ മാഫിയയുടെ രഹസ്യ അജണ്ടഎന്ന് .

    ReplyDelete
  10. സത്യം

    ReplyDelete