Saturday 15 October 2011

സാമൂഹ്യ സമത്വത്തില്‍ ഊന്നിയ സ്ത്രീ ശാക്തീകരണം; ഒരു പുരുഷപക്ഷ വീക്ഷണം

ഭാരതീയ സംസ്കാരം സ്ത്രീയ്ക്ക് വളരെ ഉന്നതമായ ഒരു സ്ഥാനം ആണ് കല്‍പിച്ചിരുന്നത്‌. വേദകാലഘട്ടതിനു മുന്‍പുതന്നെ സ്ത്രീയെ അമ്മയായി, സഹോദരിയായി, ശക്തി  ആയി, ദേവി ആയി ആരാധിച്ചിരുന്നവരാണ് ഭാരതീയര്‍. സിന്ധു നദീതട സംസ്കാരത്തിന്റെ അവശേഷിപ്പുകളില്‍ നിന്ന് കണ്ടെത്തിയ ദേവി പ്രതിമകളും, അതിനു ശേഷം വന്ന വേദ, പുരാണ ഇതിഹാസങ്ങളിലെ പരാമര്‍ശങ്ങളും ഇതിനു തെളിവാണ്. എന്നാല്‍ അതിനുശേഷം കാലത്തിന്റെ പരിക്രമണത്തില്‍   എവിടെയോ, പുരുഷന്‍ സ്ത്രീയുടെ മേല്‍ ആധിപത്യം ഉറപ്പിക്കുകയും അവളെ രണ്ടാം കിട പൌരന്മാരായി  തരം താഴ്ത്തുകയും ചെയ്തു. പക്ഷെ ആ കാലഘട്ടത്തിലും ജ്ജാന്സി റാണിയെപ്പോലെയും സുല്ത്താന റസിയയെപ്പോലെയും ഉള്ള ജ്വലിക്കുന്ന മാതൃകകള്‍ അതിനു അപവാദമായി നിന്നിരുന്നു. ഇങ്ങനെ ഒരു സമൂഹത്തില്‍ സ്ത്രീ ശാക്ക്തീകരനത്തിനും  സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും വേണ്ടി ഉള്ള ശ്രമങ്ങള്‍ക്ക് ഉണ്ടായ ആദ്യ ഫലം രാജാറാം മോഹന്‍ റോയി യുടെ നേതൃത്വത്തില്‍ നടത്തിയ സതി നിരോധന നിയമം ആണ്. അന്ന് മുതല്‍ ഇന്ന് വരെ ഈ രംഗത്ത്‌ നാം കാര്യമായ പല മുന്നേറ്റങ്ങളും കണ്ടു കഴിഞ്ഞു.


എന്നാല്‍ ഈ രംഗത്ത്‌ നാം ഇന്ന് എവിടെ നില്‍ക്കുന്നു. നമ്മുടെ രാജ്യത്തിന്റെ ഉന്നതമായ പല പദവികളും സ്ത്രീകള്‍ അലങ്കരിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലആണ് നമ്മള്‍. ഈ രംഗത്ത്  ഏറ്റവും വലിയ നേട്ടമായി ഉയര്‍ത്തിക്കാണിക്കപ്പെടുന്നത്  വനിതാ സംവരണ  ബില്‍ ആണ് . ഭരണഘടനാ  സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് സംവരണം നടപ്പാക്കുന്ന വനിതാ സംവരണ ബില്‍ പാര്‍ലമെന്റിന്റെ പരിഗണയില്‍ ഇരിക്കുന്നു. ഈ അവസരത്തില്‍  സ്വാഭാവികമായും ഉയരുന്ന ഒരു സംശയം ഉണ്ട്. ഈ സംവരണം വന്നു കഴിയുന്നതോടെ ആത്യന്തികമായ  സ്ത്രീ ശാക്തീകരണം സാധ്യമാകുമോ?. അതോടെ പുരുഷനും സ്ത്രീയ്ക്കും  തുല്യ പദവിയോടെ ഈ സമൂഹത്തില്‍ ജീവിക്കാന്‍ പറ്റുന്ന ഒരു അവസ്ഥ സംജാതമാകുമോ?. നമ്മുടെ പല സ്ത്രീ വിമോചന പ്രസ്താനങ്ങളുടെയും    നേത്രിമാരുടെയും പ്രസ്താവനകളും മറ്റും കേട്ടാല്‍ അങ്ങിനെയാണ് തോന്നുക. അങ്ങിനെ ആയാല്‍ നല്ലത്. എന്നാല്‍ ഈ പുറംതിളക്കങ്ങല്‍ക്കപ്പുറം ചിന്തിച്ചു  നോക്കിയാല്‍ നമുക്ക് കാണാന്‍  കഴിയുന്നത്‌ മറ്റുചിലതാണ്‌   ചെറിയ രണ്ടു ഉദാഹരണങ്ങളിലൂടെ മലയാളികളായ നമുക്ക് ഇത് എളുപ്പത്തില്‍  മനസിലാക്കാം. ഒരു ബസില്‍ യാത്ര ചെയ്യുമ്പോള്‍ സീറ്റ് ഉണ്ടെങ്കിലും നിന്ന് തന്നെ യാത്ര ചെയ്യേണ്ട അവസ്ത നമുക്ക് പലപ്പോഴും ഉണ്ടായിട്ടില്ലേ? കാരണം അത് സ്ത്രീകള്‍ക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റ് ആയിരിക്കും. അതില്‍ ഒരു പുരുഷന്‍ ഇരിക്കുന്നത്  നമ്മുടെ  നിയമവ്യവസ്ഥയെ സംബധിച്ച്, കൊലപാതകതെക്കാള്‍ വലിയ കുറ്റമാണ്. എന്നാല്‍ 
നേരെ  തിരിച്ചു പുരുഷന്മാരുടെ സീറ്റില്‍ സ്ത്രീകള്‍ ഇരുന്നാലോ ? ഒന്നും സംഭവിക്കില്ല. എന്തിനാണീ വിവേചനം, ഇതാണോ സാമൂഹിക സമത്വം?. രണ്ടാമതായി, നമ്മുടെ നാട്ടില്‍ നടന്ന തദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍, 50 % വനിതാ സംവരണം വിപ്ലവകരമായി നടപ്പാക്കി. 50  % വനിതകള്‍ പ്രതിനിധികളായി. എനാല്‍ ഭരനാധികാരികളെ  ഭരണപാടവവും രാഷ്ട്രീയ പരിചയവും മാത്രം നോക്കി     തിരഞ്ഞെടുക്കേണ്ട ജനാധിപത്യ വ്യവസ്ടയില്‍, ( പുരുഷന്മാര്‍ക്കും ഇത്  ബാധകമാണ് ) ഇന്നലെ വരെ വീട്ടമ്മയായി ഒതുങ്ങി കഴിഞ്ഞിരുന്നവരെയും, താന്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെ പേര്  പോലും അറിയില്ലാത്തവരെയും മറ്റും നമ്മള്‍ ജനപ്രതിനിതികള്‍ ആക്കി. എന്നിട്ടോ , ഇവരെ മുന്‍നിര്‍ത്തി ആരാണ് ഭരിക്കുന്നത്‌? ഒന്നെങ്കില്‍ ഭര്‍ത്താക്കന്മാര്‍, അല്ലെങ്കില്‍ പാര്‍ട്ടിയിലെ പുരുഷ കേസരിമാര്‍  തന്നെ. അപ്പോള്‍ സംവരണത്തിലൂടെ സാമൂഹ്യ സമത്വവും സ്ത്രീ സാക്തീകരണവും സാധ്യമായോ ?. സ്ത്രീകളെ ശാക്തീകരിച്ചതിനു ശേഷം പൊതു രംഗത്തേയ്ക്ക് ഇറക്കുക എന്നതിന് പകരം, അവരെ ഭരണാധികാരികളാക്കി ശാക്തീകരിക്കുക എന്നാ തുഗ്ലക്ക്  നയമാണ് ഇപ്പോള്‍ നമ്മള്‍ പിന്തുര്ടരുന്നത്.


സത്യത്തില്‍ ഈ സ്ത്രീ സംവരണം ഇന്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമല്ലേ.കാരണം ഒന്നിന്റെ പേരിലും അതായത്.. ഭാഷ, മത സംസ്കാരം, 'ലിംഗം' എന്നിവയുടെ പേരില്‍ ഉള്ള വിവേചനം പാടില്ല എന്ന് ഭരണഘടനയില്‍ വളരെ വ്യക്തമായി പറയുന്നുടല്ലോ !!!.................................
.........The State shall not discriminate against any citizen on grounds only of religion, race, caste, sex, place of birth or any of them. ................No citizen shall, on grounds only of religion, race, caste, sex, place of birth or any of them, be subject to any disability, liability, restriction or condition with regard to access to shops, public restaurants, hotels and places of public entertainment; or the use of wells, tanks, bathing ghats, roads and places of public resort maintained wholly or partly out of State funds or dedicated to the use of the general public. ....ഇന്ത്യന്‍ ഭരണഘടനയില്‍ നിന്ന്. ......
.....അപ്പോള്‍ സ്ത്രീ സംവരണം നഗ്നമായ ലിംഗവിവേചനവും ഭരണഘടനാ ലംഘനവും അല്ലേ..?നമ്മുടെ ഗവന്മേന്റ്റ് തന്നെ ഈ ഭരണഘടനാ ലംഘനത്തിന് കൂട്ടുനില്‍ക്കുക അല്ലേ.!!

എന്താണ് ഇതിനു ഒരു പോംവഴി ?സ്ത്രീയെ അവബോധ പ്രവര്‍ത്തനഗളിലൂടെ സ്വന്തം കാലില്‍ നില്ക്കാന്‍ പഠിപ്പിക്കുകയും, പുരുഷനോട് തുല്യമായ ആത്മ വിശ്വാസവും, മാനസിക ധൈര്യവും, ആത്മാഭിമാനവും  വളര്‍ത്തുകയും ആണ് ഈ സ്ത്രീ വിമോചനക്കാര്‍ ആദ്യം ചെയ്യേണ്ടത്. അപ്പോള്‍ അവരില്‍ ഭരണ പരമായി അഭിരുചി  ഉള്ളവര്‍ ഒരു സംവരണത്തിന്റെയും സഹായം ഇല്ലാതെ തങ്ങളുടെ സ്വന്തം കഴിവുകൊണ്ട് തങ്ങള്‍ക്കു അര്‍ഹതപ്പെട്ട അധികാരം പുരുഷനില്‍ നിന്ന്, അവനോടു മല്ലടിച്ച് തന്നെ നേടിയെടുകും. ഇതിനു നമ്മുടെ മുന്‍പില്‍ ഉദാഹരണങ്ങള്‍ നിരവധി. യു. പി മുഖ്യമന്ത്രി മായാവതി. ബംഗാളിലെ മമത, തമിള്‍ നാട്ടിലെ ജയലളിത , ദല്‍ഹിയിലെ ഷീല ദീക്ഷിറ്റ്, പിന്നെ കുടുംബ പാരംപര്യത്തിലാനെകിലും, ലോകത്തെ ഏറ്റവും ശക്തആയ വനിത ആയി  വാഴ്ത്തപ്പെട്ട സോണിയാ ഗാന്ധി അങ്ങനെ.ഇതു രാഷ്ട്രീയത്തിന്റെ കാര്യം മാത്രം ആണ്. മറ്റെല്ലാ  രംഗങ്ങളിലും ഇതു പ്രായോഗികമാണ്. ഇതല്ലേ ശരിയായ, സാമൂഹ്യ സമത്വത്തില്‍ ഊന്നിയ  സ്ത്രീ  ശക്തീകരണം . ഈ സ്വയം പര്യാപ്തത അല്ലേ സ്ത്രീകള്‍ ആഗ്രഹിക്കുന്നതും. ?

സ്ത്രീകളുടെ സാമൂഹ്യ സുരക്ഷയ്ക്ക് ഭീഷണി ആയി അവതരിപ്പിക്കപ്പെടുന്ന മറ്റൊരു  കാര്യം സ്ത്രീ പീഡനങ്ങള്‍  ആണ്. സ്ത്രീകള്‍ക്ക് നേരെ ഉള്ള അക്രമം എതിരക്കപ്പെടെണ്ടതും, അക്രമകാരിക്ക്  മാത്രുകാപരംയിതന്നെ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കേണ്ടതുമാണ് എന്നാ കാര്യത്തില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല . പക്ഷെ ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഉണ്ട്. ഏറ്റവും മാന്യമായ ഭാഷയില്‍. ഞാന്‍ അത് പറയട്ടെ  തെറ്റിദ്ധരിക്കരുത്.. രണ്ടു പേര്‍ ചേര്‍ന്ന് തുല്യ പങ്കാളിത്തത്തോടെ ചെയ്യുന്ന ഒരു തെറ്റിന്, ഒരാളെ മാത്രം അതായതു പുരുഷനെ മാത്രം കുറ്റക്കരനാക്കുകയും, സ്ത്രീയെ - തുല്യ കുറ്റം ചെയ്ത സ്ത്രീയെ, ഇര ആയി ചിത്രീകരിക്കുകയും ചെയ്യുന്ന ഒരു നിയമ സംവിധാനം അല്ലേ നമ്മുടേത്‌ ?? അപ്പോള്‍ നിങ്ങള്‍ പറഞ്ഞേക്കാം ബല പ്രയോഗം എന്ന്. പക്ഷെ -എല്ലാം എന്ന് ഞാന്‍ പറയുന്നില്ല- 75  % സംഭവങ്ങളും നമ്മള്‍ പരിശോദിച്ചാല്‍ ഞാന്‍ നേരത്തെ പറഞ്ഞ തുല്യ പങ്കാളിത്തം നമുക്ക് കാണാം.ഉദാഹരണങ്ങള്‍ നിരവധി.ഞാന്‍ ഒന്ന് ചോദിച്ചോട്ടെ ?? നമ്മള്‍ ഇന്നു കാണുന്ന എല്ലാ വന്‍കിട ചെറുകിട പീഡന കടകളിലും മുഖ്യ പ്രതി  സ്ത്രീ ആണോ പുരുഷന്‍ ആണോ? സ്ത്രീ തന്നെ അല്ലെ ? (അവസാനത്തെ ഉദാഹരണം കോതമംഗലം കേസിലെ ശോഭ ജോണ്) .അപ്പോള്‍ ആരാണ് പുരുഷനെ തെറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.  സ്ത്രീയുടെ സുരക്ഷയ്ക്ക് പൂര്‍ണ ഉത്തരവാദി പുരുഷന്‍ മാത്രം ആണ് എന്നുള്ള pseudo feminist സങ്കല്പ്പത്തിന്റെ പൊള്ളത്തരം നമ്മള്‍ മനസിലാക്കണം . സ്ത്രീയുടെ സുരക്ഷിടത്വതില്‍ പുഷനെപ്പോലെ തന്നെ സ്ത്രീയ്ക്കും തുല്യമോ അല്ലെങ്കില്‍ കൂടുതലോ പങ്കു ഉണ്ട് . അങ്ങിനെ ഉള്ള ഒരു സാഹചര്യത്തില്‍  സ്ത്രീയ്ക്ക്  അനുകൂലമായ ഒരു കണ്ണിലൂടെ മാത്രം നിയമങ്ങള്‍ ഇങ്ങനെയുള്ള കൊട്ടോഘോഷിക്കപ്പെട്ട സംഭവങ്ങളെ നോക്കിക്കാണുന്നത് ശരിയോ  എന്ന് നാം ഒരു പുനര്‍ ചിന്തനം നടത്തെണ്ടാതല്ലേ? അതല്ലെങ്കില്‍ സാമൂഹ്യ സമത്വത്തിനു പകരം   ഒരേ സമൂഹത്തില്‍ എന്നും പരസ്പരം എതിര്‍ക്കുന്ന രണ്ടു തരാം പൌരന്മാരെ സൃഷ്ട്ടിക്കാനല്ലേ  അത് ഉപകരിക്കൂ. സ്ത്രീ ദുര്‍ബലയാണ് അതുകൊണ്ട് നിയമങ്ങള്‍ സ്ത്രീ പക്ഷത്തു  നില്കണം എന്ന് പറയുന്ന ഫെമിനിസ്റ്റ് കള്‍ തന്നെ സ്ത്രീ പുരുഷനും തുല്യരാണ് എന്നും പറയുന്നതിന്റെ വൈരുധ്യം എനിക്ക് മനസിലാകുന്നില്ല. 
പിന്നെ, സ്ത്രീയെ പുരുഷ മേധാവിത്വ സമൂഹം കച്ചവട ചരക്കാക്കുന്നു എന്ന് ആണ് മറ്റൊരു വെല്ലുവിളി. ആരാണ് സ്ത്രീയെ അങ്ങനെ ആക്കുന്നത്. പരസ്യ ചിത്രങ്ങളിലും. മൂന്നാം കിട സിനിമ കളിലും സ്വന്തം ശരീരം പ്രദര്‍ശിപ്പിച്ചു പണമുണ്ടാക്കുന്ന സ്ത്രീകള്‍ താനേ അല്ലെ അതിന്റെ പ്രദാന കാരണം ??   സൗന്ദര്യ മത്സരം എന്നാ ഓമനപ്പേരില്‍ എന്ത് ആഭാസതരവും കാണിക്കാനും, വസ്ത്ര സങ്കല്പങ്ങള്‍ക്ക് തന്നെ എതിരായിയ എന്തെക്കെയോ ഫാഷന്‍ ‍ എന്നവ്യാജേന സൃഷ്ട്ടിക്കുകയും  അത് അണിയുന്നതാണ് തങ്ങളുടെ  കുലീനതയുടെ ലക്ഷണം എന്നു കരുതുകയും  ചെയ്യുന്നത് സ്ത്രീകള്‍ തന്നെ അല്ലെ.പുരുഷ മേധാവിത്വം ബല പ്രയോഗത്തിലൂടെ അതൊന്നും സ്ത്രീയുടെ മേല്‍ അടിച്ചെല്‍പ്പിക്കുന്നതല്ലലോ അതൊന്നും.  പുരുഷന്‍ പൊതുവേ രഹസ്യമായി എക്സിബിഷനിസം കാണിക്കുമ്പോള്‍, സ്ത്രീ ലക്ഷക്കണക്കിന്‌ ആള്‍ക്കാരുടെ മുന്‍പില്‍ വച്ച് പരസ്യമായി സ്റെജില്‍ അത് കാണിക്കുന്നു..മറ്റെന്താണ് ഈ ആഭാസതരങ്ങളെ വിളിക്കുക..സ്ത്രീയുടെ ശാരീരം വെറും കച്ചവടച്ചരക്കാനെന്നും പുരുഷന് ആസ്വദിക്കാനുള്ളതാനെന്നും  ഇങ്ങനെ സ്ത്രീകള്‍ തന്നെ  പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്നു. അത് അങ്ങിനെ അല്ല എന്നും സ്ത്രീ ആദരിക്ക്പ്പ്പെടെണ്ടാവളാണ് എന്നും ഉള്ള ഒരു സന്ദേശം നല്‍കേണ്ടതും അവബോധം  വളര്‍ത്തേണ്ടതും സ്ത്രീകള്‍   തന്നെആല്ലേ ?? സ്ത്രീ വിമോചനം എന്നാല്‍ സ്ത്രീകള്‍ക്ക് ഫാഷന്‍ എന്ന പേരില്‍ എന്ത് വൃത്തികെട്ട വേഷവും കെട്ടി നടക്കാനുള്ള സ്വാതന്ത്ര്യം  എന്ന മോഡേണ്‍ സ്ത്രീ വിമോചനക്കാരുടെ ചിന്ത   അപകടകരം ആണ്. വേഷത്തിലും ഭാവത്തിലും അല്ല സ്ത്രീയുടെ അന്തര്‍ലീനമായ കഴിവുകളുടെ യും അഭിരുചികളുടെയും, പുരുഷനില്‍ നിന്നും തികച്ചും വ്യതിരിക്ടമായ ഭാവനകളുടെയും വളര്‍ച്ചയിലൂടെ ഒരു പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍, സ്ത്രീ സ്വയം  തന്റെ സ്ഥാനം കണ്ടെത്തുകയും, അത് നേടിയെടുക്കുകയും ചെയ്യുമ്പോളാണ്  സാമൂഹ്യ  സമത്വത്തില്‍ ഊന്നിയ സ്ത്രീ ശാക്തീകരണം സാധ്യമാകുന്നത്. അല്ലാതെ ഒരു പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ അട്ടിമറിയിലൂടെയോ, സ്ത്രീ കേന്ദ്രീകൃത സമൂഹത്തിന്റെ സ്ഥാപനത്തിലൂടെയോ  സാധ്യമാകാവുന്ന ഒന്നല്ല അത്. ഈ വഴിയിലുള്ള നീക്കങ്ങള്‍ സ്ത്രീയും പുരുഷനും തമ്മിലുള്ള സാമൂഹ്യ  അകല്‍ച്ച വര്‍ധിപ്പിക്കുകയും അസമത്വം കൂട്ടുകയും ആണ് ചെയ്യുന്നത്.

8 comments:

  1. ഇതിലെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിചിട്ടുണ്ടെകില്‍ മുന്‍‌കൂര്‍ മാപ്പ് ചോദിക്കുന്നു. കാരണം സത്യം എപ്പോളും മധുരമായ ഭാഷയില്‍ പറയാന്‍ പറ്റി എന്ന് വരില്ല.... അതിന്റെ മുഖം എല്ലാവര്ക്കും ഇഷ്ടപ്പെട്ടു എന്നും വരില്ല... അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പ്രതീക്ഷിക്കുന്നു....

    ReplyDelete
  2. സ്ത്രീ ശാക്തീക്കരണം, സമൂഹംത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരാകട്ടെ സ്ത്രീകള്‍, സ്വയം മനസ്സിലാകി ചിന്തിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യട്ടെ
    ഫെമിനിസം എന്ന് പറഞ്ഞ് പുരുശനെ തഴയുന്ന പ്രവണത ഒരിക്കലും സമൂഹം ഉള്‍കൊള്ളില്ലാ എന്നതും സത്യം

    ReplyDelete
  3. സ്ത്രീ വിമോചനം എന്നാല്‍ സ്ത്രീകള്‍ക്ക് ഫാഷന്‍ എന്ന പേരില്‍ എന്ത് വൃത്തികെട്ട വേഷവും കെട്ടി നടക്കാനുള്ള സ്വാതന്ത്ര്യം എന്ന മോഡേണ്‍ സ്ത്രീ വിമോചനക്കാരുടെ ചിന്ത അപകടകരം ആണ്.

    സ്ത്രീയെ പുരുഷ മേധാവിത്വ സമൂഹം കച്ചവട ചരക്കാക്കുന്നു എന്ന് ആണ് മറ്റൊരു വെല്ലുവിളി. ആരാണ് സ്ത്രീയെ അങ്ങനെ ആക്കുന്നത്. പരസ്യ ചിത്രങ്ങളിലും. മൂന്നാം കിട സിനിമ കളിലും സ്വന്തം ശരീരം പ്രദര്‍ശിപ്പിച്ചു പണമുണ്ടാക്കുന്ന സ്ത്രീകള്‍ താനേ അല്ലെ അതിന്റെ പ്രദാന കാരണം ?? സൗന്ദര്യ മത്സരം എന്നാ ഓമനപ്പേരില്‍ എന്ത് ആഭാസതരവും കാണിക്കാനും, വസ്ത്ര സങ്കല്പങ്ങള്‍ക്ക് തന്നെ എതിരായിയ എന്തെക്കെയോ ഫാഷന്‍ ‍ എന്നവ്യാജേന സൃഷ്ട്ടിക്കുകയും അത് അണിയുന്നതാണ് തങ്ങളുടെ കുലീനതയുടെ ലക്ഷണം എന്നു കരുതുകയും ചെയ്യുന്നത് സ്ത്രീകള്‍ തന്നെ അല്ലെ.പുരുഷ മേധാവിത്വം ബല പ്രയോഗത്തിലൂടെ അതൊന്നും സ്ത്രീയുടെ മേല്‍ അടിച്ചെല്‍പ്പിക്കുന്നതല്ലലോ അതൊന്നും.

    നന്നായി എഴുതി.... ആശംസകള്‍...

    ReplyDelete
  4. . സ്ത്രീ ദുര്‍ബലയാണ് അതുകൊണ്ട് നിയമങ്ങള്‍ സ്ത്രീ പക്ഷത്തു നില്കണം എന്ന് പറയുന്ന ഫെമിനിസ്റ്റ് കള്‍ തന്നെ സ്ത്രീ പുരുഷനും തുല്യരാണ് എന്നും പറയുന്നതിന്റെ വൈരുധ്യം എനിക്ക് മനസിലാകുന്നില്ല
    ആ൪ക്കും മനസിലാവാത്ത കാരൃം

    ReplyDelete
  5. What a foolish and rubbish posting, by stating there shall be no discrimination on the...,the constitution doesn't mean that there should not be any reservation for those who had marginalized due to so many reasons such as economic , social, political and historic.
    You may also say that there shouldn't be any reservation for Scheduled caste and scheduled tribes on the basis of the same phrase that you quoted from the Indian constitution.


    i humbly request you to read more, then only you can rightly interpret what you read, other wise .......

    ReplyDelete
  6. പുരുഷനും സ്ത്രീയും ഒന്നിച്ചു നില്‍കേണ്ട രണ്ടു വൈരുധ്യങ്ങളാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. സമൂഹം പുരുഷന് കല്പിച്ചു നല്‍കിയിരിക്കുന്ന ഗുണങ്ങളായ ശക്തിയും സംരക്ഷിക്കാനുള്ള മനസ്സും സ്ത്രീയും നേടുകയും, സ്തൃയ്ണ്ണ്‍ ഗുണങ്ങളായ സ്നേഹവും കരുണയും പുരുഷന്‍ നേടുകയും ചെയ്യുമ്പോള്‍ കാര്യം സ്കൂട്ടായി...ശരീരങ്ങള്ക് അപ്പുറത്തുള്ള മനുഷ്യതത്തിനു പ്രാധാന്യം വരുമ്പോള്‍ എല്ലാം ശരിയാവില്ലേ?..

    ReplyDelete
  7. aaaaaaassssssssssdfghjjk

    ReplyDelete