Friday 7 September 2012

പി പി പി വികസന മാതൃകയില്‍ ആരാണ് വികസിക്കുന്നത് ?!....

      ''നിങ്ങള്‍ ഏതൊരു വികസന പരിപാടി ആരംഭിക്കുന്നതിനും മുന്‍പ് ഒരു പരീക്ഷണം നടത്തേണ്ടതുണ്ട്. ഇന്ത്യയിലെ ഏറ്റവും ദുഃഖിതനായ ദരിദ്രനാരായണന്റെ മുഖം മുന്നിലേക്ക് ആവാഹിച്ചു വരുത്തുക. എന്നിട്ടു ചോദിക്കുക. ഇതിന്റെ ഗുണഭോക്താവ് ഈ മനുഷ്യനാണോ അല്ലയോ എന്ന്, അല്ല എന്നാണ് ഉത്തരമെങ്കില്‍ വലിച്ചെറിഞ്ഞുകളയൂ ആ പദ്ധതി.'' "ദൈവം ഭൂമിയില്‍ എല്ലാവരുടെയും ആവശ്യങ്ങള്‍ നിറവേറ്റാനുള്ള വിഭവങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്, അത്യാഗ്രഹം നിറവേറ്റാന്‍ അല്ല."..
ഇന്ത്യയുടെ രാഷ്ട്രപിതാവും, കൊണ്ഗ്രെസ്സിന്റെ വഴികാട്ടിയുമായ മഹാത്മാ ഗാന്ധിയുടെ വികസന സങ്കല്പം!!! ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി, നെഹ്‌റു അധികാരമേറ്റെടുത്ത അന്ന് തന്നെ കൊണ്ഗ്രെസ്സ് അട്ടിമറിച്ചതും ഇതേ വികസന സങ്കല്പം തന്നെയാണ്.

അന്ന് മുതല്‍ നമ്മള്‍ ഒളിഞ്ഞും തെളിഞ്ഞും തുടര്‍ന്ന് വന്ന പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്ന, പടിഞ്ഞാറ് നോക്കി വികസന സങ്കല്പങ്ങള്‍ മൂര്‍ധന്യത്തിലെത്തിയത്, തൊണ്ണൂറുകളില്‍ ഇന്ത്യ ആഗോളവല്‍ക്കരണത്തിലെയ്ക്ക് എടുത്തു ചാടി, സ്വകാര്യവല്‍ക്കരണവും, ഉദാരവല്‍ക്കരണവും നടപ്പിലാക്കിയതോടെ ആയിരുന്നു. ഒരു തരത്തില്‍ അന്നത്തെ ഇന്ത്യന്‍, ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ നമ്മുടെ നിലനില്‍പ്പിനു തന്നെ അത്യന്താപേക്ഷിതമായിരുന്നു അത്തരമൊരു നടപടി. പക്ഷെ അങ്ങനെയൊരു തീരുമാനം എടുക്കേണ്ട സാഹചര്യ ത്തിലെയ്ക്ക്- അതായത് ആഗോലവല്‍ക്കരണത്തിലെയ്ക്ക് എടുത്തു ചാടിയില്ലെങ്കില്‍ ഇന്ത്യയുടെ സാമ്പത്തിക രംഗം തകര്‍ന്നു തരിപ്പണമാകും എന്നുള്ള സാഹചര്യത്തിലെയ്ക്ക് -നമ്മെ എത്തിക്കുകയും അങ്ങിനെ ഗാട്ടുകരാര്‍ നമ്മളെക്കൊണ്ട് അംഗീകരിപ്പിക്കുകയും ചെയ്ത ആഗോള ഗൂഡാലോചനയും അതിനു പിന്നിലെ ബുദ്ധികേന്ദ്രവും, അവരുടെ ഇന്ത്യയിലെ ഏജന്റ്റ്റ് ആരായിരുന്നു എന്നതും ഇപ്പോളും ആരും അന്വേഷിക്കാനും ചര്‍ച്ച ചെയ്യാനും തയ്യാറാവാത്ത കാര്യമാണ്.

എന്തൊക്കെ ആയാലും അന്ന് മുതലാണ്‌ രാജ്യത്തിന്റെ വികസന രംഗത്ത് സ്വകാര്യ പങ്കാളിതത്തെക്കുറിച്ചു നമ്മള്‍ കേട്ട് തുടങ്ങിയത്. പി പി പി (പബ്ലിക് പ്രൈവറ്റ് പാര്‍ട്ടണര്‍ഷിപ്പ് ) എന്ന ഒമാനപ്പെരിലറിയപ്പെടുന്ന ഈ സ്വകാര്യ വല്‍ക്കരണ സമ്പ്രദായത്തിലാണ് ഇന്ത്യയില്‍ ഏകദേശം 60 % വികസന പടതികളും പ്രവര്‍ത്തിക്കുന്നത്. ഏകദേശം 10000 ബില്ല്യന്‍ രൂപയില്‍ കൊടുത്താല്‍ വരും ഈ പദ്ധതികളുടെയെല്ലാം കൂടി മൂല്യം. പി പി പി എന്നാല്‍ പൊതുജനത്തിന് വേണ്ടിയുള്ള സര്‍ക്കാരിന്റെ ഒരു വികസന പദ്ധതിയില്‍, സേവനങ്ങളും സാങ്കേതിക വിദ്യയും, ഉപകരണങ്ങളും പരസ്പരം കൈമാരുന്നതിനുവേണ്ടി ലാഭം മാത്രം ലക്‌ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയും പൊതു മേഖലയും തമ്മില്‍ ഉണ്ടാക്കുന്ന കരാര്‍ ആണ്. ഇതനുസരിച്ച് മൊത്തം പദ്ധതിക്ക് വേണ്ടി വരുന്ന തുകയുടെ പകുതി സര്‍ക്കാരിന്റെ അല്ലെങ്കില്‍ ജനങളുടെ ഭാഗത്ത് നിന്ന് മേല്‍ പറഞ്ഞ പൊതു മേഖലാ സ്ഥാപനവും, ബാക്കി തുക ആ സ്വകാര്യ കമ്പനിയും വഹിക്കുന്നു. ഇതില്‍ കുഴപ്പം വരുന്നത് ഇനിയാണ്. ഈ പദ്ധതിയ്ക്ക് വേണ്ടി ഒരു സ്വകാര്യ കമ്പനി പണം മുടക്കുന്പോള്‍, അവര്‍ അതില്‍ നിന്നും പ്രതീക്ഷിക്കുന്ന ലാഭം, ആ പദ്ധതി പൂര്ത്തിയായിക്കഴിയുമ്പോള്‍ , അത് ഉപയോഗിക്കുന്നവരുടെ കൈയില്‍ നിന്നും പിരിക്കുന്ന "യുസേര്‍സ് ഫീ" അല്ലെങ്കില്‍, "ടോള്‍" എന്നാ ഓമനപ്പേരില്‍ അറിയപ്പെടുന്ന നികുതി ആണ്. ഇവിടെയാണ്‌ മുഖ്യ പ്രശ്നം. ലാഭം മാത്രം ലകഷ്യം വച്ച് ഇങ്ങനെയുള്ള ഒരു പദ്ധതിക്ക് പണം മുടക്കുന്ന സ്വകാര്യ കമ്പനി എത്ര മാത്രം ലാഭാമുണ്ടാക്കണം, അതായത് എത്ര നാള്‍ എത്ര രൂപ നിരക്കില്‍ ചുങ്കം പിരിക്കണം എന്നുള്ള കണക്കുകളിലെ സുതാര്യത സ്വാഭാവികമായും നമ്മുടെ നാട്ടില്‍ പ്രതീക്ഷിക്കരുതാതതാണ്. 100 രൂപ മുടക്കി ഒരു കോടി രൂപ കൊയ്യുന്ന പകല്‍ കൊള്ളയായി നമ്മുടെ നാട്ടിലെ പി പി പി/ ബി ഓ ടി പദ്ധതികള്‍ മാറിയതിന്റെ പച്ചയായ ഉദാഹരണങ്ങള്‍ നമ്മുടെ കണ്മുന്പിലുണ്ട്.അതായത്, സര്‍ക്കാര്‍ നമുക്ക് നമ്മള്‍ കൊടുക്കുന്ന നികുതിപ്പണം ഉപയോഗിച്ച് ചെയ്തു തരേണ്ട കാര്യങ്ങള്‍ ഒരു സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ച് അവര്‍ക്ക് കൊള്ള ലാഭം കൊയ്യാന്‍ അവസരം ഉണ്ടാക്കി കൊടുക്കുന്നു. നമ്മുടെ വീട്ടുമുട്ടത്തുള്ള റോഡിലൂടെയും പാലത്തിലൂടെയും സഞ്ചരിക്കാന്‍ നമുക്ക് "ടോള്‍ എന്നോ യുസേര്‍സ് ഫീ എന്നോ ഉള്ള പേരുകളില്‍ അന്യായമായ തുക കപ്പം കൊടുക്കേണ്ടി ആരുന്നു. ഒരു ജനാധിപത്യ രാജ്യത്ത് ഒരിക്കലും സംഭവിച്ചു കൂടാന്‍ പാടില്ലതവ.

ഇതില്‍ "പബ്ലിക്" അല്ലെങ്കില്‍ പൊതു മേഖലയെപ്രതിനിധീകരിക്കുന്നവരുടെ പങ്കെന്താണ്?. ഈ പങ്ക് നമുക്ക് വളരെ വ്യക്തമായി കാട്ടിത്തരുന്ന ഒന്നാണ് പാലിയെക്കരയിലെ ടോള്‍ പാത. ശാസ്ത്രസാഹിത്യ പരിഷത്തു നടത്തിയ പഠനമനുസരിച്ച് 30 ലക്ഷത്തിലധികം രൂപയാണ് ഓരോദിവസവും പാലിയേക്കരയില്‍ നിന്നു സ്വകാര്യ കമ്പനി, പിരിച്ചെടുക്കുന്നത്. ഒരു വര്‍ഷം 108 കോടി. പ്രതിവര്‍ഷം വാഹനങ്ങളുടെ എണ്ണം പെരുകുന്നതു കൂടി കണക്കിലെടുക്കുമ്പോള്‍ ടോള്‍ കാലാവധിയായ 17.5 വര്‍ഷം കൊണ്ട് 5981.345 കോടി രൂപയാണ് കമ്പനിയ്ക്കു ലഭിയ്ക്കുക. അതായത് ഒരു പ്രവൃത്തി ദിനം റോഡ് ഫീസ് നല്‍കേണ്ട 27324 വാഹനങ്ങളാണ് ഇതു വഴി കടന്നു പോകുന്നത് (സ്വകാര്യ വാഹനങ്ങള്‍- 11572, ചരക്ക്- 8204). അവധി ദിനങ്ങളില്‍ 31722 വാഹനങ്ങള്‍. (സ്വകാര്യം- 17940, ചരക്ക്- 6342). രാത്രികാലങ്ങളില്‍ വാഹനങ്ങളുടെ എണ്ണം പകുതിയായി കുറയുന്നു. ഇങ്ങനെ നോക്കിയാല്‍ പ്രതിദിനം ശരാശരി 27910 ടോള്‍ ബാധ്യതയുള്ള വാഹനങ്ങള്‍ കടന്നു പോകുന്നു. ഒരു മാസം 837312ഉം വര്‍ഷം 10047744ഉം (ഒരു കോടിയോളം) വാഹനങ്ങള്‍ കടന്നു പോകുന്നു. കാര്‍/ജീപ്പ്/വാന്‍- 55, ബസ്- 195, ചെറിയ ചരക്കു ലോറി-95, വലിയ ചരക്കു ലോറി 195 എന്നിങ്ങനെയാണ് ടോള്‍ നിരക്കുകള്‍. വര്‍ഷത്തില്‍ ഒരു കോടിയോളം വാഹനങ്ങളെ ഓരോ ഇനത്തിലും വേര്‍തിരിച്ചു ടോള്‍ നിരക്കു കൂട്ടുമ്പോഴാണ് ആറായിരം കോടിയോളം രൂപ 17.5 വര്‍ഷം കൊണ്ടു കമ്പനി നേടുന്നത്.അവിടെ ഈ കൊള്ളയ്ക്കെതിരെ പ്രതികരിക്കുന്ന നാട്ടുകാരെ തല്ലിച്ചതയ്ക്കുകയും, ടോള്‍ പാതയ്ക്ക് സമാന്തരമായുണ്ടായിരുന്ന പാതയിലൂടെ ആരും കടന്നു പോകാതിരിക്കാന്‍ വേണ്ടി, അത് കേട്ടിയടച്ചു കമ്പനിയുടെ ലാഭം കുറയാതെ നോക്കുകയുമാണ്, പിപി പി യിലെ "പബ്ലിക്" എന്ന പേരില്‍ അറിയപ്പെടുന്ന സര്‍ക്കാരിന്റെ ജോലി. കേരളത്തില്‍ റോഡു വികസനത്തിന് തടസം ജനങ്ങളാണ് എന്ന നമ്മുടെ പൊതുമരാമത്തു വകുപ്പ് മന്ത്രിയുടെ പ്രസ്താവനയില്‍, എല്ലമാടങ്ങിയിരിക്കുന്നു. കാരണം വികസനം ജനങ്ങള്‍ക്കുവേണ്ടിയല്ല, അവര്‍ ആഗ്രഹിക്കാത്ത വികസന പദ്ധതികള്‍ നടപ്പാക്കുന്നത് സ്വകാര്യ കമ്പനികള്‍ക്ക് കൊള്ള ലാഭം കൊയ്യാന്‍ മാത്രമാണ് എന്നത് വ്യക്തം. ഇത് വെറും ഒരു ഉദാഹരണം മാത്രം.

സിന്ഗൂരിലെയും നന്ദിഗ്രാമിലെയും ഉത്തര്‍പ്രദേശിലെയും കര്‍ഷകരുടെ ഭൂമിയില്‍ പ്രൈവറ്റിനു വേണ്ടി വേണ്ടി ഈ "പബ്ലിക്" നടത്തിയ ഇടപെടലുകള്‍ നമ്മള്‍ കണ്ടതാണ്. അങ്ങിനെ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ കര്‍ഷകരുടെയും പാവപ്പെട്ട ഗ്രാമീനരുടെയും ഭൂമിയും വിഭവങ്ങളും പിടിച്ചു പറിച്ചു സ്വകാര്യ മേഘലയുടെ പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കും, അടിസ്ഥാന സൌകര്യ വികസനം എന്ന മറവില്‍ നടക്കുന്ന പകല്‍ കൊള്ളകള്‍ക്കും നല്‍കുന്ന വെറുമൊരു ഇടനിലക്കാരനായി മാത്രം മാറുന്ന ഒരു കാഴ്ചയാണ് ഇന്ത്യയിലെ പി പി പി സമ്പ്രദായത്തില്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

ഒരു രാജ്യത്തെ വികസന പദ്ധതികള്‍ ജനങ്ങള്‍ക്ക്‌ വേണ്ടിയുള്ളതാണെങ്കില്‍ ആ പദ്ധതികളുടെ ഉടമസ്ഥാവകാശവും ജനങളുടെ കയ്യില്‍ തന്നെയായിരിക്കണം. പബ്ലിക് പ്രൈവറ്റ് പാര്‍ട്നെര്‍ഷിപ്പില്‍( ((PPP) അങ്ങിനെയല്ല സംഭവിക്കുന്നത്‌... ജനങ്ങള്‍ ആഗ്രഹികാത്ത വിധത്തില്‍ വികസനം അടിചെല്‍പ്പിക്കുകയും, ആ പദ്ധതികളുടെ ഉടമസ്ഥാവകാശം പ്രൈവറ്റ് പാര്‍ട്ടി സ്വന്തമാക്കി വയ്ക്കുകയും, തങ്ങളുടെ മേല്‍ അടിചെല്‍പ്പിക്കപ്പെട്ട ആ വികസനം ഉപയോഗ
ിക്കുന്നതിനു ജനങ്ങള്‍ യുസേര്‍സ് ഫീ എന്ന പേരില്‍ അന്യായമായ തുക കപ്പം കൊടുക്കേണ്ടി വരികയും ചെയ്യുന്നു. നമ്മുടെ ടോള്‍ പാതകള്‍ ഇതിനു ഉത്തമ ഉദാഹരണമാണ്. എമെര്‍ജിംഗ് കേരളയിലെ മിക്കവാറും എല്ലാ പദ്ധതികളും ഈ രീതിയിലാണ് നടപ്പാക്കാന്‍ ഉദേശിക്കുന്നത്. ഇങ്ങനെ ജനങ്ങള്‍ക്ക്‌ വേണ്ടിയല്ലാതെയും അവര്‍ ആഗ്രഹിക്കാത്ത രീതിയിലും, മറ്റു ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ക്ക് വേണ്ടി , അവര്‍ ആഗ്രഹിക്കുന്നരീതിയില്‍, വികസന പദ്ധതികള്‍ നടപ്പാകാന്‍ ശ്രമിക്കുമ്പോളാണ്, നമ്മുടെ പൊതു മരാമത്ത് മന്ത്രി പറഞ്ഞതുപോലെ എല്ലാ ഭരണകൂടങ്ങള്‍ക്കും പറയേണ്ടി വരുന്നത്. "വികസനത്തിന് തടസം ജനങ്ങളാണ്" എന്ന്. അതെ ജനങള്‍ക്ക് വേണ്ടിയല്ലാതെ മറ്റു ചില കൊള്ളക്കാര്‍ക്കു വേണ്ടി നിങ്ങള്‍ വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അതിനു തടസം ജനങ്ങള്‍ തന്നെയായിരിക്കും. 

ഇത്തരത്തില്‍ പി പി പി വ്യവസ്ഥയില്‍ നടപ്പാക്കുന്ന നൂറുകണക്കിന് പദ്ധതികളാണ് "എമെര്‍ജിംഗ് കേരള എന്ന "വികസന" പദ്ധതിയില്‍ യു ഡി എഫ് സര്‍ക്കാര്‍ മുന്‍പോട്ടു വയ്ക്കുന്നത്. അടിസ്ഥാന സൗകര്യം, വിനോദ സഞ്ചാരം, വിദ്യാഭ്യാസം ആരോഗ്യം, മുതലായ എല്ലാ രംഗങ്ങളിലും ഇത്തരം പി പി പി പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. അതിനു ന്യായീകരണമായി സര്‍ക്കാര്‍ പറയുന്നത് മാറിയ വികസന സങ്കല്‍പ്പങ്ങളില്‍ ഇത്തരം പദ്ധതികളിലൂടെയെ വികസനം കൊണ്ട് വരാന്‍ കഴിയൂ എന്നാണ്.....
നമ്മള്‍ പണിത റോഡ്‌ കെട്ടിയടച്ച്‌ കുത്തക കമ്പനിക്കാര്‍ പണിത ബി ഓ ടി റോഡിലൂടെ കപ്പം കൊടുത്ത് നാട്ടുകാരെ നടത്തുന്നതാനോ നമ്മുടെ വികസനം?....
നമ്മുടെ കിണറും നമ്മുടെ കുളങ്ങളും കെട്ടിയടച്ചു കുത്തക കമ്പനികളുടെ കുപ്പിവെള്ളം മാത്രം നൂറിരട്ടി വിലകൊടുത്തു നമ്മളെക്കൊണ്ട് വാങ്ങിപ്പിക്കുന്നതാണോ നമ്മുടെ വികസനം?.....
നമ്മുടെ ആശുപത്രികളും സ്കൂളുകളും നമ്മുടെ സര്‍ക്കാര്‍ തന്നെ തകര്‍ത്തിട്ടു, അതൊക്കെ നടത്താന്‍ വിദേശ കുത്തകളെ ചുവപ്പ് പരവതാനിയിട്ടാനയിച്ചു വരുത്തുന്നതാനോ നമ്മുടെ വികസനം?.....
നമ്മുടെ റേഷന്‍ പൊതുവിതരണ, ചെറുകിട വ്യാപാര രംഗത്തെ മുച്ചൂടും തകര്‍ത്ത് വാരിയിട്ടു, നമ്മുടെ ഉല്‍പ്പന്നങ്ങള്‍ തോന്നിയ വിലയ്ക്ക് നമുക്ക് വില്‍ക്കാന്‍ നമ്മുടെ വിപണി വാള്‍ മാല്ട്ടിനും റിലയന്‍സിനും , ബിര്‍ലയ്ക്കും, അടിയറ വയ്ക്കുന്നതാണോ നമ്മുടെ വികസനം?....
നമ്മുടെ പെട്ട്രോലും ഡീസലും കല്‍ക്കരിയും റിലയന്‍സും ടാറ്റയും കുഴിച്ചെടുത്തു കൊള്ളലാഭത്തിന് നമുക്ക് വില്‍ക്കുന്നണോ വികസനം?..

വികസന പദ്ധതികളെ ആരും എതിര്‍ക്കുന്നില്ല. അവ നടപ്പാകണം എന്ന് തന്നെയാണ് എല്ലാവരെയും പോലെ എന്റെയും ആഗ്രഹംഇപ്പോള്‍ സര്‍ക്കാര്‍ മുന്‍പോട്ടു വച്ചിരിക്കുന്ന പദ്ധതികളില്‍, പ്രകൃതിയുടെ നശീകരണവും, വന്‍കിടക്കാര്‍ക്ക് ചുളുവിലയില്‍ കൈമാറാനുള്ള നീക്കവും ഉണ്ടെന്നുള്ള ആരോപണങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ തന്നെ, ഇങ്ങനെ ജനങ്ങള്‍ ആഗ്രഹിക്കാത്ത ജനവിരുദ്ധമായ പി പി പി രീതിയില്‍ വികസന പദ്ധതികള്‍ നടപ്പാക്കും എന്ന് വാശി പിടിക്കുന്നത്‌ , ആര്‍ക്കു വേണ്ടി?. ഉദാഹരണത്തിന് അതില്‍ പറഞ്ഞിരിക്കുന്ന കാര്‍ഷിക സംസ്കരണ പ്ലാന്റ്ടു, നാളികേര സംസ്കരണ ശാല മുഗസംരക്ഷണം, ജലസേചനം ,മുതലായ പദ്ധതികളുടെ നടത്തിപ്പ് എന്തിനു സ്വകാര്യ കമ്പനിക്കു പി പി പി അടിസ്ഥാനത്തില്ക് കൊടുക്കണം ? അത് ഇവിടുത്തെ കര്‍ഷകരെ ഏല്‍പ്പിച്ച് കൂടെ? അതിനു വേണ്ട അടിസ്ഥാന സൌകര്യങ്ങളും മറ്റും കര്‍ഷകരുടെ കൂട്ടായ്മകളും സര്‍ക്കാരും ചേര്‍ന്ന് കണ്ടെത്തിക്കൂടെ ?കര്‍ഷകരുടെ കൂട്ടായ്മയില്‍ വിജയം കൊയ്ത എത്രകഥകള്‍ നമുക്ക് പറയാനുണ്ട്. സര്‍ക്കാര്‍ അവരെ അനാവശ്യമായി ദ്രോഹിക്കാതിരുന്നാല്‍ മാത്രം മതി. അതുപോലെ തന്നെ ഇന്ത്യയില്‍ തന്നെ വിദ്യാഭ്യാസ രംഗത്ത് ഏറ്റവും മുന്‍പില്‍ നില്‍ക്കുന്ന, ആ രംഗത്ത് നമ്മുടെ സര്‍വകലാശാലകള്‍ പോലെ സര്‍ക്കാര്‍ മേഖലയില്‍ ഏറ്റവും വലിയ മനുഷ്യവിഭാവശേഷിയും, അടിസ്ഥാന സൌകര്യവുമുള്ള ഒരു സംസ്ഥാനത്ത്, എനെര്‍ജിംഗ് കേരളയില്‍ ഉള്‍പ്പെടുത്തി ആ രംഗത്ത് കൊണ്ട് വരുന്ന പദ്ധതികളുടെ നടത്തിപ്പ് എന്തിനു സ്വകാര്യ കമ്പനിക്കു പി പി പി അടിസ്ഥാനത്തില്‍ കൊടുക്കണം ? അപ്പോള്‍ ഇതൊക്കെ, മുന്‍പ് സൂചിപ്പിച്ചത് പോലെ നമ്മുടെ കിണറിലെയും നമ്മുടെ കുളങ്ങലിലെയും നമ്മുടെ നദികളിലെയും വെള്ളം കുത്തക കമ്പനികള്‍ക്ക് വിറ്റ് അവരുടെ കോളയും കുപ്പിവെള്ളവും മാത്രം നൂറിരട്ടി വിലകൊടുത്തു നമ്മളെക്കൊണ്ട് വാങ്ങിപ്പിക്കുന്നതുപോലെയുള്ള വികസന സങ്കല്പങ്ങള്‍ അല്ലെങ്കില്‍ പകല്ക്കൊള്ളയ്ക്ക് വേണ്ടിയാണ് എമേര്‍ജിംഗ് കേരള ഒരുങ്ങുന്നത് എന്നല്ലേ ?

ഈ വികസന സ്വപനങ്ങള്‍ ഇതാ ഇവിടെ വരെ എത്തി നില്‍ക്കുന്നു.....
കൊച്ചിയില്‍ കരിക്കുവില്പനയും നിരോധിച്ചു. ഈ നിരോധനം പിന്‍വലിക്കുമെന്ന് ആര്‍ക്കാണ് ഉറപ്പ്??. എമെര്‍ജിംഗ് കേരളയില്‍, കരിക്ക് വിപണന സംസ്കരണ കേന്ദ്രങ്ങളുടെ നിര്‍മാണ, നടത്തിപ്പ് അവകാശം ഏതെങ്കിലും വന്‍കിട കമ്പനി പി പി പി വ്യവസ്ഥയില്‍ നേടിക്കഴിഞ്ഞാല്‍ പിന്നെ "പബ്ലിക്ക( സര്‍ക്കാര്‍ )" അതിന്റെ പണി തുടങ്ങും. ഇപ്പോളുള്ള നിരോധനം അവര്‍ തുടരും. പിന്നെ നമുക്ക് വില്‍ക്കാന്‍ അനുവാദമില്ല. എമെര്‍ജിംഗ് കേരളയിലൂടെ കരിക്കിന്റെ വില്പ്പനാവകാശം സ്വന്തമാക്കുന്നവന്റെ കയ്യില്‍നിന്നും അവന്‍ പറയുന്ന വിലയ്ക്ക്, അവന്‍ കലര്‍ത്തി തരുന്ന കീടനാശിനികളും ചേര്‍ത്തു നമ്മള്‍ വാങ്ങണം..
"എമെര്‍ജിംഗ് കൊള്ള" തുടങ്ങി കാഴിഞ്ഞു..ഇനി എന്തെല്ലാം ഇതുപോലെ ??
നമ്മുടെ വാഗമണ്നും നമ്മുടെ നെല്ലിയാമ്പതിയും, നമ്മുടെ റോഡുകളും, പാലങ്ങളും, ആകാശം വരെ!!!! ...
ലേറ്റസ്റ്റ് ന്യൂസ് :-എമേര്‍ജിംഗ് കേരള ദിവസങ്ങളില്‍ കൊച്ചിയില്‍ തട്ടുകട നിരോധനം..ഇനി മുതല്‍ എമെര്‍ജിംഗ് കേരളയിലൂടെ പി പി പി അടിസ്ഥാനത്തില്‍ നഗര വികസന പദ്ധതികളുടെ നടത്തിപ്പ് അവകാശം നേടുന്നവന്, അവന്‍ പോരയുന്ന തുക കപ്പം കൊടുത്തിട്ട്, അവന്‍ പറയുന്ന നിയ ന്ത്രണങ്ങ ലോടെ, അവന്‍ പറയുന്ന സ്ഥലത്ത് വേണം നിങ്ങള്‍ തട്ടുകട ഇടാന്‍. അല്ലെങ്കില്‍ "പബ്ലിക്" അതിന്റെ പണി തുടങ്ങും. ഇതൊക്കെ വെറും കേട്ട് കഥകളായി നിങ്ങള്ക്ക് തോന്നിയേക്കാം. പക്ഷെ, പ്ലാച്ചിമടയും, എന്ടോ സള്‍ഫാനും, പാലിയെക്കരയും, പച്ചയായ ഉദാഹരണങ്ങളായി മുന്‍പില്‍ നില്‍ക്കുമ്പോള്‍ അപകടം നമ്മള്‍ പ്രതീക്ഷിച്ചതിലും അടുത്താണ് എന്ന് വിശ്വസിക്കാനാണ് എനിക്ക് തോന്നുന്നത്.
പിന്നെ ഈ പി പി പി എന്ന ജന വിരുദ്ധ നയം നടപ്പാക്കുന്ന കാര്യത്തില്‍, ഇടതോ വലതോ വ്യത്യാസമില്ലെന്ന് നമ്മള്‍ കണ്ടതാണ്. ഇവിടെ, വിക്സന്നം എങ്ങിനെ വേണം എന്നുള്ള കാര്യത്തില്‍, ജനങ്ങള്‍ ഒരു വശത്തും, ഇടതു വലതു ഭരണകൂടങ്ങള്‍ മറു ഭാഗത്തും നില്‍ക്കുന്ന ഒരു സ്ഥിതി യാണ് ഉള്ളത്. ജനങ്ങള്‍ക്ക്‌ വേണ്ടി ശബ്ധിക്കേണ്ടവര്‍ ജനങ്ങളുടെ എതിര്‍ പക്ഷത്തായാല്‍ അന്തര ഫലം അപകടകരമായ അരാഷ്ട്രീയവല്‍ക്കരനമായിരിക്കും. നമുക്ക്, ഇന്ത്യക്ക് മൊത്തത്തില്‍, കേരളത്തിനു പ്രത്യേകിച്ചും വേണ്ടത് ജനകീയ വികസനം സങ്കല്‍പ്പങ്ങളും രീതികളുമാണ് .എങ്കില്‍ മാത്രമേ വികസനം സുസ്ഥിരമാകൂ ...

നമുക്ക് വേണ്ടത് പബ്ലിക് പ്രൈവറ്റ് പാര്‍ട്നെര്‍ഷിപ് അല്ല. പബ്ലിക് കംമ്യുനിട്ടി പാര്‍ട്നെര്‍ഷിപ് (Public-community partnership) ആണ്. അതായതു പദ്ധതിയുടെ ഉടമകള്‍ ജനങ്ങള്‍ ആയിരിക്കണം. ആ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതിനു വേണ്ടി ആ പ്രാദേശിക ജനവിഭാഗത്തെ ശാക്തീകരിക്കുക, ആ പദ്ധതി നടത്തിപ്പിന് വേണ്ട പണവും സാങ്കേതിക വിദ്യയും നല്‍കുക എന്നിവയായിരിക്കണം ഇതില്‍ പബ്ലികിന്റെ ഭാഗം. ഈ പണവും സാങ്കേതിക വിദ്യയും, പബ്ലിക് എങ്ങിനെ മാനേജു ചെയ്യും, എന്ന് സംശയിക്കുന്നവരുടെ മുന്‍പില്‍, കൊങ്കണ്‍ റെയില്‍വേ കോര്പരഷനും, മെട്രോ റെയില്‍ കോര്‍പറെഷനും പോലുള്ള ഉദാഹരണങ്ങള്‍ ഉണ്ട്. ഇ. ശ്രീധരനെപോലുള്ള മികച്ച ഉദ്യോഗസ്ഥരും നമുക്കുണ്ട്. പക്ഷെ പിന്നെയും എന്ത്നു നമ്മള്‍ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ പ്രൈവറ്റ് ന്റെ പുറകെ പോകുന്നു എന്നുള്ളതിനുള്ള കാരണം ഇപ്പോള്‍ മി. ശ്രീധരനെ കൊച്ചി മെട്രോ റയിലിന്റെ ചുമതലയില്‍ നിന്നും മാറ്റാന്‍ ചില ശക്തികള്‍ പെടാപാട് പെടുന്നത് എന്തിനാണ് എന്നുള്ളതിന്റെ ഉത്തരത്തില്‍ ഉണ്ട്....

3 comments:

  1. let it be an emerging thoughts for all....
    very thanks

    ReplyDelete
  2. PPp was started By JOhn Major as part of the restructuring in England. but a decade after its analysis was not falttering. after 6 decades why are we still lokking towards west for developmental models. WE have seen the trickle down theory failing which gave rise to the anti development thesis and other south east asean initiatives. they could not sustain due to certain strutural imbalances.

    what we really need is a cluster model in India with hub and spokes. but this is not a one solution. technology should facilitate the implementation. priority should be for farming itself, not just agro based industries.

    let the farmer decide the price of his product. Why introduce price ceiling. going by pure market logic of the market purists let the demand and supply forces manage the prices for the farmer too.

    BUt i am for subsidies to the farmer. WTO does not ban AMBER BOX subsidies, if i recall correctly. or else please correct me. in west subsisdy is heavily loaded in the favour of the farmer.
    in India farmer is systematically loosing his own land

    also there are many other issues also in the global economic perspective where european trade blocks systematically put entry barriers for people form countries like India.

    i am not an economic expert. but these are some of my first thougts .

    what should guide the policy makers is exponded by my friend in the very first para. that is what is actually guiding me also. for that we have to visit bapu's ashram in sevagram and other places.

    simple living high thinking....he lived it. so he could comment

    MY LIFE IS MY MESSAGE

    ReplyDelete
  3. i like the idea of public community partnership. that is actually the way forward.

    Govt should focus on what it should do, ie provide governance, economics leave it to the community, and intervene only to empower those who need the support of the govt.

    ReplyDelete