Wednesday, 5 October 2011

നമുക്ക് കണ്ണുകള്‍ തുറക്കാം, കാണാന്‍ ...

ഒരു സമൂഹത്തിന്റെ ന്യായങ്ങളും സത്യങ്ങളും എപ്പോളും അതില്‍ അധികാരം ഉള്ളവരുടെതാണ്. .അപ്പോള്‍ അധികാരം ഇല്ലാത്തവരുടെയും അവഗണിക്കപ്പെട്ടവരുടെയും അവകാശങ്ങളും പ്രത്യയശാസ്ത്രങ്ങളും ചവിട്ടി അരയ്ക്കപ്പെടുകയും അവരുടെ ജീവിക്കാനുള്ള അവകാശം പോലും ചോദ്യം ചെയ്യപ്പെടുകയും ചെയ്യും. തന്നെയുമല്ല, അവര്‍ക്കുവേണ്ടി ശബ്ദമുയര്തുന്നവര്‍ തീവ്രവാദികാലോ , നിയമനിഷേടകാരോ ആയി മുദ്രകുത്തപ്പെടുകയും, അധികാരവര്‍ഗതിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാം വേണ്ടി, നിയമത്തിന്റെയും ജനാധിപത്യത്തിന്റെയും എല്ലാ മര്യാദകളും മറികടന്നു അവര്‍ ശിക്ഷിക്കപ്പെടുകയും ചെയ്യും. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് ഡോ. ബിനായക് സെന്‍. ഇതുപോലെത്തന്നെ നീതിക്കുവേണ്ടി നിലവിളിക്കുന്ന ഒരു ജനതയുടെ ജീവിക്കുന്ന രക്ത സാക്ഷിയാണ് ഇറോം ഷര്‍മിള എന്നാ മണിപ്പൂര്‍കാരി. തനിക്കുവേണ്ടിയല്ലാതെ, താന്‍ ജീവിക്കുന്ന സമൂഹത്തിനുവേണ്ടി , പത്തുവര്‍ഷമായി നിരാഹാരം കിടക്കുകയും, വിചാരണ കൂടാതെ പോലീസെ കസ്ടടിയില്‍ ആയിരിക്കുകയും ചെയ്യുന്ന ആ ധീരവനിത, ജനാതിപത്യ ഇന്ത്യുടെ ജിര്‍ണതയുടെ ഒരു പ്രതീകമാണ്. ഇവര്‍ നിരാഹാരം കിടക്കുന്നത് ഭരണതിനുവേണ്ടിയല്ല, വികസനത്തിന്‌ വേണ്ടിയല്ല പാര്‍പ്പിടത്തിന് വേണ്ടിയല്ല, കുത്തകള്‍ക്ക്‌ എതിരയുമല്ല, ഒരു ജനതയുടെ 'ജീവിക്കുക' എന്നുള്ള അടിസ്താനപരമായ ആവശ്യത്തിനു വേണ്ടി.

ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട് (അഎടജഅ) പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ശര്‍മ്മിളയുടെ സമരം. സംശയം തോന്നുന്നവരെയെല്ലാം വെടിവച്ചു കൊല്ലാന്‍ സൈന്യത്തിന് അധികാരം നല്‍കുന്ന ഈ നിയമം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്. പതിറ്റാണ്ടുകള്‍ നീണ്ട വിഘടന വാദ പ്രക്ഷോഭങ്ങള്‍ തകര്‍ത്തെറിഞ്ഞൊരു നാടാണ് മണിപ്പൂര്‍. 40-ല്‍ അധികം വിഘടന വാദ സംഘടനകള്‍ അവിടെ പ്രവര്‍ത്തിക്കുന്നു. ഇതില്‍ പലതും കേവലം ക്രിമിനല്‍ സംഘങ്ങള്‍ മാത്രമാണ് താനും. എന്നാല്‍, ഇവരെ നേരിടാനെന്ന പേരില്‍ സൈന്യം സാധാരണ ജനങ്ങള്‍ക്കു നേരെ നടത്തുന്ന അതിക്രമങ്ങളും മണിപ്പൂരിനെ പ്രശ്‌നഭരിതമാക്കുന്നു. സൈനിക അധികാരികള്‍ക്ക് ഏതു നിരപരതിയെ വേണമെങ്കിലും വീട്ടില്‍ നിന്നോ തെരുവില്‍ നിന്നോ പിടിച്ചുകൊണ്ടു പോകാം, വേദി വച്ച് കൊല്ലാം. നേരമിരുട്ടിയാല്‍ വീടിനു പുറത്തിറങ്ങാന്‍ പോലും ധൈര്യമില്ലാതെ കഴിയുന്ന ജനങ്ങള്‍ ആണ് ഇവിടെ ഉള്ളത്.

മാലോം എന്ന ഗ്രാമത്തില്‍ ബസ് കാത്തു നിന്നിരുന്ന 10 മനുഷ്യരെ അര്‍ധസൈനിക വിഭാഗക്കാര്‍ വെടിവച്ചു കൊന്നതോടെയാണ് ശര്‍മ്മിള തന്റെ സമരം തുടങ്ങിയത്. 2000 നവംബര്‍ 2-ന് ആയിരുന്നു സംഭവം. തലേദിവസം ഒരു അര്‍ധസൈനിക സംഘത്തിനു നേരെ തീവ്രവാദികള്‍ ബോംബാക്രമണം നടത്തിയതിന്റെ പേരിലായിരുന്നു ഈ ആക്രമണം. മരിച്ചവരില്‍ ധീരതയ്്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ 18 വയസ്സുകാരന്‍ സിനം ചന്ദ്രമണിയുമുണ്ടായിരുന്നു. പിറ്റേന്ന് ചിതറി കിടക്കുന്ന ശവശരീരങ്ങളുടെ ചിത്രങ്ങള്‍ പത്രങ്ങളില്‍ കണ്ട് ശര്‍മ്മിള അസ്വസ്ഥയായി. 'സമാധാനത്തിന്റെ ഉറവിടം എവിടെയാണ്, എന്തായിരിക്കും അവസാനം', അന്നു രാത്രി ശര്‍മ്മിള തന്റെ എഴുത്തുപുസ്തകത്തില്‍ കുറിച്ചിട്ടു. മാലോം കൂട്ടക്കൊല എന്നറിയപ്പെട്ട സംഭവത്തിന്റെ രണ്ടാം ദിവസം ശര്‍മ്മിള തന്റെ സമരം ആരംഭിച്ചു. അന്നു കേവലം 28 വയസ്സു മാത്രം. മൂന്നാം ദിവസം പോലീസ് ശര്‍മ്മിളയെ അറസ്റ്റു ചെയ്തു. പിന്നീടിന്നു വരെ അറസ്റ്റുകളുടെ തുടര്‍ക്കഥ.

ശര്മിലയുടെ സമരത്തെ കണ്ടില്ലെന്നു നടിക്കുന്ന നമ്മള്‍ ഒന്നാലോചിച്ചു നോക്കുക. ഒരുദിവസം പുറത്തുപോയ നമ്മുടെ അച്ഛനെയോ അമ്മയെയോ സഹോദരനോ പട്ടാളക്കാര്‍ പിടിച്ചു എന്നറിയുന്നു. പിന്നെ അവരെക്കുറിച്ച് യാതൊരു വിവരവുമില്ല. പരതിപെടാന്‍ നമുക്ക് ഒരു സ്ടലവുമില്ല. എന്തൊരു ഭയാനകമായ സ്ഥിതി ആയിരിക്കും ഇത്. ഇതാണ് മണിപ്പൂര്‍.

രാജ്യസ്നേഹതിന്റെയും ധെശീയതെയുടെയും പേരില്‍, നാം ഈ ക്രുരതക്കുനെര, നമ്മുടെ കണ്ണുകള്‍ അടച്ചു, കാതുകള്‍ പൊതി, കൈകള്‍ കെട്ടി നിലക്കണോ. നിങ്ങള്‍ പറയൂ???

1 comment: