Saturday 8 September 2012

നവമാദ്ധ്യമങ്ങള്‍ ഭീഷണിയാകുന്നത്‌ ആര്‍ക്ക് ?


നവമാദ്ധ്യമങ്ങള്‍ വര്‍ഗ്ഗീയത വളര്‍ത്തുന്നു; നിയന്ത്രണം അനിവാര്യം, പ്രധാനമന്ത്രി..

സര്‍ അപ്പോള്‍ ചില സംശയങ്ങള്‍..
 1947 ല്‍ പാക്കിസ്ഥാന് വേണ്ടി വാദിച്ചത് നവമാധ്യമങ്ങളായിരുന്നോ സാര്‍..??
അതിനും മുന്‍പ് ബംഗാളിലും പഞ്ചാബിലും മതത്തിന്റെയും ജാതിയുട
െയും പേരില്‍ ലക്ഷങ്ങള്‍ പരസ്പരം വെട്ടിക്കൊന്നത് നവമാധ്യമങ്ങളുടെ സ്വാധീനഫലമായിട്ടയിരുന്നോ സാര്‍??
അതിനു ശേഷം 1948 ല്‍ ഒരു മത ഭ്രാന്തന്‍ നമ്മുടെ രാഷ്ട്ര പിതാവിനെ വെടിവച്ചു കൊന്നത്, അയാള്‍ ഫേസ് ബുക്കും ട്വിട്ടരും മറ്റും ഉപയോഗിക്കുമായിരുന്നത് കൊണ്ടാണോ സാര്‍?? ...
പിന്നീട് ഇന്ദിര ഇന്ത്യയില്‍ അടിയന്തിരാവസ്ഥ പ്രഘ്യാപിച്ചപ്പോലും ഈ വര്‍ഗീയ കാര്‍ഡിറക്കി.അന്നും നവമാധ്യമങ്ങള്‍ ഉണ്ടായിരുന്നോ സാര്‍.??
അല്ലെങ്കില്‍ ഖാലിസ്ഥാന്‍ വാദികളായ ഭിന്ദ്രന്‍ വാലയും കൂട്ടരും നവമാധ്യംങ്ങളിലൂടെയായിരുന്നോ സാര്‍ വര്‍ഗീയ വാദം പ്രചരിപ്പിച്ചിരുന്നത് ??
ഇന്ദിര കൊല്ലപ്പെട്ടപ്പോള്‍, കൊണ്ഗ്രെസ്സുകാര്‍ ദല്‍ഹിയിലും പരിസര പ്രദേശത്തും സിക്കുകാര്‍ക്കെതിരെ നടത്തിയ നരനായാട്ടിനും കൂട്ടക്കൊലയ്ക്കും ഈ നവമാധ്യമങ്ങളുടെ പിന്‍ബലം ഉണ്ടായിരുന്നോ സാര്‍ ??
അല്ലെങ്കില്‍ രാജിവ്ജിയുടെ രക്തസാക്ഷിത്വതിനു കാരണമായ തമിഴ്പുലികളുടെ വര്‍ഗീയ വാദത്തിനു പിന്നിലും നവമാധ്യമങ്ങളായിരുന്നോ സാര്‍ ?
പിന്നീട് ഇന്ത്യയിലെ വര്‍ഗീയവാദ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് ഏറ്റവും വലിയ കാരണമായിതീര്‍ന്ന ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് നവമാധ്യമങ്ങള്‍ എന്ത് പങ്കാണ് വഹിച്ചത് സാര്‍ ?? അന്ന് അങ്ങയെപ്പോലെ തന്നെയുള്ള ഒരു കൊണ്ഗ്രെസ്സ് പ്രധാനമന്ത്രി "പതിനെട്ടു ഭാഷകളില്‍ മൌനമായിരുന്നത്" കൊണ്ടല്ലേ അത് സംഭവിച്ചത് ??
തുടര്‍ന്ന് ഇ
ന്ത്യ  മുഴുവനും വര്‍ഗീയ തീവ്രവാദത്തിന്റെ തീച്ചൂളയില്‍ ആളിക്കതിയപ്പോള്‍, അന്ന് അതിനെതിരെ ഒരു നടപടിയുമെടുക്കാതെ വോട്ടു ബാങ്ക് രാഷ്ട്രീയം കളിച്ചിട്ട്, ഇപ്പോള്‍ നവമാധ്യമങ്ങളെ കുറ്റം പറയുന്നതില്‍ എന്ത് ന്യായീകരണമാണ് സാര്‍ ഉള്ളത് ?
ഗുജറാത്‌ കലാപത്തിനു കാരണം നവമാധ്യമങ്ങളാണോ സാര്‍ ?
ഏറ്റവുമൊടുവില്‍, അങ്ങയുടെ ഈ പ്രസ്താവനയ്ക്ക് കാരണമായ ആസാം കലാപത്തിലും,കലാപം അടിച്ചമര്‍ത്താന്‍ ഒരു നടപടിയുമെടുകാതെ ( സൈന്യത്തെ അയച്ചു കൊടുക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ട് അയച്ചു അയച്ചു കൊടുത്തില്ല എന്ന് ആസാം മുഖ്യമന്തി തന്നെ പറഞ്ഞല്ലോ ) വോട്ടു ബാങ്ക് രാഷ്ട്രീയം കളിച്ചിട്ട് നവമാധ്യമങ്ങളെ കുറ്റം പറയുന്നതില്‍ എന്ത് ന്യായം സാര്‍ ??
അവിടെ ആ കലാപത്തിന്റെ പേരില്‍ ഭരണകക്ഷിയായ കൊണ്ഗ്രെസിന്റെ സഖ്യകക്ഷിയുടെ ഒരു എം എല്‍ എ തന്നെ അറസ്റ്റില്‍ ആയല്ലോ സാര്‍. അപ്പോള്‍ വര്‍ഗീയ വാദത്തിറെ യഥാര്‍ത്ഥ കാരണം ആരാണ് സാര്‍ ?? നവമാധ്യമങ്ങളാണോ ??

അപ്പോള്‍ അങ്ങേയ്ക്ക് നവമാധ്യമങ്ങളോട് അസ്സഹിഷ്ണുത തോന്നതിന്റെ യഥാര്‍ത്ഥ കാരണം, താങ്കളുടെയും താങ്കളുടെ പാര്‍ട്ടിയുടെയും ഭൂലോക കൊള്ളകളെ, അഴിമതികളെ അതിലൂടെ നാട്ടുകാര്‍ എതിര്‍ക്കുന്നതല്ലേ സാര്‍ ?? മുഖ്യധാരാ മാ' മാധ്യമങ്ങളെപ്പോലെ, പണവും കല്‍ക്കരിപ്പാടവും കൊടുത്ത് അവയെ വിലയ്ക്ക് വാങ്ങി പേയിഡു ന്യൂസ് കൊടുത്ത് അവയെക്കൊണ്ടു അഴിമതിക്ക് ഒശാനപാടിക്കാന്‍ പറ്റാത്തത് കൊണ്ടല്ലേ സാര്‍ ? അന്ന ഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന് നവമാധ്യമാങ്ങളിലൂടെ ലഭിക്കുന്ന പിന്തുനകണ്ട് കൊണ്ഗ്രെസ്സുകാര്‍ക്ക് പെടിയാവ്ന്നത് കൊണ്ടല്ലേ സാര്‍ ? "ഞങ്ങളുടെ അഴിമതിക്കെതിരെ നിങ്ങള്‍ എങ്ങനെ, എത്ര അളവ് വരെ പ്രതികരിക്കണം എന്ന് ഞങ്ങള്‍ പറഞ്ഞു തരും, അതനുസരിച്ചില്ലെങ്കില്‍ നിങ്ങള്‍ രാജ്യദ്രോഹികള്‍, മാവോയിസ്സ്റ്റുകള്‍"" എന്ന അങ്ങയുടെയും ബഹുമാനപ്പെട്ട പ്രണാബ്ജിയുടെയും സ്വാതന്ത്ര്യദിനം പ്രസംഗം കേട്ട ഏതൊരു ഭാരതീയനും തോന്നിപ്പോകുന്ന ന്യായമായ സംശയമാണ് സാര്‍ ഞാന്‍ ചോദിച്ചത് ? ഇതിന്റെ പേരില്‍ എനിക്കെതിരെ കേസെടുക്കരുതേ സാര്‍ !!!!!
 

2 comments:

  1. എനിക്ക് മിണ്ടാന്‍ കഴിയുന്നില്ല സാര്‍.................

    ReplyDelete