Monday 2 September 2013

ഐ എസ് ആര്‍ ഒ കള്ളക്കേസ് രാജ്യദ്രോഹമാകുന്നത് ഇങ്ങനെയൊക്കെയാണ്

1992 ല്‍ ഇന്ത്യയും റഷ്യയുമായി ക്രയോജനിക് വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യുന്നതിനുള്ള 235 കോടി രൂപയുടെ ഒരു കരാറില്‍ ഒപ്പിട്ടു. അന്ന് അമേരിക്കയും ഫ്രാന്‍സും അതിലും കൂടിയ തുകയ്ക്ക് ഇന്ത്യയുമായി ഇതേ കരാര്‍ ഉറപ്പികാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. അമേരിക്ക 950 കോടിക്കും, ഫ്രാന്‍സ് 650 കോടിക്കും. പക്ഷെ റഷ്യ കുറഞ്ഞതുകയ്ക്ക് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടതുമൂലം അമേരിക്കയ്ക്കും ഫ്രാന്‍സിനും ആ കച്ചവടം നഷ്ടമായി. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ്‌ ബുഷ്‌ സീനിയര്‍, റഷ്യന്‍ പ്രസിഡണ്ട്‌ യെല്‍സിന് എഴുതിയ ഭീഷണിക്കത്തില്‍, ഈ കരാര്‍ റദാക്കണമെന്നും ഇല്ലെങ്കില്‍ രാജ്യത്തെ കരിമ്പട്ടികയില്‍ പെടുത്തും എന്നും ഭീഷണിപ്പെടുത്തി. ഈ ഭീഷണിയില്‍ ഭയന്ന റഷ്യന്‍ ഭരണകൂടം ആ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാന്‍ വിസമ്മതിച്ചു. ഈ അവസ്ഥയിലാണ് ഇന്ത്യ സ്വന്തമായി ക്രെയോജനിക് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ദൌത്യത്തിലെ ആദ്യപടിയും ഏറ്റവും സുപ്രധാനമായ കാര്യവുമായിരുന്നു അത്.
നമ്പി നാരായണന്‍ എന്ന ഐ എസ് ആര്‍ ഒ യിലെ ഏറ്റവും സമര്‍ഥനായ ശാസ്ത്രജ്ഞനായിരുന്നു അതിന്റെ ചുമതല. 1991 ലാണ് ഈ പ്രോജക്റ്റ് തുടങ്ങുന്നത്. ഇന്ത്യയെ ബഹിരാകാശ ഗവേഷണ രംഗത്തെ എലൈറ്റ് ഗ്രൂപ്പ് എന്നറിയപ്പെടുന്ന രാജ്യങ്ങളുടെ നിരയിലെയ്ക്കുയര്‍ത്താന്‍ പര്യാപ്തമായ ഈ പ്രൊജക്ടിനെ മറ്റു രാജ്യങ്ങള്‍ അസൂയയോടെയാണ് നോക്കിക്കണ്ടിരുന്നത്
ഇനി പറയാന്‍ പോകുന്നത് എല്ലാവര്ക്കും അറിയാവുന്ന കുറച്ചു ചരിത്രമാണ്. ഈ പോജക്ടിന്റെ ഡയറക്ടരായിരുന്ന ഡോ നമ്പി നാരായനണനെ 1994 ല്‍, അന്ന് വരെ വികസിപ്പിചെടുത്തിട്ടിലായിരുന്ന, ക്രയോജനിക് സാങ്കേതിക വിദ്യ മാളിക്കാരായ രണ്ടു ചാര വനിതകള്‍ക്ക് വിറ്റു എന്ന കള്ളക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അതോടെ ആ പ്രോജക്റ്റ് അവസാനിച്ചു. ഇന്ത്യയുടെ ബഹിരാകാശമോഹങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായി. ആ കേസ് ഇല്ലായിരുന്നു എങ്കില്‍, രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍, നമുക്ക് ലഭിക്കുമായിരുന്ന ഒരു സാങ്കേതിക വിദ്യ, അതുമൂലം ഭാരതത്തിന്‌ അന്താരാഷ്‌ട്ര തലത്തില്‍ ലഭിക്കുമായിരുന്ന സ്ഥാനം, അധികാരം, എല്ലാം അവസാനിച്ചു. അതായത്, ഈ കേസുമൂലം, ഇത് മെനഞ്ഞെടുത്തവര്‍ എന്തൊക്കെ ആഗ്രഹിച്ചോ അതെല്ലാം നടന്നു. അപ്പോള്‍ ഇതൊക്കെയായിരുന്നു, ഈ കള്ളക്കേസ് നിര്മിക്കപ്പെട്ടതിനു പിറകിലുള്ള ഉദേശ്യങ്ങള്‍ എന്നത് പകല്‍ പോലെ വ്യക്തം.അപ്പോള്‍ എങ്ങനെ നമുക്ക് പറയാന്‍ കഴിയും, ഈ കേസ് അന്നത്തെ കൊണ്ഗ്രെസ്സിലെ ചില നേതാക്കളും, മാധ്യമ സിന്‍ഡിക്കെറ്റും ചേര്‍ന്ന് ആളിക്കത്തിച്ചതിനു പിന്നിലെ ഉദ്യേശ്യം കൊണ്ഗ്രെസ്സിലെ ഗ്രൂപ്പ് വഴക്ക് മാത്രമായിരുന്നു എന്ന്. എങ്ങനെ ആ ഒരു വീക്ഷണകോണിലൂടെ മാത്രം ഈ കേസ് നമുക്ക് പരിഗണിക്കാന്‍ പറ്റും. ഇത് ഒരു രാജ്യദ്രോഹ പ്രവര്‍ത്തിയാണ്. മുംബൈ ഭീകരാക്രമാനത്തിലെ അജ്മല്‍ കസബോ, അല്ലെങ്കില്‍ പാരലമെന്റ്റ് ആക്രമണത്തിലെ അഫ്സല്‍ ഗുരുവോ ചെയ്തത് പോലെ തന്നെയുള്ള ഒരു രാജ്യദ്രോഹം. രാജ്യത്തിന്‌ എതിരെയുള്ള യുദ്ധം …
സി ഐ ഐ എന്ന അമേരിക്കന്‍ ചാര സംഘടനയാണ് ഈ കള്ളക്കേസ് ഉണ്ടാക്കിയതിനു പിന്നില്‍ എന്നും, കേരളപോലിസിലെ ചിലരും, ഐ ബി യിലെ ചിലരും മലയാള മാധ്യമലോകവും അവരുടെ പിണിയാളുകളായാണ് പ്രവര്‍ത്തിച്ചത് എന്നും ചില ആരോപണങ്ങള്‍ ഇതോടകം നമ്മള്‍ കേട്ടതാണ്. ഈ ചാരക്കേസ് മൂലം കേരളത്തില്‍ ഏറ്റവും ഗുണമുണ്ടായ മറ്റൊരു കൂട്ടര്‍, അന്നത്തെ മുഖ്യമന്ത്രി കരുണാകരനെ രാജിവയ്പ്പിച്ച എ ഗ്രൂപ്പ് കൊണ്ഗ്രെസ്സും, മുഖ്യമന്ത്രി ആയ ആന്റണിയുമാണ്. അപ്പോള്‍, ഇത്രയും വലിയ ഒരു രാജ്യദ്രോഹ കുറ്റത്തില്‍ എന്താണ് ഇവരുടെ ഒക്കെ പങ്ക് ?
ആന്റണി ഇന്ന് രാജ്യത്തിനെ പ്രതിരോധ മന്ത്രി കൂടിയാണ് എന്നോര്‍ക്കുമ്പോള്‍ ഇത് വീണ്ടും ഗുരുതരമാകുന്നു. ഈ കേസില്‍, ആന്റണിക്ക് പങ്കില്ല എന്ന് ഉമ്മന്‍ചാണ്ടിയും, ഉമ്മന്‍ ചാണ്ടിക്ക് പങ്കില്ല എന്ന് മനോരമയും പരസ്പരം പറഞ്ഞാല്‍, തീരുന്നതാണോ ഇവരുടെയൊക്കെ പങ്ക്. അല്ലെങ്കില്‍ ചാരക്കേസ് ചാരം മൂടി എന്ന് ഹസണോ, ചെന്നിത്തലയോ വാര്‍ത്താ സമ്മേളനം വിളിച്ചു കൂട്ടി പറഞ്ഞാല്‍ തീരുന്നതാണോ ഇത്ര ഗുരുതരമായ ഒരു രാജ്യദ്രോഹ കേസ്. അങ്ങിനെയെങ്കില്‍ ആര്‍ക്കും നമ്മുടെ രാജ്യത്തിഎതിരെ എന്തും ചെയ്തിട്ട് നാളെ പത്ര സമ്മേളനം വിളിച്ചു കൂട്ടി ഈ കേസില്‍ ഞങ്ങള്‍ക്ക് പങ്കില്ല, ഇതിവിടെ അവസാനിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ !!!നമ്മുടെ രാജ്യത്തിന്റെ ശാസ്ത്ര പുരോഗതിയെ തകര്‍ക്കാന്‍ വിദേശ ശക്തികളും, അവരുടെ പണം പറ്റിയ മലയാള മാധ്യമ രാഷ്ട്രീയ കൂട്ടുകെട്ടും ( സിന്‍ഡികേറ്റ്) കൂടി ചെയ്ത ഒരു വലിയ രാജ്യദ്രോഹകുറ്റം ഇങ്ങനെ കൊണ്ഗ്രെസ്സിലെ ഗ്രൂപ്പ് തര്‍ക്കത്തിന്റെ ഉപോല്‍പ്പന്നം മാത്രമായി തള്ളിക്കളയാനും, നിസാര വല്ക്കരിക്കാനും പാടില്ല. അങ്ങനെ ചെയ്‌താല്‍ അത് നമ്മള്‍ നമ്മുടെ രാജ്യത്തോടും, നമ്പി നാരായണന്‍ എന്ന മഹാ ശാസ്ത്രജ്ഞാനോടും ചെയ്യുന്ന വലിയ ഒരു അപരാധമാകും…
ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച രാജ്യ വിരുദ്ധ ശകതികളെയും, അവര്‍ക്ക് സഹായം നല്‍കിയ മാധ്യമങ്ങളെയും, അവരുടെ പണം പറ്റിയ രാഷ്ട്രീയക്കാരെയും ( ഇന്ന് കേരള ഭരണത്തിന്റെ തലപ്പത്തിരിക്കുനവര്‍ ഉള്‍പ്പെടെ ) നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാനായിരിക്കണം നമ്മള്‍ പരിശ്രമിക്കേണ്ടത്. ഈ രാജ്യദ്രോഹം കൊണ്ഗ്രെസ്സിനകത്തെ വെറുമൊരു ഗ്രൂപ്പുപോര് മാത്രമായി ഒതുങ്ങാന്‍ പാടില്ല … അന്തസും രാജ്യസ്നേഹവും, ആത്മാഭിമാനവുമുള്ള ഓരോ ഭാരതീയനും, ഐ എസ് ആര്‍ ഓ യെ തകര്‍ക്കാന്‍ ശ്രമിച്ച, നമ്പി നാരായണന്‍ എന്ന മഹാനെ ഒറ്റു കൊടുത്ത നാടിനെ വിദേശ ശക്തികള്‍ക്കു വില്‍ക്കാന്‍ ശ്രമിച്ച ശക്തികളെ തിരിച്ചറിയണം.
ചില ലിങ്കുകള്‍
(http://en.wikipedia.org/wiki/Nambi_Narayanan
http://timesofindia.indiatimes.com/home/stoi/special-report/The-scientist-who-wasnt-a-spy/articleshow/16511623.cms?
http://www.thaindian.com/newsportal/sci-tech/unsung-hero-of-moon-mission-is-sad-but-forgiving_100226418.html


Read & Share on Ur Facebook Profile: http://boolokam.com/archives/69763#ixzz2didiCEqj

0 comments:

Post a Comment

:) :undefined :)) :undefinedundefined =))